1. News

മഴക്കാലമായി; കന്നുകുട്ടികൾക്ക് വരുന്ന പ്രധാന രോഗം ഇതാണ്..

കേരളത്തിൽ മുഖ്യമായും രണ്ടു മഴക്കാലം ആണ് . വേനൽ മഴയും മൺസൂൺ മഴയും.It is mainly two monsoons in Kerala . Summer rain and monsoon rain. രണ്ട്മഴക്കാലത്തും നിശ്ചയമായും കന്നുകുട്ടികൾക്ക്വിരമരുന്ന് കൊടുക്കണം.മഴ തുടങ്ങി രണ്ടാഴ്ചയ്ക്കു ശേഷമാണ് വിരമരുന്ന് നൽകേണ്ടത്. ഇതാണ് ശരിയായ രീതി എന്നിരിക്കേ നമ്മൾ ചെയ്യുന്നത് ,കന്നുകുട്ടി പിറന്ന അന്നു മുതൽ 10–15 ദിവസത്തിനുള്ളിൽ വിരമരുന്ന് കൊടുക്കും.

K B Bainda

കേരളത്തിൽ മുഖ്യമായും രണ്ടു മഴക്കാലം ആണ്. വേനൽ മഴയും മൺസൂൺ മഴയും.It is mainly two monsoons in Kerala. Summer rain and monsoon rain.

രണ്ട്മഴക്കാലത്തും നിശ്ചയമായും കന്നുകുട്ടികൾക്ക്വിരമരുന്ന് കൊടുക്കണം.മഴ തുടങ്ങി രണ്ടാഴ്ചയ്ക്കു ശേഷമാണ്  വിരമരുന്ന്  നൽകേണ്ടത്.

ഇതാണ് ശരിയായ രീതി എന്നിരിക്കേ നമ്മൾ ചെയ്യുന്നത് ,കന്നുകുട്ടി പിറന്ന അന്നു മുതൽ 10–15 ദിവസത്തിനുള്ളിൽ വിരമരുന്ന് കൊടുക്കും.പിന്നീട് എല്ലാ മാസവും കൊടുക്കും.ചിലപ്പോൾ മൃഗാശുപത്രിയിൽനിന്നോ ചിലപ്പോൾ മെഡിക്കൽ സ്റ്റോറിൽനിന്നോ വാങ്ങിയായിരിക്കും കൊടുക്കുക.ആറു മാസം വരെ എല്ലാ മാസവും പിന്നീട് രണ്ടോ മൂന്നോ മാസം കൂടുമ്പോഴും വിര മരുന്ന്  നൽകും. പിന്നീട് ഗർഭധാരണത്തിന് മുമ്പും വിരമരുന്ന് കൊടുക്കും. പിന്നീട്പ്രസവിച്ചു കഴിയുമ്പോൾ ഒരിക്കൽകൂടി നൽകും . ഇങ്ങനെ നമുക്ക്തോന്നുമ്പോഴൊക്കെ വിരമരുന്ന് കൊടുക്കുന്ന രീതി ശരിയാണോ 

കന്നുകുട്ടികൾക്ക്  എപ്പോഴൊക്കെയാണ്, എത്ര തവണയാണ് വിരമരുന്ന് നൽകേണ്ടത് എന്നതിനെ ക്കുറിച്ച്   വെറ്റിനറി      സർവകലാശാലയിൽനിന്നുള്ള അറിയിപ്പിൽ പറയുന്നത് ,..

കന്നുകുട്ടികൾ പിറന്നു വീഴുമ്പോൾ മറുപിള്ളയിലൂടെയും പാലിലൂടെയും ഒക്കെ പലതരം വിരകളുടെ കുഞ്ഞുങ്ങൾ ഒരു അമ്മപ്പശുവിൽനിന്നും കന്നു കുട്ടിയുടെ ഉള്ളിൽ കയറിക്കൂടുന്നുണ്ട്. കരൾ, ശ്വാസകോശം പോലെയുള്ള ആന്തരികാവയവങ്ങളിൽക്കൂടി കടന്ന് ക്ഷതമേൽപിച്ചാണ് ഇവ കുടലിൽ എത്തിച്ചേരുന്നത്.

പുതിയ രീതിയിൽ ഈ വിരക്കുഞ്ഞുങ്ങളെ കൊല്ലാൻ പ്രാപ്തിയുള്ള മരുന്നാണ് പത്താം ദിവസം ആദ്യമായിട്ട് നൽകുന്നത്. അടുത്ത ഡോസ് മൂന്നാഴ്ച കഴിഞ്ഞു നൽകണം.

മൂന്നാഴ്ച സമയം എന്തു കൊണ്ട്?

കന്നുകുട്ടി പുല്ലു തിന്ന് തുടങ്ങുന്ന സമയമാണ് ഈ മൂന്നാഴ്ച. ട്രമറ്റോഡ്, നെമറ്റോഡ്, സിസ്റ്റാഡ് വിഭാഗത്തിൽപ്പെട്ട വിരകൾ എല്ലാം വർദ്ധിക്കുന്ന സമയമാണിത്. അവയെ പ്രതിരോധിക്കുന്നതിനും ഒരു ബ്രോഡ് സ്പെക്ട്രം വിരമരുന്ന് ശരീരഭാരമനുസരിച്ച് നിങ്ങളുടെ വെറ്റിനറി ഡോക്ടർ നിർദ്ദേശിക്കും.

ഓർക്കുക, ശരീര ഭാരത്തിന് അനുസരിച്ചാണ് ഡോസ് തീരുമാനിക്കുന്നത് എന്ന കാര്യം.The dose is determined by weight.

ഇനി അടുത്ത ഡോസ് എന്ന് ?

മഴ തുടങ്ങി രണ്ടാഴ്ചയ്ക്കു ശേഷമാണ് അടുത്ത ഡോസ് വിരമരുന്ന് നിർബന്ധമായും നൽകേണ്ടത്. .  മഴക്കാലത്ത് മഴ തുടങ്ങി രണ്ടാഴ്ച കഴിയുമ്പോൾ തന്നെ ശരീരഭാരത്തിനനുസരിച്ച് വെറ്റിനറി ഡോക്ടറെ കൺസൾട്ട് ചെയ്തതിനുശേഷം മാത്രം വിരമരുന്ന് നൽകണം. അതുപോലെതന്നെ പ്രസവത്തിനു തൊട്ടുമുൻപുള്ള മൂന്നു മാസത്തിലും ഒരു പ്രാവശ്യം വിരമരുന്ന് നൽകണം. ഇത് അമ്മയിൽനിന്നും കുഞ്ഞിലേക്ക് കയറാൻ തയാറായിരിക്കുന്ന വിരകളെ നശിപ്പിക്കും.

പ്രസവത്തിനു മുമ്പ് കൊടുത്തു കഴിഞ്ഞാൽ പിന്നെ പ്രസവം കഴിഞ്ഞ് വേണ്ടെന്നുവയ്ക്കാം. ഇതിനൊക്കെ ഇടയ്ക്ക് വിരകൾ കൂടുതൽ കയറി നമ്മുടെ കിടാവിനെ ശല്യം ചെയ്യുന്നതിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചാണകം പരിശോധിക്കണം. എന്നിട്ട് ആവശ്യമെങ്കിൽ വിരമരുന്ന് നൽകണം.

വിര കൂടിയാലുള്ള ലക്ഷണങ്ങൾ

വിളർച്ച, വളർച്ചക്കുറവ്, വിശപ്പില്ലായ്മ എന്നിവയൊക്കെയാണ് വിരശല്യത്തിന്റെ ലക്ഷണങ്ങൾ. പലതരം വിരകളാണ് പശുക്കളിലും കന്നുകുട്ടികളിലും കാണുന്നത്. അതുകൊണ്ടു തന്നെ ഓരോരുത്തർക്കും ഓരോ തരം മരുന്നാണ് നൽകുന്നത്. പ്രായവും ശരീരഭാരവും കണക്കിലെടുത്താണ് ഡോസ് നിർണയിക്കുന്നത്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകജലകള നിയന്ത്രണത്തില്‍ എഞ്ചിനീയറിംഗ് ഇടപെടലുകള്‍

English Summary: It's raining; This is the main disease that cattle get ...

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds