1. Livestock & Aqua

നായ്ക്കുട്ടികളെ വളർത്താൻ ഡാഷ്ഹൂണ്ട്‌ Dachshund ഇനത്തെ തെരഞ്ഞെടുക്കാനുള്ള കാരണങ്ങൾ

വീടിനകത്തു വളര്‍ത്താന്‍ പറ്റിയ ജനുസ്സാണ് ഡാഷ്‌ .എന്ന ചുരുക്കപ്പേരില്‍ നായ്പ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇവ.

K B Bainda
കറുപ്പു നിറത്തിലുള്ള ഡാഷ്‌ ഹൂണ്ട്‌ നായ്ക്കള്‍ ആണ്‌ കാഴ്ചക്ക്‌ കൂടുതല്‍ ഭംഗി.
കറുപ്പു നിറത്തിലുള്ള ഡാഷ്‌ ഹൂണ്ട്‌ നായ്ക്കള്‍ ആണ്‌ കാഴ്ചക്ക്‌ കൂടുതല്‍ ഭംഗി.


നായ്ക്കളെ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ് ഇപ്പോഴത്തെ മിക്ക കുട്ടികളും. വലിയ വില കൊടുത്ത് നയക്കുട്ടികളെ വാങ്ങണം എന്ന് കുട്ടികൾ വാശി പിടിക്കാറുണ്ട് . എന്നാൽ ഏതു തരം നായ്ക്കളെയാണ് വാങ്ങേണ്ടത് എന്നതിൽ മിക്കപ്പോഴും സംശയങ്ങൾ ആണ് .

നായ്ക്കളെ ബ്രീഡ് ചെയ്ത് വിൽക്കുന്നവർ പറയുന്ന കാര്യങ്ങൾ മാത്രം മനസ്സിലാക്കിയാണ് ഇവർ നായ്ക്കളെ വാങ്ങുന്നതും. പക്ഷെ പലരും ഡാഷ്ഹുണ്ട് ഇനത്തെയാണ് തെരഞ്ഞെടുക്കുന്നത്. എന്തൊക്കെയാണ് അതിന്റെ കാരണങ്ങൾ എന്ന് നോക്കാം.

വീടിനകത്തു വളര്‍ത്താന്‍ പറ്റിയ ജനുസ്സാണ് ഡാഷ്‌ എന്ന ചുരുക്കപ്പേരില്‍ നായ്പ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇവ. ഏറ്റവും പ്രധാന ആകർഷണവും അത് തന്നെയാണ്. ചെറുജനുസ്സില്‍ പെടുന്ന നായ്ക്കളാണ്‌. ഇവയില്‍ മിനിയേച്ചറും,സ്റ്റാന്റേര്‍ഡും എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്‌.

മിനിയേച്ചര്‍ തീരെ ചെറുതും ഏകദേശം 2.5 മുതല്‍ 5 കിലോവരെ ഭാരം വരുന്നവയാണ്‌.ഇവയുടെ പൊക്കം പരമാവധി 12-15 സെന്റീമീറ്റര്‍ വരെയേ ഉണ്ടാകൂ.എന്നാല്‍ സ്റ്റാന്റേര്‍ഡാകട്ടെ 23 സെന്റീമീറ്റര്‍ വരെ പൊക്കം ഉള്ളവരും ഏകദേശം 10-12 കിലോവരെ തൂക്കം വരുന്നവരും ആണ്‌. മിനുസ്സമുള്ള രോമത്തോടുകൂടിയും നീളം രോമമുള്ളവയും പരുപരുത്തരോമമുള്ളവയും ആയി മൂന്നുതരത്തില്‍ രോമം ഉള്ളവര്‍ ഡാഷ്‌ ഹൂണ്ടിലുണ്ട്‌.

നിറം:
കറുപ്പും,കറുപ്പില്‍ തുരുമ്പുനിറത്തില്‍ ചുട്ടിയുള്ളതും(ഡോബര്‍മാനും,റോട്ട്വീലറിനും ഉള്ളപോലെ),തവിട്ടുനിറം,തുരുമ്പിന്റെ നിറം എന്നിങ്ങനെ വ്യത്യസ്ഥമായ നിറങ്ങളില്‍ ഇവയെ കാണാം. കറുപ്പു നിറത്തിലുള്ള ഡാഷ്‌ ഹൂണ്ട്‌ നായ്ക്കള്‍ ആണ്‌ കാഴ്ചക്ക്‌ കൂടുതല്‍ ഭംഗി.

ആള്‍ കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും കാവലിന്റെ കാര്യത്തില്‍ മിടുക്കനാണ്‌ എങ്കിലും ശരീരത്തിന്റെ വലിപ്പക്കുറവ്‌ എതിരാളിയോട്‌ “നേരിട്ട്‌ ഏറ്റുമുട്ടുവാന്‍”ഉള്ള കാര്യത്തില്‍ ഒരു ന്യൂനതയാണ്‌. അപരിചിതരെ കണ്ടാല്‍ കുരച്ച്‌ ബഹളം വെക്കും എന്നാല്‍ പൂഡില്‍, പോമറേനിനയന്‍ വിഭാറ്റത്തെപ്പോലെ സദാസമയവും കുരച്ച്‌ വീട്ടുകാര്‍ക്ക്‌ ഒരു ശല്യമാകുകയുമില്ല. മറ്റു ചെറുജനുസ്സകളെപോലെ കുട്ടികളുമായി അത്രപെട്ടെന്ന് ഇണങ്ങിയെന്നു വരില്ല. പരിശീലിപ്പിക്കുവാനും പരിചരിക്കുവാനും പൊതുവെ എളുപ്പമാണ്‌.നീളമുള്ളരോമം ഉള്ളവയെ നന്നായി ബ്രഷ്‌ ചെയ്തു സംരക്ഷിച്ചില്ലെങ്കില്‍ വളരെപെട്ടെന്ന്ചര്‍മ്മ രോഗങ്ങള്‍ പിടിപെടുവാനും രോമം കൊഴിഞ്ഞുപോകുവാനും ഉള്ള സാധ്യത കൂടുതലാണ്‌.പറമ്പിലെ പെരുച്ചാഴി/തുരപ്പന്‍ വിഭാഗത്തില്‍ പെടുന്ന എലികളെ വേട്ടയാടുന്നതില്‍ മിടുക്കന്മാരാണിവര്‍.

മാർക്കറ്റിൽ 600-1500 രൂപ വരെ കെന്നല്‍ക്ലബ്ബിന്റെ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തവക്ക്‌ വിലയുണ്ട്‌. കെന്നല്‍ ക്ലബ്ബിന്റെ സര്‍ട്ടിഫിക്കറ്റ്‌ ഉള്ളവക്ക്‌ വില കൂടും. ഓര്‍ക്കുക കെന്നല്‍ക്ലബ്ബ്‌ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തവയുടെകുഞ്ഞുങ്ങള്‍ക്ക്‌ കെന്നല്‍ മാര്‍ക്കറ്റില്‍ യാതൊരു ഡിമാന്റും ഇല്ല.അതുകൊണ്ടു തന്നെ അവയെ വലിയ വിലകൊടുത്ത വാങ്ങാതിരിക്കുക. അല്‍പ്പംമുന്‍ശുണ്ടിക്കാരാണിക്കൂട്ടര്‍ ശ്രദ്ധിച്ചു പെരുമാറിയില്ലെങ്കില്‍ കടികിട്ടും.

കടപ്പാട് :യോയോ

English Summary: Reasons to choose Dachshundund breed for raising puppies

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds