താഴെ പറയുന്ന കാര്യങ്ങൾ എമുവിനെ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്
. അന്തർപ്രജനനം നടക്കാത്ത ഫാമിൽ നിന്നുമാത്രമെ എമുവിനെ വാങ്ങിക്കാവൂ.
. കാൽനേരെയുള്ളതായിരിക്കണം. വളഞ്ഞകാലുള്ളവയെ ഒഴിവാക്കാം.
• കഴുത്തും നേരെയുള്ളതാവണം. തിരിഞ്ഞുപോയാതോ വളവുള്ളതോ നല്ലതല്ല.
നഖം നേരെയുള്ളതും യഥാസ്ഥിതിയിലുള്ളതുമായിരിക്കണം.
• പിറകുവശം നേരെയുള്ളതാവണം.
• പറകുവശത്തിനു വളവുണ്ടായാൽ പ്രജനനത്തിൽ ബുദ്ധിമുട്ടുണ്ടാകും.
• കണ്ണുകൾ തിളക്കമുള്ളതും വൃത്തിയുള്ളതുമാകണം. അന്തർപ്രജനനം നടന്ന ഫാമുകളിൽനിന്ന് ജോഡികളായി വാങ്ങരുത്.
പൂവനെയും പിടയെയും വ്യത്യസ്ത ഫാമുകളിൽ നിന്നു വാങ്ങുന്നതാണ് നല്ലത്.
അമിതമായി മെലിഞ്ഞതും തടിച്ചതുമായ എമുപക്ഷികളെ വാങ്ങരുത്.
വാരിയെല്ലിന്റെ ഭാഗത്ത് 1/2 ഇഞ്ചിൽ കൂടുതൽ കൊഴുപ്പുണ്ടാകാൻ പാടില്ല. എമുവിന് നെഞ്ചിറച്ചി ഇല്ലാത്തതിനാൽ കൊഴുപ്പ് കണ്ടുപിടിക്കാൻ എളുപ്പമാണ്. നട്ടെല്ല് കൂടുതൽ വളഞ്ഞ പക്ഷികളെയും ഒഴിവാക്കണം. എമു നടക്കുമ്പോൾ നേരെ മുൻവശത്തുനിന്നും പിറകു വശത്തുനിന്നും നിരീക്ഷിക്കുക. നടക്കുമ്പോൾ കാലുകൾ വശങ്ങളിലേക്ക് കൂടുതൽ നീട്ടുന്നുണ്ടെങ്കിൽ അതു നല്ല ലക്ഷണമല്ല.
കാഷ്ഠത്തിൽ തവിട്ടുനിറമോ ചോരയോ കണ്ടാൽ കാഷ്ഠം പരിശോധിച്ചു മാത്രമേ വാങ്ങാവൂ. ശാസ്ത്രീയമായ പ്രജനനപ്രകിയ നടപ്പിലാക്കുന്ന ഫാമുകളിൽനിന്നുമാത്രമെ എമുവിനെ വാങ്ങാവൂ.