1. Livestock & Aqua

കോഴിയെ വളർത്താൻ ഡീപ്പ് ലിറ്റർ സമ്പ്രദായം ആണോ നല്ലത്?

ഒരേ വര്‍ഗത്തിലും പ്രായത്തിലുമുള്ള കോഴികളെ നിലത്തുവിരിച്ച ലിറ്ററില്‍ വളര്‍ത്തുന്ന രീതിയാണ്‌ ഡീപ്പ്‌ ലിറ്റര്‍ സമ്പ്രദായമെന്നു പറയുന്നത്‌. ഡീപ്പ്‌ ലിറ്റര്‍ സമ്പ്രദായത്തിനാവശ്യമായ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അവ കഴിവതും ഗൃഹപരിസരങ്ങളില്‍നിന്നും സുമാര്‍ 50 അടി (15 മീറ്റര്‍) അകലെയായി നിര്‍മ്മിക്കുന്നതാണ്‌ കൂടുതല്‍ സൗകര്യപ്രദം.

Priyanka Menon
Poultry
Poultry

ഒരേ വര്‍ഗത്തിലും പ്രായത്തിലുമുള്ള കോഴികളെ നിലത്തുവിരിച്ച ലിറ്ററില്‍ വളര്‍ത്തുന്ന രീതിയാണ്‌ ഡീപ്പ്‌ ലിറ്റര്‍ സമ്പ്രദായമെന്നു പറയുന്നത്‌. ഡീപ്പ്‌ ലിറ്റര്‍ സമ്പ്രദായത്തിനാവശ്യമായ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അവ കഴിവതും ഗൃഹപരിസരങ്ങളില്‍നിന്നും സുമാര്‍ 50 അടി (15 മീറ്റര്‍) അകലെയായി നിര്‍മ്മിക്കുന്നതാണ്‌ കൂടുതല്‍ സൗകര്യപ്രദം. വേണ്ടത്ര വെളിച്ചം കിട്ടുന്നതും വെള്ളം ലഭ്യമുള്ളതുമായ സ്ഥലത്തായിരിക്കണം കെട്ടിടം നിര്‍മ്മിക്കുന്നതിനായി തെരഞ്ഞെടുക്കേണ്ടത്‌.

കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ കെട്ടിടത്തിന്റെ അടിത്തറ കല്ലുകൊണ്ടു കെട്ടിയതും ഭൂനിരപ്പില്‍നിന്നും ഒരടി ഉയരത്തിലുള്ളതുമായിരിക്കണം. അടിത്തറ സിമന്റുകൊണ്ട്‌ കെട്ടുകയും അവയുടെ നിര്‍മ്മാണ സമയത്ത്‌ പാര്‍ശ്വങ്ങളില്‍ കമ്പിവല ഭൂനിരപ്പിന്‌ ഒരടി താഴെ കുഴിച്ചിടുകയും ചെയ്‌താല്‍ എലിയുടെ ശല്യം കുറയ്‌ക്കാന്‍ ഉപകാരപ്രദമായിരിക്കും. അതുപോലെ മണ്‍തറ ഉപയോഗിക്കാമെങ്കിലും കോണ്‍ക്രീറ്റ്‌ ചെയ്യുന്നത്‌ ലിറ്റര്‍ നനയാതെ സൂക്ഷിക്കാനും എലികള്‍ ഭൂമിക്കടിയില്‍ക്കൂടി തുരന്നു കെട്ടിടത്തിനുള്ളില്‍ കയറാതിരിക്കാനും എളുപ്പം വൃത്തിയാക്കാനും സഹായകരമാണ്‌.

കെട്ടിടത്തിന്റെ വീതി 30 അടി (9 മീ.) യില്‍ കൂടുന്നത്‌ ഫലപ്രദമായ വായുഗതാഗതത്തിന്‌ അനുയോജ്യമല്ല. കെട്ടിടത്തിന്റെ മോന്തായത്തിന്‌ 11 അടി (8.3 മീ) ഉയരവും മേല്‍ക്കൂരയും ഭിത്തിയും ചേരുന്ന സ്ഥലത്തിന്‌ 6 അടി (1.8 മീ.) ഉയരവും ഉണ്ടായിരിക്കണം. വര്‍ഷകാലത്തെ മഴ കെട്ടിടത്തിനുള്ളില്‍ അടിച്ചുകയറാതിരിക്കാനും ശക്തമായ സൂര്യരശ്‌മി അകത്ത്‌ വീഴുന്നത്‌ തടയുവാനും മേല്‍ക്കൂര ഭിത്തിയില്‍നിന്നും 3.3 അടി (100 സെ.മീ.) പുറത്തേക്കുന്തി നില്‍ക്കുന്ന രീതിയില്‍ വേണം പണിയുവാന്‍.

മേല്‍ക്കൂരയുടെ ചായ്‌വ്‌ പത്തിന്‌ ഒന്ന്‌ എന്ന അനുപാതത്തില്‍ നിര്‍മ്മിക്കുന്നത്‌ തടസ്സമില്ലാതെ മഴവെള്ളം കൂരയില്‍നിന്നൊലിച്ചു പോകുവാന്‍ സഹായകമാകും. കൂര മേയുവാന്‍ ഓട്‌, ആസ്‌ബസ്റ്റോസ്‌, ലിറ്റ്‌റൂഫ്‌ എന്നിവയോ ഓലയോ ഉപയോഗിക്കാവുന്നതാണ്‌. ഓല ഉപയോഗിച്ചു മേയുമ്പോള്‍ അത്‌ പ്രതിവര്‍ഷം മാറ്റേണ്ടതുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഓലമേഞ്ഞശേഷം പ്ലാസ്റ്റിക്‌ ഷീറ്റ്‌ ഉപയോഗിച്ച്‌ മൂടിയാല്‍ 2-3 വര്‍ഷവരെ ഉപയോഗിക്കാം.

കെട്ടിടത്തിലെ പാര്‍ശ്വഭിത്തികള്‍ 2 അടി (60 സെ.മീ.) ഉയരത്തില്‍ കെട്ടി ബാക്കി ഭാഗങ്ങള്‍ കമ്പിവലയോ എക്‌സ്‌പാന്റഡ്‌ മെറ്റല്‍ വലയോ ഉപയോഗിച്ച്‌ മറയ്‌ക്കാവുന്നതാണ്‌. കമ്പിവല 2.5 സെ.മീ. x2.5 സെ.മീ. നീളമുള്ളതും നല്ല ബലമുള്ളതുമായിരിക്കണം. കമ്പിവലകള്‍ മരംകൊണ്ടുണ്ടാക്കിയ ചട്ടക്കൂട്ടില്‍ ഘടിപ്പിക്കുന്നത്‌ ഇവ ഏറെ നാള്‍ കേടുവരാതിരിക്കാന്‍ സഹായിക്കുന്നു. പക്ഷേ, മരംകൊണ്ടുള്ള ചട്ടങ്ങള്‍ പണിയുമ്പോള്‍ അവയ്‌ക്ക്‌ വീതി കുറവായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.

Deep litter method is the method of raising chickens of the same breed and age in litter spread on the ground. When constructing a building for the deep-litter system, it is more convenient to build it about 50 feet (15 m) away from the home environment. The building should be constructed in a well-lit and well-ventilated area. When the building is constructed, the foundation of the building should be made of stone and one foot above the ground level. It is useful to reduce the rat infestation by tying the base with cement and burying the wire mesh one foot below the ground level during construction. Similarly, paving can be used, but concreting helps to keep the litter from getting wet, preventing rats from digging underground, and making it easier to clean.

അല്ലെങ്കില്‍ കോഴികള്‍ അതില്‍ കയറിനില്‍ക്കുവാനും അതുവഴി ഭിത്തിയും പരിസരങ്ങളും മലിനപ്പെടുത്തുവാനും സാധ്യതയുണ്ട്‌. ഇത്‌ ഒഴിവാക്കേണ്ടതാണ്‌. കെട്ടിടത്തിന്‌ പുറത്തേക്കു തുറക്കുന്ന രീതിയിലുള്ള ഒരു വാതില്‍ മതിയാകും.

English Summary: Is the deep litter system better for raising chickens Deep litter method is the method of raising chickens of the same breed and age in litter spread on the ground

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds