1. Livestock & Aqua

1000 കോഴികൾ ലൈസെൻസ് ഇല്ലാതെ കർഷകന് വളർത്താൻ കഴിയും - ചട്ട ഭേദഗതി വന്നാൽ

വ്യാവസായികാടിസ്ഥാനത്തില്‍ കന്നുകാലിവളര്‍ത്തല്‍ ഫാമുകള്‍ തുടങ്ങുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭൗതിക സൗകര്യങ്ങള്‍ ശ്രദ്ധയോടെ ഒരുക്കണം. ഫാം തുടങ്ങുന്നതിനാവശ്യമായ മുതല്‍മുടക്കിന്റെ 60%-ല്‍ അധികം ഭൗതിക സൗകര്യ വികസനത്തിന് വേണ്ടി വരും. കേരളത്തില്‍ സ്ഥലപരിമിതി ഏറെ സങ്കീര്‍ണ്ണമാണ്.

Arun T
കോഴികൾ
കോഴികൾ

വ്യാവസായികാടിസ്ഥാനത്തില്‍ കന്നുകാലിവളര്‍ത്തല്‍ ഫാമുകള്‍ തുടങ്ങുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭൗതിക സൗകര്യങ്ങള്‍ ശ്രദ്ധയോടെ ഒരുക്കണം. ഫാം തുടങ്ങുന്നതിനാവശ്യമായ മുതല്‍മുടക്കിന്റെ 60%-ല്‍ അധികം ഭൗതിക സൗകര്യ വികസനത്തിന് വേണ്ടി വരും. കേരളത്തില്‍ സ്ഥലപരിമിതി ഏറെ സങ്കീര്‍ണ്ണമാണ്. രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 1.18% മാത്രമേ കേരളത്തിനുള്ളൂ.

വന്‍വില നല്‍കി കൂടുതല്‍ സ്ഥലം വാങ്ങി ഫാം തുടങ്ങുന്നത് തീര്‍ത്തും ലാഭകരമല്ല. തരിശായികിടക്കുന്ന സ്ഥലങ്ങള്‍ ഫാമുകള്‍ക്കുവേണ്ടി മാറ്റിയെടുക്കാന്‍ ശ്രമിക്കണം. കൃഷിസ്ഥലങ്ങളില്‍ അനുബന്ധമേഖലയായി കന്നുകാലി വളര്‍ത്തല്‍ തുടങ്ങാനുള്ള സാധ്യത വിലയിരുത്തണം.

മൃഗസംരക്ഷണ മേഖലയിലെ കർഷകരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് ഫാം കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ഇളവുകൾ നൽകി പഞ്ചായത്ത് / നഗരപ്രദേശ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മന്ത്രിതല യോഗം തീരുമാനിച്ചു.

Considering the long standing demand of farmers in animal husbandry sector, the Ministerial Meeting decided to amend the Panchayat/Urban Building Rules by giving concessions to the construction of farm buildings.

നിലവിൽ ലൈവ് സ്റ്റോക്ക് ഫാമുകൾ G - 1 വ്യാവസായിക വിഭാഗം എന്ന തരം തിരിവിലാണ് ഉൾപ്പെടുത്തിയിരുന്നത്. 100 ലധികം കോഴികൾ , പത്തിലധികം പശുക്കൾ എന്നിങ്ങനെ എണ്ണം പക്ഷിമൃഗാദികളെ വളർത്തുന്ന ഷെഡുകൾ ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ 3-12-2019 ൽ ചേർന്ന യോഗതീരുമാനമനുസരിച്ച് 20 പശുക്കൾ വരേയോ 50 ആടുകൾ വരേയോ 1000 കോഴികൾ വരേയോ വളർത്തുന്ന ഷെഡുകൾക്ക് കെട്ടിട ലൈസൻസ് ആവശ്യമില്ല എന്ന തരത്തിൽ ഈ ചട്ടം ഭേദഗതി ചെയ്യുന്നതാണ്.

കൂടാതെ മൃഗസംരക്ഷണ ഫാമുകളെ കാർഷികാവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്ന പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തും. ഇതോടെ വീതിയുള്ള റോഡ് , പാർക്കിംഗ് സ്ഥലം , കെട്ടിടത്തിന് 3.6 മീറ്റർ ഉയരം ,തൊഴിലാളികൾക്ക് ടോയ്ലറ്റ് സൗകര്യങ്ങൾ നിർമ്മിക്കൽ എന്നീ നിബന്ധനകൾ ഫാമുകൾക്ക് ബാധകമല്ലാതാകും. കൂടാതെ ആകെ ഭൂവിസ്തൃതിയുടെ 40 % തുറസായി നിലനിർത്തണം എന്ന നിബന്ധനയും ഇല്ലാതാകും

English Summary: license for 1000 hen if rules come into existence

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds