Updated on: 13 May, 2022 11:10 PM IST
നായകൾക്ക് കൃത്യമായി പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം

എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യമാണ് തങ്ങളുടെ ഓമന മൃഗങ്ങൾക്ക്‌ ഒപ്പം കളിക്കുന്നത്. എന്നാൽ നായ കുട്ടികൾക്കൊപ്പം കളിക്കുന്നത് അത്ര സുരക്ഷിതമല്ല. അത്ര ഇണക്കം ഇല്ലാത്ത നായക്കളോടൊപ്പം കളിക്കുന്നത് നമ്മുടെ കുട്ടികൾക്ക് മുറിവ് ഉണ്ടാകുവാൻ കാരണമായി ഭവിച്ചേക്കാം.എത്ര ഇണങ്ങിയ നായ ആണെങ്കിലും ചെറിയ കുട്ടികളെ അവർക്കൊപ്പം കളിക്കാൻ വിടുന്നത് ഒഴിവാക്കണം. നമ്മുടെ വളർത്തുനായ അസ്വാഭാവികമായി പെരുമാറുന്നുവെങ്കിൽ അതിനെ തുടർച്ചയായി നിരീക്ഷിക്കണം. പേവിഷബാധ ഒഴിവാക്കുവാൻ വളർത്തുനായ്ക്കൾക്ക്‌ കൃത്യമായ കാലയളവിൽ പ്രതിരോധ കുത്തിവെപ്പുകൾ നൽകണം. നായകളോട് എങ്ങനെ പെരുമാറണമെന്നും, അവ ഭക്ഷണം കഴിക്കുമ്പോഴും, ഉറങ്ങുമ്പോഴും ശാന്തമായി പെരുമാറണമെന്നും കുട്ടികളോട് നമ്മൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം.

പരിചരണം - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. നായകൾക്ക് കൃത്യമായി പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം. ഇതിൽ മുടക്കം സംഭവിക്കാൻ പാടില്ല.കൃത്യമായി പ്രതിരോധകുത്തിവെപ്പുകൾ എടുത്തിട്ടില്ലാത്ത വളർത്തുനായയോ തെരുവുനായ്ക്കളോ ആണ് കടിച്ചതെങ്കിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിർബന്ധമായും നമ്മുടെ കുട്ടികൾക്ക് എടുക്കണം. ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോകുമ്പോൾ കുട്ടിക്ക് അതുവരെ എടുത്തിട്ടുള്ള പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച രേഖകൾ എടുക്കാൻ മറക്കരുത്. അഞ്ചു വർഷത്തിനുള്ളിൽ ടെറ്റനസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ വീണ്ടും എടുക്കേണ്ട ആവശ്യമില്ല.

ബന്ധപ്പെട്ട വാർത്തകൾ: വളർത്തു മൃഗങ്ങളിൽ നിന്നും പടരുന്ന രോഗങ്ങൾ

2. ഡോക്ടർ നൽകുന്ന മരുന്നും ആന്റിബയോട്ടിക്കുകളും കുട്ടിക്ക് മുടങ്ങാതെ നൽകുവാൻ ശ്രദ്ധിക്കുക. പനിയോ മുറിവുണങ്ങാതെ വരികയോ ചെയ്താൽ വീണ്ടും ഡോക്ടറെ കാണിക്കണം.

Everyone loves to play with their pets. But it is not safe for a dog to play with children.

3. നായ കടിക്കുകയോ പോറൽ ഏൽപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവർക്കും ചെയ്യേണ്ടത് പ്രഥമശുശ്രൂഷ ആണ്. ചെറിയ മുറിവ് ആണെങ്കിൽ പച്ച വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി ഒരു തുണികൊണ്ട് രക്തവും വെള്ളവും ഒപ്പിയെടുക്കണം. അതിനുശേഷം ആന്റി സെപ്റ്റിക് ഓയിൻമെന്റ് പുരട്ടുക.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽ വളര്‍ത്ത്‌ മൃഗങ്ങളുള്ളവരുടെ ശ്രദ്ധയ്ക്ക്

4. ആഴത്തിലുള്ള മുറിവാണെങ്കിൽ വൃത്തിയുള്ള തുണികൊണ്ട് ചെറുതായി അമർത്തി രക്തം ഒഴുക്ക് നിർത്തണം. ഏതെങ്കിലും തരത്തിൽ മുറിവ് വലുതാകുന്നത് കൂടുതൽ രക്തം നഷ്ടപ്പെടാൻ ഇടയാക്കും. രക്തമൊഴുക്ക് നിലച്ചാൽ മുറിവ് കഴുകി വൃത്തിയാക്കുക. ഇങ്ങനെ മുറിവ് നന്നായി കഴുകുന്നത് ബാക്ടീരിയകളെ പുറത്തു കളയാൻ സഹായകമാകും. മുറിവ് തുണികൊണ്ട് കെട്ടുന്നത് ഒഴിവാക്കുക. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഒരു വിദഗ്ധ ഡോക്ടറുടെ സഹായം നിർബന്ധമായും തേടണം.

ബന്ധപ്പെട്ട വാർത്തകൾ: മൃഗങ്ങളുടെ ദഹനശേഷി വർധിപ്പിക്കാനായി യീസ്റ്റ്‌

English Summary: love pets with little care and full of enjoyment
Published on: 12 May 2022, 09:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now