മുട്ടക്കോഴി വളര്‍ത്തലിനായി ആവിഷ്‌കരിക്കപ്പെട്ട പദ്ധതിയാണ് ഗാര്‍ഹിക കൂടുകളിലെ കോഴിവളര്‍ത്തല്‍. ഈ സമ്പ്രദായത്തില്‍ തീറ്റയും വെള്ളവും കൊടുത്ത് കൂട്ടില്‍ത്തന്നെ നാലോ അഞ്ചോ കോഴികളെ വളര്‍ത്തുന്നു. ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് കോഴി വളര്‍ത്തല്‍ നടത്താവുന്ന ഒരു പദ്ധതിയാണിത്. കൂട്ടില്‍ ത്തന്നെ സമീകൃത തീറ്റ നല്‍കേണ്ടതുകൊണ്ട് ഇതിന് ചെലവ് കൂടുതലാണ്. ചെറിയ അളവില്‍ അടുക്കള അവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും നല്‍കി തീറ്റച്ചെലവ് കുറയ്ക്കാം. ചുരുങ്ങിയത് മൂന്ന് മാസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുകയാണ് നല്ലത്. കൂട്ടില്‍ തീറ്റയും വെള്ളവും പ്രത്യേകപാത്രങ്ങളിലായി വെക്കണം. കോഴികളുടെ കാഷ്ഠം ശേഖരിക്കാനായി കൂട്ടിനടിയിലായി ഒരു ട്രേ വെക്കണം. ഇത് ദിനംപ്രതി എടുത്ത് മാറ്റി വൃത്തിയാക്കണം ദിവസവും വെള്ളപ്പാത്രവും തീറ്റപ്പാത്രവും വൃത്തിയാക്കി പുതിയ തീറ്റയും വെള്ളവും വെച്ചുകൊടുക്കണം.
കോഴികളെ വാങ്ങിക്കുമ്പോൾ_ നേരിട്ട് കണ്ട് ബോധ്യപ്പെട്ട് മാത്രം വാങ്ങിക്കുക പറ്റുമെങ്കിൽ parentട / ഉണ്ടെങ്കിൽ Grand parent stock കണ്ട് വാങ്ങാൻ ശ്രമിക്കുക
കോഴികളുടെ ഭംഗി മാത്രം നോക്കാതെ ഏതിനമായാലും വംശശുദ്ധി (Max ലക്ഷണങ്ങൾ ഉള്ളവയെ ) നോക്കി മാത്രം വാങ്ങിക്കുക
കുട്ടിൽ എത്ര കോഴികളെ കൊള്ളുമെന്ന കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കുക
ഒരു കൂട്ടിൽ കൊള്ളാവുന്നതിലും അധികം കോഴികളെ ഉൾക്കൊള്ളിക്കാതിരിക്കുക
പല പ്രായത്തിലുള്ള കോഴികളെ ഒരു കൂട്ടിൽ ഇടാതിരിക്കുക
കാറ്റും വെളിച്ചവും ഉറപ്പ് വരുത്തുക
കോഴികളെ വേസ്റ്റ് തിന്നാനുള്ള ഒരു ജീവിയായി മാത്രം കണക്കാക്കാതിരിക്കുക
നമ്മളെ പോലെ വ്യത്തിയും വെടിപ്പും അവർക്കും ഒരുക്കി കൊടുക്കുക
കുടി വെള്ളം ദിവസവും മാറ്റി കൊടുക്കുക
കോഴികളെ പരിചരിക്കുന്നതിന് കൃത്യമായ ഒരു time - table മെയ്ൻറ്റെൻ ചെയ്യുക
തീറ്റ പൂപ്പലില്ലാത്തതാണ് എന്ന് ഉറപ്പാക്കുക ശ്രദ്ധിക്കുക കരളിനെയാണ് മിക്കവാറും ബാധിക്കുക
