കോവിഡ് കാലത്തു എല്ലാ തൊഴിലിലുംചെറിയ രീതിയിലോ അല്ലാതെയോ ഉള്ള ഇടിവ് വന്നിട്ടുണ്ട്. പല ചെറുപ്പക്കാരും പുതിയ തൊഴിൽ മേഖല കണ്ടെത്താനുള്ള തിരക്കിലാണ്. വിദേശത്തു നിന്ന് മടങ്ങി വരുന്നവർ മിക്കവാറും അന്വേഷങ്ങളുമായി ഒരുപാട് വിദഗ്ധരെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുകയാണ്. അപ്പോഴാണ്. ഫോട്ടോഗ്രാഫിയിൽ നല്ലവണ്ണം ജോലിചെയ്തു അത്യാവശ്യം പേരെടുത്ത ഒരു ചെറുപ്പക്കാരൻ ഈ കോവിഡ് കാലത്തു ഫോട്ടോഗ്രാഫിയിൽ നിന്നും അവധിയെടുത്തു പൊതു കർഷകനായി മാറിയ ഒരു വീഡിയോ ഗ്രൂപുകളിൽ ഷെയർ ചെയ്തു കിട്ടിയത്. ആ ചെറുപ്പക്കാരന്റെ വാക്കുകൾ അത്രമേൽ യഥാർത്ഥമായിരുന്നു. കയ്യിൽ ഒതുക്കിപിടിച്ച ക്യാമറയുമായി പോത്തുകളെ കുളിപ്പിക്കുകയും തീറ്റ കൊടുക്കുകയും ചെയ്യുന്ന ആ യുവാവ് ശരിക്കും അദ്ധ്വാനത്തിന്റെ വക്താവായി കാണിക്കാൻ പറ്റിയ ഒരാൾ തന്നെ. അപ്പോഴാണ് ഇത് മറ്റു യുവാക്കൾക്കും പ്രയോജനപ്പെടട്ടെ എന്ന് കരുതി പോത്തുകച്ചവടത്തിന്റെ വാണിജ്യ സാധ്യതകളെ ക്കുറിച്ചു തിരയുന്നതും ഇവിടെ കുറിക്കുന്നതും
പോത്തുകളെ വളർത്താം, വില്കാം
ഇറച്ചിക്കായാണ് പോത്തുകളെ വളർത്തുന്നത്. പെട്ടന്ന് തൂക്കം വര്‍ദ്ധിക്കുന്ന ഇനത്തില്‍പ്പെട്ടവയോടാണ് കര്‍ഷകര്‍ക്ക് പ്രിയം. മുറ, നീലിരവി, ഗുജറാത്തിലെ സുര്‍ത്തി, മെഹ്‌സാന,ജാഫ്രാബാദി തുടങ്ങി മികച്ച എരുമ ജനുസ്സുകളാണ് കര്‍ഷകര്‍ തിരഞ്ഞെടുക്കുന്നത്.കേരളത്തിൽ ഈ വിഭാഗത്തിൽപെട്ട പോത്തുകളെ സപ്ലൈ ചെയ്യുന്നവർ ധാരാളമായുണ്ട്.(സപ്ലൈ ചെയ്യുന്ന, നമ്മുടെ നാട്ടിലെ പോത്തു കർഷകരുടെ വാർത്തയും ഉൾപ്പെടുത്താം ഇതിനു ശേഷം).
50- 60 കിലോഗ്രം ഭാരം ഉള്ള ആറുമാസം പ്രായമായ കന്നുകുട്ടികളെയാണ് വളര്‍ത്താന്‍ വാങ്ങുന്നതിന് ഉചിതമെന്നാണ് അഭിപ്രായം. നാടന്‍ ഇനത്തിലുള്ളവക്ക് ശരീര ഭാരം കുറവാണ്. അതു കൊണ്ട് പെട്ടെന്ന് തൂക്കം വര്‍ദ്ധിക്കുന്ന മുറൈയെയാണ് കൃഷിക്കാര്‍ വളർത്തുന്നതിനായി വാങ്ങുന്നത്.
പൂർണ വളര്‍ച്ചയെത്തിയ മുറൈ എരുമക്കും പോത്തിന്നും ഏഴു ക്വിന്റലോളം തൂക്കമുണ്ടാകും. നമ്മുടെ നാട്ടിൽ പോത്തിറച്ചി കിലോയ്ക്ക് 300 രൂപയാണ് മാര്‍ക്കറ്റ് വില. 100 കിലോ തൂക്കമുള്ള പോത്തിന് 9000 രൂപയാണ് വില. ഒന്നര വര്‍ഷം കൊണ്ട് ഇവയുടെ തൂക്കം അഞ്ച് ക്വിന്റല്‍ വരെയാകുമെന്നാണ് കണക്ക്.അപ്പോൾ വില ഒന്ന് കണക്കാക്കി നോക്കൂ. എങ്ങനെ നോക്കിയാലും ലാഭകരമാണ് ഈ ബിസിനസ്.
ഗുജറാത്തിലെ ജാഫറബാദി എന്ന ജനുസ്സിന് ആയിരം കിലോഗ്രം വരെ ഭാരം വരുമെങ്കിലും വളര്‍ച്ചാ നിരക്ക് മുറൈയെ അപേക്ഷിച്ച് കുറവാണ്. എന്നാലും വളർത്തിയാൽ നഷ്ടം വരാത്ത ഇനമാണ് ഇത്. ഭ്രാന്തിപ്പശുരോഗം പോലെയുള്ള രോഗങ്ങള്‍ എരുമകളില്‍ കാണാത്തതിനാല്‍ മാംസത്തിന് വിപണി സാധ്യത വളരെ കൂടുതലാണ്. വിദേശത്ത് നിന്ന് തൊഴില്‍രഹിതരായെത്തുന്ന ആളുകൾക്ക് ഈ മേഖലയിൽ നിക്ഷേപിച്ച് മികച്ച വരുമാനം നേടാവുന്നതാണ്.ഒന്നോ രണ്ടോ പേര് ചേർന്ന് ഈ കൃഷി നടത്തിയാൽ ജോലിഭാരം കുറയും ഒപ്പം പരസ്പരം ആലോചിച്ചു കാര്യങ്ങൾ തീരുമാനിക്കുകയും ആവാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അലങ്കാര മത്സ്യ രോഗ ലക്ഷണങ്ങൾ തിരിച്ചറിയാം
#Farmer#Krishi#Agriculture#AW