1. Livestock & Aqua

പന്നി വളർത്തൽ നൂറുശതമാനം വിജയസാധ്യതയുള്ള തൊഴിൽ, അറിയേണ്ടത് ഇത്രമാത്രം...

ഏറ്റവും മികച്ച ആദായം ഉറപ്പുവരുത്തുന്ന കൃഷിയാണ് പന്നി വളർത്തൽ.

Priyanka Menon

ഏറ്റവും മികച്ച ആദായം ഉറപ്പുവരുത്തുന്ന കൃഷിയാണ് പന്നി വളർത്തൽ. ശരിയായ തോതിൽ ധാതുലവണ മിശ്രിതം നൽകിയാൽ പെട്ടെന്ന് തന്നെ ഇവയുടെ വളർച്ച നിരക്ക് വർദ്ധിക്കുകയും, കൂടുതൽ പണം വിപണിയിൽനിന്ന് ലഭ്യമാക്കുകയും ചെയ്യുന്നു.

പന്നി വളർത്തുന്നവർ അറിയേണ്ട കാര്യങ്ങൾ

ജനിച്ചു 10 ദിവസത്തിനുശേഷം 20% മാംസ്യം ഉള്ള തീറ്റ പന്നി കുഞ്ഞുങ്ങൾക്ക് നൽകിയിരിക്കണം. പ്രസവിച്ചതിനും, പ്രജനനത്തിന് ഉപയോഗിക്കുന്നവയ്ക്കും തീറ്റയിൽ 18% മാംസ്യം നിർബന്ധം. ആറു മാസത്തിലേറെ പ്രായമുള്ളവയ്ക്ക് തീറ്റയിൽ കുറഞ്ഞത് 16 ശതമാനം മാംസ്യം വേണം. പന്നി കുഞ്ഞുങ്ങൾക്ക് രണ്ടുമാസം വരെ സമീകൃതാഹാരം നൽകുന്നത് നിർബന്ധമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ആദായകരമായി പന്നി വളർത്തൽ

ഇക്കാലയളവിൽ ഭക്ഷണാവശിഷ്ടം മാത്രം നൽകുന്നത് വളർച്ച മുരടിക്കാൻ കാരണമാകും. ഭക്ഷണാവശിഷ്ടങ്ങൾക്ക് ഒപ്പം പോഷക മൂലകങ്ങളുടെ മിശ്രിതം തീറ്റയിൽ ഉൾപ്പെടുത്തിയിരിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ വേവിച്ച് നൽകുന്നതാണ് ആരോഗ്യത്തിന് മികച്ചത്. ഒരിക്കലും പഴകിയ ഭക്ഷണ വിശിഷ്ടം ഇവയ്ക്ക് നൽകരുത്. തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കുവാനും, വളർച്ചാനിരക്ക് വർദ്ധിപ്പിക്കുവാനും തൂവൽ ഒഴിവാക്കിയ കോഴിവേസ്റ്റ് നൽകാം.

ബന്ധപ്പെട്ട വാർത്തകൾ: പന്നിവളർത്താൽ മേഖലയിലെ പ്രശ്നങ്ങൾ എങ്ങനെ മറികടക്കാം?

ഇതുകൂടാതെ ഫാക്ടറികളിൽ നിന്നുള്ള പൈനാപ്പിൾ വേസ്റ്റ്, ബിയർ വേസ്റ്റ് തുടങ്ങിയവയും തീറ്റയായി നൽകാം. കൂടുതൽ ഊർജ്ജം പകരുവാൻ ചക്ക തീറ്റയായി നൽകാവുന്നതാണ്. ഉണക്കമീൻ, ബോൺമീൽ തുടങ്ങിയവ നൽകുന്നതും നല്ലതാണ്. സാധാരണ ജനിച്ച് ആദ്യ ആഴ്ച പന്നി കുട്ടികളിൽ 'പിഗ്മെന്റ് അനീമിയ' എന്ന രോഗം കാണപ്പെടാറുണ്ട്. ഇത് ഉണ്ടാകുവാൻ പ്രധാനകാരണം ഹീമോഗ്ലോബിൻ അളവ് രക്തത്തിൽ കുറയുന്നതാണ്. ചികിത്സ ഫലപ്രദമായി നടത്തിയില്ലെങ്കിൽ പന്നി കുഞ്ഞുങ്ങൾ അതിവേഗം ചത്തുപോകുന്നു.

Pig rearing is the crop that ensures the best yield. Properly covered, it will withstand a great deal of adverse conditions.

അതുകൊണ്ടുതന്നെ ജനിച്ച രണ്ടാംദിവസവും അഞ്ചാം ആഴ്ചയിലും അയൺ കുത്തിവെപ്പ് നൽകണം. പന്നി കുഞ്ഞുങ്ങൾ 120 കിലോ തൂക്കം ആകുമ്പോൾ വിപണിയിലേക്ക് എത്തിച്ചാൽ നല്ല വില തന്നെ ലഭ്യമാകുന്നു. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരാണെങ്കിൽ സമീകൃതാഹാരം വീട്ടിൽ നിർമ്മിച്ചു ഇവയെ വളർത്തുന്നതാണ് മികച്ച രീതി.

ബന്ധപ്പെട്ട വാർത്തകൾ: പന്നികളെ എങ്ങനെ വളർത്താം, വിദഗ്ദ്ധരിൽ നിന്ന് പഠിക്കാം

English Summary: Pig farming is a 100% successful career, all you need to know

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters