1. Livestock & Aqua

നാടൻ ഔഷധകൂട്ടുകൾ പരാദ ബാധയ്ക്ക് ഫലപ്രദമായി കാണുന്നു

മരുന്നുകളെ പ്രതിരോധിച്ച് മൃഗങ്ങളുടെ ദേഹത്ത് കൂട്ടത്തോടെ പെരുകുന്ന പരാദങ്ങൾ കന്നുകാലികളിൽ പല മാരകരോഗങ്ങൾക്കും കാരണമാകുന്നു.

Arun T
cattle
കന്നുകാലി

മരുന്നുകളെ പ്രതിരോധിച്ച് മൃഗങ്ങളുടെ ദേഹത്ത് കൂട്ടത്തോടെ പെരുകുന്ന പരാദങ്ങൾ കന്നുകാലികളിൽ പല മാരകരോഗങ്ങൾക്കും കാരണമാകുന്നു. ചെള്ള്, ഉണ്ണി മുതലായ പരാദങ്ങളുടെ ആക്രമണത്താൽ ബബിസിയ, തൈലേറിയ തുടങ്ങിയ മാരകരോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. പുറമെ മരുന്ന് പുരട്ടുമ്പോൾ പാലിൽ മരുന്നിന്റെ അംശം കലർന്ന് ഉപയോഗശൂന്യമാകുകയും ചെയ്യും. അസുഖം മൂലം ഉത്പാദനശേഷിയും പ്രത്യുത്പാദനശേഷിയും കുറയാൻ കാരണമാകും.

നമ്മുടെ നാട്ടിൽ സുലഭമായി കണ്ടു വരാറുള്ള നാടൻ ഔഷധകൂട്ടുകൾ പരാദ ബാധയ്ക്ക് ഫലപ്രദമായി കാണുന്നു. ഇത് രണ്ടു ഘട്ടമായ് ചെയ്യണം.

ഘട്ടം 1 : മേൽക്കൂര ഓട്, ഓല എന്നിവയാണെങ്കിൽ അത് അഴിച്ച് വെയിൽ കായണം, മേൽക്കൂര കരിഓയിൽ കൊണ്ട് പൂശുക. തറ, പുൽക്കൂട് എന്നിവ നീറ്റുകക്ക വിതറുക. ഭിത്തിയിൽ ചുണ്ണാമ്പ്, മഞ്ഞൾ, വയമ്പ് എന്നിവ ചേർത്ത് പൂശുക. (ഒരു ലിറ്റർ വെള്ളത്തിൽ 200 ഗ്രാം ചുണ്ണാമ്പ്, 50 ഗ്രാം മഞ്ഞൾ, 5 ഗ്രാം വയമ്പ്).

ഘട്ടം 2 : തുളസി ഇല രണ്ട് പിടി, വേപ്പില, അരിപ്പൂ ഇല എന്നിവ 4 പിടി വീതം, കറ്റാർവാഴ 250 ഗ്രാം, മഞ്ഞൾപൊടി 50 ഗ്രാം, വെളുത്തുള്ളി 10 എണ്ണം വീതം നല്ലവണ്ണം അരച്ച് 5 ലിറ്റർ വെള്ളത്തിൽ കലർത്തി ദിവസേന ദേഹത്ത് പുരട്ടുക.

ഇപ്രകാരം ഒരാഴ്ച കൊണ്ട് ചെള്ള്, ഉണ്ണി മുതലായ പരാദങ്ങളുടെ ആക്രമണത്തിൽ നിന്ന് കന്നുകാലിയെ രക്ഷിക്കുന്നതാണ്

English Summary: Steps to control pest in cattle by desi herbal preparation

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds