Updated on: 1 November, 2020 3:40 PM IST
മുട്ടക്കോഴി

 

 

 

 

 

1. കോഴികൾക്ക് വിരശല്യം ഉണ്ടായാൽ കച്ചോലവും വെളുത്തുള്ളിയും തുളസിയിലും ചതച്ച് നീരെടുത്ത് കൊടുക്കുക

 

2. കോഴികൾക്ക് വസന്തയോ ദഹനക്കേടോ വന്നാൽ ചുവന്നുള്ളി ചതച്ച നീര് എടുത്തു കൊടുക്കുക

 

3. കോഴികുഞ്ഞുങ്ങൾ തമ്മിൽ കൊത്താതിരിക്കാൻ ഇറച്ചി അരിഞ്ഞ് കൊടുക്കുക

 

4. രണ്ടാഴച്ച പ്രായമായ കോഴി കുഞ്ഞുങ്ങളുടെ മേൽ ചുണ്ട് അൽപ്പം മുറിച്ച് കളഞ്ഞാൽ തമ്മിൽ കൊത്തുന്ന ശീലം കുറയും

 

5. കോഴികൾ തമ്മിൽ കൊത്തിയുണ്ടാകുന്ന മുറിവ് ഉണങ്ങുന്നതിന് മഞ്ഞളും ആര്യവേപ്പിലയും അരച്ച് രണ്ട് മൂന്ന് ദിവസം കൊടുക്കുക

 

6. മുട്ടക്കോഴികൾക്ക് പ്രകാശം ലഭിക്കുന്ന മണിക്കുറുകൾ വർദ്ധിപ്പിച്ച് മുട്ട ഉൽപ്പാദനം കൂട്ടാം

 

7. കോഴിയുടെ മുട്ട ഉൽപ്പാദനം കുറഞ്ഞാൽ പപ്പായയുടെ ഇല അരിഞ്ഞ് കൊടുക്കുക മുട്ടയിടീൽ മെച്ചപ്പെടും

 

8. കോഴികളെ സംഗീതം കേൾപ്പിച്ചാൽ അവ ശാന്ത സ്വഭാവം കൈവരിക്കും ഇതിന്റെ ഫലമായി മുട്ട ഉത്പാദനം വർദ്ധിക്കും

 

9. ചക്കക്കുരു പുഴുങ്ങി പ്പൊടിച്ച് കൊടുത്താൽ കോഴികൾ കൂടുതൽ മുട്ടയിടും മുട്ടയുടെ വലിപ്പവും കൂടും

 

10. അടവയ്ക്കാൻ ഉപയോഗിക്കുന്ന കോഴിമുട്ടകൾക്ക് 7 ദിവസത്തിലധികം പഴക്കം ഉണ്ടായിരിക്കരുത്

 

11. കോഴികളുടെ ചിറക് പൊന്തിച്ച് നടക്കുന്ന അസുഖത്തിന് ഉള്ളി അരിഞ്ഞിട്ട് തിറ്റിക്കുന്നത് നല്ലതാണ്

 

12. കോഴികൾക്ക് ഇടയ്ക്കിടെ പുളിയരിപ്പൊടി കൊടുത്താൽ അവയുടെ ശരീരത്തിൽ നെയ്യ് കെട്ടുന്നത് ഒഴിവാക്കാം

 

13. കോഴിക്ക് ശരീരത്തിൽ മുറിവുണ്ടായാൽ അടുക്കളയിലെ പുകമൂലം ഉണ്ടാകുന്ന കരിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക

 

14. തൂവലുകൾ വിടർത്തി കൊക്കി കൊണ്ട് നടക്കുകയും അടുത്ത് ചെല്ലുമ്പോൾ തറയിൽ പറ്റിയിരിക്കുകയും ആണ് നല്ല അടക്കോഴിടെ ലക്ഷണം

കൂട്ടിൽ അടച്ചു വളർത്തുന്ന കോഴികൾ

 

 

 

