ക്ഷീരകർഷകരുടെ കർഷകരെ എപ്പോഴും അലട്ടുന്ന പ്രശ്നമാണ് കുളമ്പുരോഗം. നമ്മുടെ വളർത്തുമൃഗങ്ങളെ ബാധിക്കുന്ന ഈ സാംക്രമിക രോഗത്തെ നേരിടുവാൻ ഫലപ്രദമായ മാർഗങ്ങൾ ഇപ്പോഴും നാം തേടി കൊണ്ടിരിക്കുന്നു. ഏഷ്യ ആഫ്രിക്ക, പടിഞ്ഞാറെ യൂറോപ്പ്, മധ്യ കിഴക്കൻ രാജ്യങ്ങളിലും ഈ രോഗം വ്യാപകമാണ്.
കുളമ്പുരോഗം ഉണ്ടാകുന്നതിനുള്ള കാരണങ്ങളും ലക്ഷണങ്ങളും
ഇന്ത്യയിൽ ആദ്യമായി കുളമ്പുരോഗം റിപ്പോർട്ട് ചെയ്യുന്നത് 1868ൽ ആണ്. കുളമ്പ് രോഗം വന്നു കഴിഞ്ഞാൽ പാലുത്പാദനം ഗണ്യമായി കുറയുകയാണ് പതിവ്. ഒരിക്കൽ ഈ രോഗം വന്നാൽ കന്നുകാലികളിൽ ചെന പിടിക്കാൻ ബുദ്ധിമുട്ടാണ്. കൂടാതെ കന്നുകുട്ടികളുടെ പെട്ടെന്നുള്ള മരണവും സംഭവിക്കുന്നു. ഒ, എ, ഏഷ്യ 1, സി തുടങ്ങിയ വൈറസ് ഇനങ്ങളാണ് പ്രധാനമായും കുളമ്പുരോഗം ഉണ്ടാക്കുന്നത്. സി ഇനം മൂലമുണ്ടാകുന്ന രോഗം 1995 മുതൽ ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. മറ്റെല്ലാ വൈറസ് വകഭേദങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളെ കൊണ്ടു വന്നതിലൂടെ നമ്മുടെ നാട്ടിലേക്ക് ഈ രോഗങ്ങളെല്ലാം കടന്നു വന്നു എന്ന് വാദിക്കുന്നവർ അനവധിയാണ്.
ബന്ധപ്പെട്ട വാർത്തകൾ:കുളമ്പുരോഗം മുൻകരുതലുകൾ
പ്രധാനമായും വായുവിലൂടെയും, തീറ്റ, വെള്ളം, പുല്ല് തുടങ്ങിയവയിലൂടെയുമാണ് ശരീരത്തിൽ രോഗാണു കടന്നുവരുന്നത്. രോഗാണു പ്രവേശിച്ച ദിവസത്തിനകം രോഗലക്ഷണം കാണാൻ സാധിക്കുന്നു. ശക്തമായ പനി, വായിൽനിന്ന് ഉമിനീർ തുള്ളിതുള്ളിയായി ഇറ്റി കൊണ്ടിരിക്കുക. തീറ്റ എടുക്കാതിരിക്കുക, പാലുല്പാദനം കുറയുക തുടങ്ങിയവ പ്രാരംഭലക്ഷണങ്ങൾ ആണ്. അതിനുശേഷം വായയിലും കുളമ്പുകൾക്കും ഇടയിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുകയും അവ പൊട്ടി വ്രണം ഉണ്ടാകുകയും ചെയ്യുന്നു. ചിലസമയങ്ങളിൽ ഇവയിൽ പുഴുവരിക്കുന്നു. രോഗം തീവ്രമാകുന്ന അവസ്ഥയിൽ കന്നുകാലികൾ ചത്തുപോകുന്നു. കാരണം രോഗാണുക്കൾ ഹൃദയപേശികളെ ബാധിക്കുകയും പെട്ടെന്ന് മരണം സംഭവിക്കുകയും ചെയ്യുന്നു. ചെനയുള്ള മൃഗങ്ങളിൽ ഗർഭമലസാൻ സാധ്യതയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലികളുടെ രോഗങ്ങൾക്ക് നാട്ടു ചികിത്സ
പ്രതിരോധമാർഗങ്ങൾ
കുളമ്പു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികൾക്ക് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്താറുണ്ട്. നിർവീര്യം ആക്കിയ പ്രതിരോധമരുന്നാണ് ഈ കുത്തിവയ്പ്പിന് ഉപയോഗപ്പെടുത്തുന്നത്. ഇതിന് പരമാവധി ആറു മാസം വരെ പ്രതിരോധശേഷി നൽകാൻ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ എത്ര പ്രാവശ്യം രോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. ആറുമാസത്തിലൊരിക്കൽ കുത്തിവെപ്പ് എടുക്കുന്ന പശുകൾക്ക് തൃപ്തികരമായ പ്രതിരോധശേഷി ലഭിക്കുന്നു. രോഗ സാധ്യത കുറയുകയും ചെയ്യുന്നു. കിടാരികൾക്ക് പശുക്കളെക്കാൾ രോഗ സാധ്യതയും ഉണ്ട്.
Foot-and-mouth disease is a problem that has always plagued dairy farmers. We are still looking for effective ways to combat this contagious disease that affects our pets.
അതുകൊണ്ടുതന്നെ ഒന്നോരണ്ടോ കുത്തിവെപ്പ് അല്ല ആവർത്തന കുത്തിവെപ്പാണ് രോഗത്തെ പ്രതിരോധിക്കാൻ നല്ലത്. ഇതുപോലെ രോഗ പ്രതിരോധ മരുന്ന് ശീതികരണിയിൽ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ രോഗം വരാതിരിക്കുവാൻ തൊഴുത്തും പരിസരവും അണുനാശിനികളായ നാല് ശതമാനം അലക്കു കാരം, മൂന്ന് ശതമാനം ബ്ലീച്ചിംഗ് പൗഡർ, രണ്ട് ശതമാനം സോഡിയം ഹൈഡ്രോക്സൈഡ് എന്നിവ ഉപയോഗിച്ച് ശുചിയാക്കുക. രോഗം വന്നവയെ മാറ്റി പാർപ്പിക്കണം. അവയെ തീറ്റാൻ കൊണ്ടു പോകരുത്.
ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലികളിൽ കാണുന്ന പൈക്ക രോഗവും, കുളമ്പ് രോഗവും പ്രതിരോധിക്കാനുള്ള മാർഗങ്ങൾ