തീറ്റ സൂക്ഷിക്കുന്നത് നേരിട്ട് തറയിലോ ചുമരിലോ തട്ടാതെ തരത്തിൽ പലക വച്ച്കൃത്യമായി വായ ഭാഗം കെട്ടി/അടച്ച് സൂക്ഷിക്കുക
കാലവസ്ഥക്ക് അനുസരിച്ച് തീറ്റകൾ വാങ്ങിക്കു ക, അധികം വാങ്ങിക്കാതിരക്കുക
നല്ലൊരു നിരീക്ഷകനാവുക രാവിലെ കൂട് തുറന്ന് തീറ്റ നൽകുമ്പോൾ കോഴികളെ നന്നായി വാച്ച് ചെയ്യുക
കൂട്ടിൽ നിർബന്ധമായും ഒരു മുട്ടപ്പെട്ടി സജ്ജീകരിക്കുക, മാത്രവുമല്ല അവ കൃത്യമായ ഇടവേളകളിൽശേഖരി ച്ച് വെക്കുക
അസുഖ ലക്ഷണങ്ങൾ കണ്ടാൽ അധിക ദൂരത്തിൽ മറ്റു കോഴികളുമായി സമ്പർക്കത്തിൽ വരാതെ മാറ്റിയിടുക
വിവിധ അസുഖ ലക്ഷണങ്ങൾ ഉള്ള കോഴികളെ ഒരുമിച്ച് ഒരു കൂട്ടിൽ ഇടാതിരിക്കുക ഇത് അസുഖത്തിന്റെ വ്യാപ്തി കൂട്ടും
തൂക്കം കോഴകളിൽ ഒരു രോഗത്തിന്റെ ഒരു പൊതു ലക്ഷണം മാത്രമാണെന്ന കാര്യം മനസിലാക്കുക
ബാക്കി ലക്ഷണങ്ങൾ കൂടി നോക്കി മാത്രം ചികിത്സ നൽകുക
അസുഖ ലക്ഷണമുള്ള കോഴികൾക്ക് പ്രത്യേകം തിറ്റ ,വെള്ള പാത്രങ്ങൾ സജീകരിക്കുക ഇവ മറ്റ് കോഴികൾക്ക് ഉപയോഗിക്കാതിരിക്കുക
അസുഖമുള്ള കോഴികൾക്ക് വെള്ളം, തീറ്റ നൽകുമ്പോൾ മറ്റു കോഴികൾകളുടെ കാര്യങ്ങൾ ചെയ്ത്തീർത്തു എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം അസുഖ മുള്ളതിനെ പരിചരിക്കുക
അസുഖമുള്ളതിന്റെ അടുത്ത് നിന്നും മറ്റ് കോഴികളുടെ അടുത്ത് പോകുമ്പോൾ കൈ ,കാലുകൾ നന്നായി സോപ്പു പയോഗിച്ച് കഴുകി എന്ന് ഉറപ്പ് വരുത്തുക
ചികിത്സ സമയത്തിന് നൽകുക, കൃത്യമായി നൽകുക, Course ആയി നൽകുക
പല ആളുകളിൽ നിന്നും പല അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ അടുപ്പിച്ച് മരുന്നുകൾ മാറ്റി നൽകാതിരിക്കുക തീറ്റ തിന്നുന്നില്ലെങ്കിൽ ഹാൻഡ് ഫീസ് ചെയ്യുക
വാക്സിനേഷൻ അതിരാവിലെയോ ,വൈകിട്ടോ ചെയ്യുക
ഓർക്കുക വാക്സിനേഷൻ ചെയ്യേണ്ട രീതിയിൽ ചെയ്താലേ ഫലം ലഭിക്കുകയുള്ളൂ..
വാക്സിനേഷൻ ചെയ്ത Date കുറിച്ച് വെക്കുക
എല്ലാറ്റിനുമുപരി അയൽവസികളുടെ സപ്പോർട്ട് കോഴിവളർത്തലിൽ നിർണ്ണായകമാണ്. ഇടക്ക് കുറച്ച് മുട്ടകൾ ഫ്രീയായി കൊടുക്കുക
കോഴികളുമായും കോഴിവളർത്തുന്നവരുമായും നല്ലൊരു ബന്ധം നിലനിർത്തുക