Updated on: 20 May, 2021 10:31 PM IST
മിൽമ എടുക്കാതായതോടെ അധികം വരുന്ന പാൽ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് കർഷകർ.

മിൽമയുടെ പാൽപ്പൊടി പ്ലാന്റ് ഒരു വർഷത്തിനകം പ്രവർത്തനക്ഷമമാകും. മലപ്പുറം മൂർക്കനാട്ട് 60 കോടി രൂപ ചെലവിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്. രണ്ടര ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്ത് പണി തുടങ്ങി കഴിഞ്ഞു. സംസ്ഥാന സർക്കാർ 40 കോടി രൂപ അനുവദിച്ചു.

23 കോടി ചെലവിൽ ഡയറിക്കെട്ടിടം സജ്ജമായി.പാൽപ്പൊടി പ്ലാന്റിനുള്ള യന്ത്ര സാമഗ്രികൾക്ക് ടെണ്ടർ നടപടി ആരംഭിച്ചു.29 വരെ ടെണ്ടറിൽ പങ്കെടുക്കാനാവസരമുണ്ടാകും. യന്ത്ര സാമഗ്രികൾ എത്താൻ ആറു മുതൽ എട്ടു മാസം വരെ വേണ്ടി വരും.അതാണ് നിലവിലെ കാലതാമസം.

അടുത്ത വർഷത്തോടെ പ്ലാന്റ് പൂർത്തിയാക്കാൻ കഴിയും. ഉത്പാദനം തുടങ്ങിയാൽ കേരളത്തിൽ പാലില്ലെങ്കിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ കൊണ്ടുവന്ന് പൊടിയാക്കാനാണ് തീരുമാനം.

ക്ഷീരസംഘങ്ങളിൽ നിന്ന് പാലെടുക്കുന്നത് മിൽമ പരിമിതപ്പെടുത്തിയതോടെ ദുരിതമനുഭവിക്കുകയാണ് ക്ഷീര കർഷകർ. മിൽമ എടുക്കാതായതോടെ അധികം വരുന്ന പാൽ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് കർഷകർ. മിൽമയിൽ നിന്ന് പാൽ വാങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറായാൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കും. ഇക്കാര്യത്തിൽ സർക്കാർ ഇടപെടലാണ് കർഷകർ പ്രതീക്ഷിക്കുന്നത്.

The plant can be completed by next year. If there is no milk in Kerala, the decision has been taken to import milk from neighboring states and pulverize it.

Dairy farmers are suffering as Milma has restricted milk production from dairy groups. Farmers are left wondering what to do with the excess milk as Milma does not take it. The current crisis can be resolved if local bodies are willing to buy milk from Milma. The government is intervening in this matter

English Summary: Milma Dairy Plant by next year
Published on: 20 May 2021, 10:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now