1. Livestock & Aqua

കുളമ്പുരോഗം  മുൻകരുതലുകൾ

കന്നുകാലികളിൽ ഉണ്ടാകുന്ന ആരോഗ്യപ്രശനങ്ങൾ കർഷകന്റെ ഉറക്കം കെടുത്തും. കുളമ്പുരോഗം  എക്കാലവും ഗുരുതരമായി കാണേണ്ട ഒരു രോഗമാണ്.

KJ Staff
കന്നുകാലികളിൽ ഉണ്ടാകുന്ന ആരോഗ്യപ്രശനങ്ങൾ കർഷകന്റെ ഉറക്കം കെടുത്തും. കുളമ്പുരോഗം  എക്കാലവും ഗുരുതരമായി കാണേണ്ട ഒരു രോഗമാണ്. എത്ര വൃത്തിയായി സൂക്ഷിച്ചാലും ആധുനിക രീതിയിൽ തയ്യാർ ചെയ്ത തൊഴുത്തിലാണെങ്കിലും പശുക്കളിൽ കുളമ്പുരോഗം പിടിപെടാം. ഭക്ഷണരീതി, തൊഴുത്തിലെ സജ്ജീകരണങ്ങൾ, വ്യായാമം എന്നിവ ശ്രേദ്ധിച്ചാൽ കുളമ്പുരോഗം പിടിപെടുന്നതിൽ നിന്നുംകരുതൽ നൽകാം .

ഭക്ഷണരീതി 

പശുക്കൾക്ക് നൽകുന്ന കാലിത്തീറ്റ പുല്ല് അനുപാതം 60 :40 ആയിരിക്കണം, ഗർഭകാലത്തും, കറവക്കാലത്തും പോഷകപൊടികൾ, മിനറൽ മിക്ച്ചർ  എന്നിവ നൽകണം,  വേനൽക്കാലത്തു ചൂട് കൂടുതലായതിനാൽ ആഹാരത്തിൽ അപ്പക്കാരം നൽകണം , കൊച്ചൂട് കൊടുത്താൽ ഉള്ള ദിവസങ്ങളിൽ 30 ഗ്രാമ അപ്പക്കാരം നൽകിയാൽ മതിയായാകും , ഭക്ഷണത്തിൽ ബീർ വേസ്റ്റ്, കപ്പ പൊടി, ചോളപ്പൊടി എന്നിവ പരമാവധി ഒഴിവാക്കുക .

വ്യായാമം 

വ്യായാമം പശുക്കൾക്ക്  അത്യാവശ്യമാണ് വൃത്തിയുള്ള, നിരപ്പായ സ്ഥലങ്ങളിൽ മേയൽ നടത്തം എന്നിവ ചെയ്യിക്കണം , സ്ഥലവും കുറവാണെങ്കിൽ തൊഴുത്ത്നു പുറത്തു തണലിൽ എല്ലാദിവസവും അഴിച്ചു കെട്ടുകയും വേണം , ദിവസവും അരകിലോമീറ്റർ  എങ്കിലും പശുക്കളെ നടത്തിക്കണം .

തൊഴുത്തിലെ വൃത്തി 

തൊഴുത്തിലെ വൃത്തി പരമ പ്രധാനമാണ് ഉലംബരോഗങ്ങൾ പലതു വൃത്തിഹീനമായ തൊഴുത്തിൽ നിന്നാണ് പടരുന്നത് തൊഴുത്തിൽ ആവശ്യത്തിന് സ്ഥലം വേണം, വൃത്തിയുള്ള എപ്പോളും ഉണങ്ങിയ ഇടമായിരിക്കണം , ചാണകം അപ്പപ്പോൾ നീക്കം ചെയ്യുന്ന സംവിധാനം വേണം ,തൊഴുത്ത് വൃത്തിയായി സൂക്ഷിക്കാൻ പശുക്കൾക്കുള്ള മാറ്റ്  ഉപയോഗിക്കാം 
കുളമ്പിന്റെ പരിചരണം 
വളർന്നു വരുന്ന കുളമ്പ് ട്രിം ചെയ്തു നിർത്തണം ,കൂടെകൂടെ കുളമ്പ് കുളിപ്പിക്കുകയോ കഴുകുകയോ ചെയ്യരുത് 
English Summary: foot disease for cattle kulambu rogam

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds