1. Livestock & Aqua

പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

K B Bainda
കൈരളി, ഗ്രാമശ്രീ, ഗ്രാമപ്രിയ,
കൈരളി, ഗ്രാമശ്രീ, ഗ്രാമപ്രിയ,

ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.  ആവശ്യമുളളവര്‍ 9495000923 (കൊട്ടിയം), 0471 2478585, 7510407930, 9495000915 (തിരുവനന്തപുരം) ബന്ധപ്പെടുക. സമയം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ.

കുറഞ്ഞ മുടക്കു മുതൽ, ഒരല്പം ക്ഷമ ഒരൽപ്പം പരിശ്രമം , ഇത്ര മാത്രം മതി. കൈരളി, ഗ്രാമശ്രീ, ഗ്രാമപ്രിയ, ശരീര ഭാരം കൂടുതൽ വയ്ക്കുന്ന സാസോ കോഴികൾ, റെയിൻബോ റൂസ്റ്റർ, തുടങ്ങിയ തരം നാടൻ കോഴികൾക്ക് നല്ല ഡിമാൻഡ് ആണ്. റെയിൻബോ റൂസ്റ്റർ പോലുള്ള കോഴികൾക്ക് 25 ദിവസം പ്രായമായ കുഞ്ഞിന് 80 രൂപയോളം ലഭിക്കും. എന്നാൽ 8 രൂപയ്ക്കു കൈരളിയും ഗ്രാമശ്രീയും പോലുള്ള കോഴികൾ അതും പൂവൻ കുഞ്ഞുങ്ങൾ ഹാച്ചറികളിൽ നിന്ന് ലഭിക്കും. ഹാച്ചറികളിൽ പൂവൻ, പിട തിരിച്ചാണ് തരുക. അത് നോക്കി വാങ്ങാൻ കിട്ടും.

ഒരു കിലോ ലൈവ് കോഴിക്ക് 200 രൂപയാണ് വില്പന വില. റീറ്റെയ്‌ൽ വില. The selling price is Rs 200 per kg live chicken. Retail price.

അത് ചോദിച്ചു വാങ്ങി ഒന്ന്brood ചെയ്തെടുത്താൽ നല്ല ലാഭം ആയിരിക്കും. ഒരു കുഞ്ഞു മൂന്നേകാൽ മാസം വരെ ആയി വരുമ്പോൾ നമുക്ക് ആകെ ചെലവ് വരുന്നത് 120 രൂപ മാത്രമാണ്. brooding ഉൾപ്പെടെ അതിന്റെ തീറ്റ എന്നി കാര്യങ്ങളും ചേർത്തു 120 രൂപയാണ് ചിലവാകുന്നത് എന്നാണ് കർഷകർ പറയുന്നത്. വലിയ നഷ്ടമില്ലാത്ത കണക്കാണ്. 2 kilo 300gm വരെ തൂക്കം കിട്ടുമെന്നിരിക്കെ ചെലവ് കഴിച്ചു നല്ലൊരു തുക ഒരു കോഴിയിൽ നിന്ന് നമുക്ക് ലഭിക്കും.

ഒരു കോഴിയെ വളർത്തുമ്പോൾ നമുക്ക് ചിലവാക്കുന്നത് 120 മുതൽ 150 രൂപ വരെയാണ്.
ഒരു കോഴിയെ വളർത്തുമ്പോൾ നമുക്ക് ചിലവാക്കുന്നത് 120 മുതൽ 150 രൂപ വരെയാണ്.

പൂവൻ കോഴിയുടെ കാര്യമാണ് പറയുന്നത്. ഇന്ന് പൂവൻ കോഴിക്ക് നല്ല ഡിമാൻഡ് ആണ്. ഒരു കിലോ ലൈവ് കോഴിക്ക് 200 രൂപയാണ് വിലപ്ന വില. റീറ്റെയ്‌ൽ വില. കോഴികളെ വളർത്തുന്നവർ എപ്പോഴും ഹോൾസെയിൽ ആയി കച്ചവടക്കാർക്ക് കൊടുക്കാതെ റീറ്റെയ്ൽ ആയി വിൽക്കാൻ ശ്രമിക്കുക. അതാണ് കച്ചവടത്തിന് കൂടുതൽ ലാഭം കിട്ടാനുള്ള വഴി. ഒരു കോഴിയെ വളർത്തുമ്പോൾ നമുക്ക് ചിലവാക്കുന്നത് 120 മുതൽ 150 രൂപ വരെയാണ്.

ഏകദേശം 400 രൂപയ്ക്കു ഒരു പൂവൻ കോഴിയെ വിറ്റാൽ, അത് ലാഭമാണ്. കാരണം ഏകദേശം മൂന്നര മാസം മതി കോഴിയെ വളർത്തിയെടുക്കാൻ. ഹോൾസെയിൽ ആണെങ്കിലും നല്ല വിലകിട്ടും 160 രൂപയ്ക്ക് കോഴിയെ വാങ്ങാൻ ആളുകൾ തയ്യാർ. റീറ്റെയ്ൽ ആയി വിൽക്കുന്നതാണ് ലാഭം നേടാൻ ഒരു മാർഗം.കൂടുതൽ കോഴികൾ വലുതായി നിൽക്കുകയും വിറ്റു പോയില്ലെങ്കിൽ അവയ്ക്കു തീറ്റ കൊടുത്തു ചെലവ് കൂടുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാകും 100 ഒരേ പ്രായത്തിലുള്ള കോഴിയെ വളർത്തിയാൽ.

കൂടുതൽ എണ്ണം കോഴികളെ വളർത്താതെ എണ്ണം കുറച്ചു ബാച്ച് കൂട്ടുക. Increase the number of batches without raising more chickens.

വളർത്തുമ്പോൾ കൂടുതൽ എണ്ണം കോഴികളെ വളർത്തരുത്. കോഴികളുടെ എണ്ണം കുറച്ചു ബാച്ചുകളുടെ എണ്ണം കൂട്ടുക. അത് മറ്റൊരു വിജയ തന്ത്രം. 100 കോഴിയെ വച്ച് വളർത്തുകയാണെങ്കിൽ അങ്ങനെ 10 ബാച്ച് വളർത്തുക. അതായിരിക്കും 1000 കോഴിയെ ഒറ്റയടിക്ക് വളർത്തുന്നതിനേക്കാൾ നല്ലതു.

ഒരേ പ്രായത്തിലുള്ള കോഴികളെ ഒരു സമയം വിൽക്കാൻ കഴിയും.
ഒരേ പ്രായത്തിലുള്ള കോഴികളെ ഒരു സമയം വിൽക്കാൻ കഴിയും.

ഒരേ പ്രായത്തിലുള്ള കോഴികളെ ഒരു സമയം വിൽക്കാൻ കഴിയും. കൂടുതൽ കോഴികൾ വലുതായി നിൽക്കുകയും വിറ്റു പോയില്ലെങ്കിൽ അവയ്ക്കു തീറ്റ കൊടുത്തു ചെലവ് കൂടുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാകും 100 ഒരേ പ്രായത്തിലുള്ള കോഴിയെ വളർത്തിയാൽ. ചിലപ്പോൾ 100 കോഴികളിൽ 60 എന്നതിനൊക്കെയെ നല്ല വളർച്ച പെട്ടന്ന് ഉണ്ടാവൂ. ബാക്കി 40 എണ്ണം അടുത്ത ബാച്ചിൽ ചേർക്കേണ്ടി വരും. കൈരളി, ഗ്രാമശ്രീ ഇനം കോഴികളിൽ അത്തരം വളർച്ചാ പ്രശ്നങ്ങൾ ഇല്ല.

 

 

 

 

സീസണൽ ആയി പ്ലാൻ ചെയ്തു കോഴി വളർത്തുക. Raise chickens planned seasonally.

പിന്നെ മിക്കപ്പോഴും സീസൺ നോക്കി കോഴി വളർത്തുക. ഓണത്തിന് 3 മാസം മുൻപ്, അല്ലെങ്കിൽ ക്രിസ്തുമസിന് 3 മാസം മുൻപ് അങ്ങനെ സീസണൽ ആയി കോഴി വളർത്തുക. ചെങ്ങന്നൂർ, ഹാച്ചറി, അല്ലെങ്കിൽ മറ്റു പല പ്രൈവറ്റ് ഹാച്ചറികൾ ഉണ്ട്.അവരെ സമീപിച്ചാൽ നാടൻ ഇനം പൂവൻ കുഞ്ഞുങ്ങളെ ലഭിക്കും. അവിടെ നിന്നും വാങ്ങിക്കാനുള്ള ശ്രമങ്ങൾ നടത്തുക. കോഴികളുടെ എണ്ണം കുറച്ചു, ബാച്ചുകളുടെ എണ്ണം കൂട്ടി സീസണൽ ആയി മുൻകൂട്ടി പ്ലാൻ ചെയ്തു വേണം കോഴി വളർത്തൽ തുടങ്ങാൻ. നിശ്ചയമായും പ്ലാൻ ചെയ്തു കരുതലോടെ ഈ സംരഭം നടത്തിയാൽ നല്ല ലാഭം നേടാം എന്നാണ് കോഴി വളർത്തൽ നടത്തി പരിചയമുള്ള ആളുകൾ പറയുന്നത്.

English Summary: Roosters for sale

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds