വിപണിയിൽ പന്നിയിറച്ചിക്ക് എന്നും പ്രിയമാണ്. താരതമ്യേന കുറഞ്ഞ മുതൽ മുടക്കിൽ ലാഭം കൊയ്യാവുന്ന സംരഭമായതിനാൽ പന്നിക്കുഞ്ഞുങ്ങൾക്കും ആവശ്യക്കാരേറെയാണ്. ഒന്നാം വയസിൽ ആദ്യപ്രസവം. ഒരു പ്രസവത്തിൽ 8-16 കുട്ടികൾ വർഷത്തിൽ രണ്ടു പ്രസവത്തിനു വരെ സാധ്യത. എട്ടു മാസത്തെ വളർച്ചയിൽ 80 -100 കിലോഗ്രാം ശരീര ഭാരം തുടങ്ങി ഓരു മാംസ മൃഗത്തിനു വേണ്ട ഗുണങ്ങളെല്ലാം പന്നികൾക്കുണ്ട്. വിവിധതരം ആഹാരം കഴിക്കാനുള്ള കഴിവാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് കുറഞ്ഞ തീറ്റച്ചെലവിൽ ഉയർന്ന വളർച്ച ലഭ്യമാകുന്നതോടെ ലാഭം ഉറപ്പാകുന്നു.
പന്നികൾക്ക് തീറ്റ കുറവുകളില്ലാതെ
ഹോട്ടൽ, പച്ചക്കറി മാർക്കറ്റ്, ഇറച്ചിക്കോഴികടകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷ്യയോഗ്യമായ അവശിഷ്ടങ്ങളാണ് പന്നികൾക്ക് നല്ലത്ക. കാലിത്തീറ്റയോ കോഴിത്തീറ്റയോ പോലെ സമീകൃത തീറ്റ പന്നി കൾക്കുള്ളത് വിപണിയിൽ ലഭ്യവുമല്ല. ഇത്തരം വേസ്റ്റ് തീറ്റ പന്നികൾക്ക് നൽകുന്നതു വഴി തീറ്റച്ചെലവ് ഗണ്യമായി കുറയുന്നു. എന്നാൽ ഇത്തരം അവശിഷ്ടങ്ങൽ സമീകൃതാഹാരമല്ലാത്തതിനാൽ പന്നികളിൽ പോഷകന്യൂനതയ്ക്ക് സാധ്യതയേറെയാണ്. അതിനാൽ ഭക്ഷ്യവശിഷ്ടങ്ങൾ നൽകി പന്നി വളർത്തുന്ന കർഷകർ തീറ്റക്രമത്തിൽ അൽപം കരുതൽ കൂടി നൽകിയാൽ ഉത്പാദനക്ഷമത കൂട്ടാനും ലാഭം അധികമാക്കാനും കഴിയും.
പന്നി തീറ്റയിൽ ഉണ്ടായിരിക്കേണ്ട പോഷകങ്ങളുടെ അളവ് പന്നിയുടെ പ്രായം ശാരീരികാവസ്ഥ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് തള്ളയിൽ നിന്നും കുട്ടികൾക്കുള്ള തീറ്റയിൽ 18 ശതമാനം മാംസ്യം വേണ്ടപ്പോൾ മുതർന്ന പന്നികളിൽ 14 ശതമാനം മതിയാകും. മാംസ്യം, ഊർജ്ജം തുടങ്ങിയവ കൂടാതെ സൂക്ഷ്മ പോഷകങ്ങളായ വിവിധ ധാതുക്കളും ജീവകങ്ങളും ശരിയായ അളവിൽ ലഭ്യമായെങ്കിൽ മാത്രമേ പന്നികളുടെ ശരിയായ വളർച്ച രോഗപ്രതിരോധശേഷി, പ്രത്യുത്പാദനം എന്നിവ ശരിയായ വിധത്തിൽ നടക്കുകയുള്ളൂ.
കടൽപായൽ അധിഷ്ഠിത ധാതുജീവക മിശ്രിതം
തമിഴ്‌നാട് വെറ്ററിനറി കോളേജിന്റെ സഹായത്തോടെ ചെന്നൈയിലുള്ള ഗോൾഡൻ ഇറ ഓർഗാനിക്‌സ് കമ്പനിയുടെ ആനിമൽ ന്യൂട്രീഷൻ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടത്തിയ പഠനത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹോട്ടൽ വെയ്റ്റിന്റെ ശരാശരി ഘടനയിൽ 80 ശതമാനം ജലവും 14 ശതമാനം മാംസ്യവുമാണ്.
മാംസ്യത്തിന്റെ ഈ അളവ് വലിയ പന്നികൾക്ക് മതിയാകുമെങ്കിലും വളരുന്ന പന്നികൾക്ക് അപര്യാപ്തമാണ്. ഗോൾഡൻ ഇറ ഓർഗാനിക്‌സ് കമ്പനിയുടെ ന്യൂട്രീഷൻ വിഭാഗം പന്നികൾക്കാവശ്യമായ ഒരു കടൽപായൽ അധിഷ്ഠിത ധാതു ജീവക മിശ്രിതം രൂപപ്പെടുത്തി. ഇതിൽ പന്നി കൾക്കാവശ്യമായ ധാതുക്കൾ ജീവകങ്ങൾ എന്നിവ ഉൾപ്പെടുത്തിയതിനു പുറമേ എല്ലാത്തരം തീറ്റയിലും കുറവു കാണപ്പെടുന്ന ലൈസീൻ, മെത്തിയോണിന്റെ എന്നീ രണ്ടു അമിനോ അമ്ലങ്ങളും ചേർത്തു നൽകി.
പന്നികൾക്കായി തയാറാക്കിയ കടൽപായൽ അധിഷ്ഠിത ധാതു ജീവകമിശ്രിതം നൽകിയ പന്നി ഫാമുകളിൽ ഉണ്ടാകുന്ന കുട്ടികളുടെ ആരോഗ്യത്തിൽ കാര്യമായ പുരോഗതിയാണ് കണ്ടെത്തിയത്. തള്ളയിൽ നിന്നും മാറ്റുന്നതുവരെയുള്ള പന്നിക്കുട്ടികളുടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞു. തള്ള പന്നികളുടെ ആരോഗ്യത്തിലും മെച്ചങ്ങളുണ്ടായി. ഇറച്ചിപന്നി വളർത്തുന്ന കർഷകരുടെ മുഖ്യ പരാതിയായിരുന്ന പിൻകാലുകളുടെ തളർച്ച എന്ന രോഗത്തിനും കുറവുണ്ടായി. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വെറ്ററിനറി സർവകലാശാലയിൽ നിന്നും പന്നികൾക്കായുള്ള പ്രത്യേക ധാതു ജീവക മിശ്രിതം കർഷകർക്ക് ആവശ്യാനു സരണം നിർമിച്ചു നൽകുന്ന പദ്ധതിയും ആരംഭിച്ചിരിക്കുന്നു. പ്രായപൂർത്തിയായ പന്നികൾക്ക് 50 ഗ്രാം എന്ന അളവിലും പന്നികുട്ടികൾക്ക് 10 ഗ്രാം എന്ന വിധ ത്തിലും പ്രതിദിനം തീറ്റയിൽ നൽകാം.
ബന്ധപ്പെട്ട വാർത്തകൾ : മുയൽ വളർത്തൽ എങ്ങനെ ലാഭകരം ആക്കാം?
വളർത്തു മൃഗങ്ങളും ജല കൃഷിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Livestock & Aqua'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.