15. ബോയിലർ കോഴിത്തീറ്റയിൽ ഉപയോഗിക്കന്ന മരച്ചീനിയുടെ

തോത് 25 % ത്തിൽ അധികരിച്ചാൽ കോഴികളുടെ വളർച്ച മന്ദീഭവിക്കും

 

16. വാലില്ലാ കോഴികൾക്ക് മറ്റിനം കോഴികളെ അപേക്ഷിച്ച് വളർച്ചയും തൂക്കവും കൂടുതലായിരിക്കും രോഗ പ്രതിരോധശേഷിയും കടുതൽ ആയിരിക്കും

 

17. കോഴിയുടെ തലയിലെ പുണ്ണ് രോഗത്തിന് വേപ്പിലയും പച്ചമഞ്ഞളും അരച്ചിടുക

 

18. ഉഷാറില്ലാതെ തൂങ്ങി നിൽക്കുന്ന കോഴികൾക്ക് മഞ്ഞളരച്ച് വായിലിട്ട് കൊടുക്കുക

 

19. കോഴികൾ ഇണചേർന്ന് 24 മണിക്കൂർ കഴിഞ്ഞ ശേഷം ഉള്ള മുട്ടകൾ മാത്രമേ അട വയക്കാൻ ആയി ശേഖരിക്കാവൂ

 

20. കോഴികൾക്ക് മാസത്തിൽ രണ്ട് തവണ വീതം പാൽക്കായം കലക്കി കൊടുത്താൽ ഒരു വിധമായ രോഗങ്ങളിൽ നിന്നെല്ലാം പ്രതിരോധം ലഭിക്കും

 

21. തമ്മിൽ കൊത്തി കോഴികളുടെ കണ്ണടഞ്ഞ് പോയാൽ അപ്പ മരത്തിന്റെ കറ പുരട്ടുക

 

22. കോഴികളുടെ ദേഹത്തിലെ ചെള്ള് പോകുന്നതിന് പുകയില കലക്കിയ വെള്ളം  ഒഴിക്കുക

 

 

23. സാധാരണ ഇറച്ചി കോഴികൾക്ക് 1.9 kg തീറ്റ നൽകിയാൽ ഒരു കിലോഗ്രാം ഇറച്ചി ഉത്പാദിപ്പിക്കാം

 

24. കോഴിയെ അടവയ്ക്കുന്നത് വൈകുന്നേരം ആയാൽ അടക്കോഴി രാത്രിയിൽ തന്നെ പുതിയ ചുറ്റുപാട് കളുമായി പൊരുത്തപ്പെടും

 

25. അടവയ്ക്കുന്ന മുട്ടകളിൽ വശങ്ങൾ അടയാളപ്പെടുത്തിയാൽ മുട്ടകൾ തിരിച്ച് വയ്ക്കുന്നതിന് ഈ അടയാളങ്ങൾ പ്രയോജന പ്പെടും.

 

26. ഇറച്ചി കോഴിയെ കൊല്ലുന്നതിന് 12 മണിക്കൂർ മുമ്പ് തീറ്റ കൊടുക്കുന്നത് നിർത്തണം

 

27. ചുണ്ണാമ്പ് വെള്ളത്തിന്റെ തെളിയിൽ കക്ക ചേർത്ത് കോഴികൾക്ക് കൊടുത്താൽ കാൽസ്യത്തിന്റെ കുറവ് മൂലം ഉള്ള അസുഖങ്ങൾ പരിഹരിക്കാം

 

28. കോഴി വസന്ത വന്നാൽ കുടകൻ അരച്ച് വായിലിട്ട് കൊടുക്കുക

 

കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:BV 380, നാടൻ കോഴി മുട്ട ഉല്പാദനം വർദ്ധിക്കാൻ പ്രായോഗിക രീതികൾ

#Poultry #Farm #Agriculture #Farmer #Krishi #Krishijagran

English Summary: some first aid treatments need to know when raising chickens
Published on: 01 November 2020, 03:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now