1. Livestock & Aqua

കോഴികൾക്ക് രോഗം വരാതിരിക്കാൻ വേണ്ട ജൈവ സുരക്ഷാക്രമീകരണങ്ങൾ

1.എന്താണ് ബയോ സെക്യൂരിറ്റി? രോഗം വരാതെ പ്രതിരോധിക്കാനും, രോഗ വ്യാപനം തടയാനും സ്വീകരിക്കുന്ന എല്ലാ മാർഗങ്ങളെയും ആണ് ബയോ സെക്യൂരിറ്റി എന്നു പറയുന്നത്. 2. എന്തൊക്കെയാണ് ബയോ സെക്യൂരിറ്റിയുടെ ലക്ഷ്യങ്ങൾ? 1.രോഗം വരാതെ തടയുക 2.രോഗ വ്യാപനം തടയുക 3.ഫാമുകളിൽ ബയോ സെക്യൂരിറ്റി പാലിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണ്? 1.രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു. 2.രോഗങ്ങൾ പടരുന്നത് തടയുന്നു. 3.ഫാമുകളിൽ കൂട്ടമായി വളർത്തുന്ന കോഴികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 4.Zoonotic രോഗങ്ങൾ ( മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങൾ ) വരാനുള്ള സാധ്യത കുറയ്ക്കുന്നു. 5.രോഗം വന്നതിനുശേഷം ഉള്ള ചികിത്സാ ചെലവ് കുറക്കുന്നു. 6.രോഗം വന്നുണ്ടാകുന്ന മരണം കുറക്കാനും അതുവഴി ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാനും, ലാഭം വർധിപ്പിക്കാനും സഹായിക്കുന്നു.

Arun T

കോഴികൾക്ക് രോഗം വരാതിരിക്കാൻ വേണ്ട ജൈവ സുരക്ഷാക്രമീകരണങ്ങൾ (ബയോ സെക്യൂരിറ്റി)

1.എന്താണ് ബയോ സെക്യൂരിറ്റി?

രോഗം വരാതെ പ്രതിരോധിക്കാനും, രോഗ വ്യാപനം തടയാനും സ്വീകരിക്കുന്ന എല്ലാ മാർഗങ്ങളെയും ആണ് ബയോ സെക്യൂരിറ്റി എന്നു പറയുന്നത്.
2. എന്തൊക്കെയാണ് ബയോ സെക്യൂരിറ്റിയുടെ ലക്ഷ്യങ്ങൾ?

1.രോഗം വരാതെ തടയുക
2.രോഗ വ്യാപനം തടയുക

Biosecurity refers to the management practices aimed at excluding or reducing the transmission and spread of diseases to animals, humans or an area from the diseasecausing agents. “Bio” refers to life, and “security” indicates protection. Biosecurity is the key factor for better chicken health and profitable poultry production. It is accomplished by maintaining the poultry shed in such a way that there is nominal traffic of biological organisms (viruses, bacteria, rodents, etc.) across its borders.

Biosecurity is the most cost-effective means of disease control management and defined as ‘informed common sense’. Biosecurity is based on two fundamental principles:bio-exclusion,“preventing the introduction of a disease agent onto a farm” and bio-confinement, “preventing the spread of a disease agent onto a farm” 

3.ഫാമുകളിൽ ബയോ സെക്യൂരിറ്റി പാലിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണ്?

1.രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു.
2.രോഗങ്ങൾ പടരുന്നത് തടയുന്നു.
3.ഫാമുകളിൽ കൂട്ടമായി വളർത്തുന്ന കോഴികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
4.Zoonotic രോഗങ്ങൾ ( മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങൾ ) വരാനുള്ള സാധ്യത കുറയ്ക്കുന്നു.
5.രോഗം വന്നതിനുശേഷം ഉള്ള ചികിത്സാ ചെലവ് കുറക്കുന്നു.
6.രോഗം വന്നുണ്ടാകുന്ന മരണം കുറക്കാനും അതുവഴി ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാനും, ലാഭം വർധിപ്പിക്കാനും സഹായിക്കുന്നു.

3.ഫാമിൽ രോഗം പരത്തുന്ന രോഗകാരികൾ ഏതൊക്കെയാണ്?

1.ബാക്ടീരിയ ( Bacteria)
2.വൈറസ് ( Virus)
3.ഫങ്കസ് ( Fungus)
4.പ്രോട്ടോസോവ ( Protozoa )
5.പാരസൈറ്റ്സ് ( Parasites )

4.എങ്ങനയൊക്കെയാണ് ഫാമിൽ രോഗങ്ങൾ പടരുന്നത്?

1.ഒരു ബാച്ച് പിടിച്ചതിനുശേഷം ഫാം നല്ലതുപോലെ വൃത്തിയാക്കാതെയും അണുനശീകരണം (disinfection) വരുത്താതെയും അടുത്ത ബാച്ച് കുഞ്ഞുങ്ങളെ ഇറക്കിയാൽ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുന്നു.

2.മലിനമായ തീറ്റയിലൂടെയും കുടിവെള്ളത്തിലൂടെയും രോഗങ്ങൾ പടരാം.

3.ഒരു ഫാമിൽ പണിയെടുത്തശേഷം തൊട്ടടുത്ത ഫാമിൽ വേണ്ടത്ര ബയോ സെക്യൂരിറ്റി പാലിക്കാതെ പ്രേവേശിക്കുമ്പോൾ, പ്രേവേശിക്കുന്ന ആളുടെ ചെരുപ്പിലൂടെയും, വസ്ത്രത്തിലൂടെയും, കൈകളിലൂടെയും, ശരീരത്തിലൂടെയും രോഗം പടരാം.

4.ഒരു ഫാമിൽ ഉപയോഗിച്ച ഉപകരണങ്ങൾ വേണ്ടത്ര അണുനശീകരണം വരുത്താതെ മറ്റൊരു ഫാമിൽ ഉപയോഗിക്കുമ്പോൾ രോഗം പടരാം.

5.തൊട്ടടുത്തടുത്തു ഫാമുകൾ ഉണ്ടെങ്കിൽ വായുവിലൂടെ രോഗാണുക്കൾ ഒരു ഫാമിൽ നിന്നും മറ്റൊരു ഫാമിലേക്കു പടരാം.

6.പ്രാണികൾ, എലികൾ, അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങളിലൂടെയും രോഗം പടരാം.

7.ഒരു ഫാമിൽ നിന്നും മറ്റൊരു ഫാമിലേക്കു പ്രേവേശിക്കുന്ന വാഹനങ്ങളിലൂടെയും രോഗം പടരാം.

8.ഫാമിൽ ഒരു കോഴിക്ക് രോഗം വന്നാൽ മറ്റു കോഴികളിലേക്ക് വേഗം രോഗം പടരുന്നു.


5.എങ്ങനെയൊക്കെ ഫാമിൽ ബയോ സെക്യൂരിറ്റി ഉറപ്പുവരുത്താം?

ബാക്റ്റീരിയകൾക്കും വൈറസുകൾക്കും വളരെക്കാലം വെള്ളത്തിലും, കാഷ്ടത്തിലും, ഫാമിലെ തറയിലും ജീവിക്കാൻ സാധിക്കും.

1.ഫാമിൽ എട്ടുകാലി, ഈച്ച, ചെള്ള്, മുതലായവയുടെ ശല്യം ഉണ്ടെങ്കിൽ, ബാച്ച് പിടിച്ചതിനുശേഷം ക്ലിനാർ (CLINAR ) 10 മില്ലി ഒരു ലിറ്റർ വെള്ളത്തിലേക്ക് എന്ന അളവിൽ എടുത്തു സന്ധ്യ സമയത്തു തളിക്കുക.

2.ഓരോ ബാച്ച് പിടിച്ചതിനുശേഷം ഫാം നല്ലതുപോലെ വൃത്തിയാക്കുകയും നല്ലരീതിയിലുള്ള അണുനശീകരണം ഉറപ്പുവരുത്തുകയും ചെയ്യുക.

ഫാമുകളിൽ അണുനശീകരണത്തിനായി വെള്ളം ഒഴിച്ച് വൃത്തിയായി കഴുകിയതിനുശേഷം, എല്ലാവിധ ബാക്റ്റീരിയകളെയും, വൈറസുകളെയും,പ്രോട്ടോസോവകളെയും, ഫങ്കസുകളെയും കൊന്നുകളയുന്ന കോർസൊലിന് ടി എച് (KOHRSOLIN TH) 30 മില്ലി ഒരു ലിറ്റർ വെള്ളത്തിലേക്ക് എന്ന അളവിൽ മിക്സ്‌ ചെയ്തു തറയും സൈഡിലുള്ള നെറ്റും നല്ലതുപോലെ നനച്ചു തളിക്കുക.

3.ഓരോ ബാച്ച് പിടിച്ചതിനുശേഷവും ഫാമിൽ ഉപയോഗിച്ച വെള്ള പാത്രങ്ങൾ, തീറ്റ പത്രങ്ങൾ മുതലായവ അണുനാശിനി ഉപയോഗിച്ച് വൃത്തിയായി കഴുകി അടുത്ത ബാച്ചിൽ ഉപയോഗിക്കുക. അണുനശീകരണത്തിനായി പാത്രങ്ങൾ കഴുകുമ്പോൾ കോർസൊലിന് ടി എച് (KOHRSOLIN T H ) ഉപയോഗിക്കുക.

4.ഫാം കഴുകി വൃത്തിയാക്കി അണുനശീകരണം നടത്തിയതിനുശേഷം ഫാം അടച്ചു 15 ദിവത്തിനെക്കെങ്കിലും വിശ്രമത്തിനായി ഇടുക. ഒരു ബാച്ചിനുശേഷം ഫാമിന് എത്രത്തോളം വിശ്രമം കൊടുക്കുന്നുവോ, അത്രത്തോളം ഫലം കൂടുന്നു.

5.ഒരു ഫാമിൽ ഒരേസമയം മുഴുവൻ കുഞ്ഞുങ്ങളെയും ഇറക്കുക. ഒരേ ഫാമിൽ രണ്ടോ മൂന്നോ തവണകളായി കുഞ്ഞുങ്ങളെ ഇറക്കാതിരിക്കുക.

6.എലികളും മറ്റു ജീവികളും ഫാമിലേക്കു കടക്കാൻ ഇടയുള്ള മാർഗങ്ങൾ എല്ലാം നന്നായി അടയ്ക്കുക.

7.ഫാമിന് ചുറ്റും വേലികെട്ടി അനാവശ്യമായി ആരും ഫാമിലേക്കു കടക്കുന്നില്ലെന്നു ഉറപ്പുവരുത്തുക.

8.ഫാമിനുള്ളിലേക്കു പ്രേവേശിക്കുന്നിടത്തായി ഫുട് ബാത്ത് ( Foot Bath - കാല് കഴുകി അണുവിമുക്തമാക്കാൻ ഉള്ള സ്ഥലം ) വെക്കുക. ഫുട് ബാത്തിൽ അണുനാശിനിയായ കോർസൊലിന് ടി എഛ് ( KOHRSOLIN T H ) ഒഴിച്ച് വെക്കുക. ഫാമിനുള്ളിലേക്കു പ്രേവേശിക്കുമ്പോൾ ഫുട് ബാത്തിൽ ചവിട്ടി പ്രേവേശിക്കുന്നതിനാൽ പുറത്തു നിന്നും പ്രേവേശിക്കുന്ന ആളിലൂടെ ഫാമിലേക്കു അണുക്കൾ പ്രേവേശിക്കുന്നതു തടയാം.

9.ഫാമിൽ ഏതെങ്കിലും കോഴികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് ദിവസേന നോക്കുക. രോഗലക്ഷണം ഉള്ള കോഴികളെ മറ്റുകോഴികളിൽ നിന്നും മാറ്റിപാർപ്പിക്കുന്നതു രോഗം പടരുന്നത് തടയാൻ സഹായിക്കും. രോഗം എന്താണെന്നു കണ്ടുപിടിച്ചു അതിനുള്ള ചികിത്സ നൽകുക. ഫാമിൽ രോഗ ലക്ഷണങ്ങൾ കാണിക്കുമ്പോൾ രോഗം പടരുന്നത് തടയാനായി കോർസൊലിന് ടി എഛ് ( KOHRSOLIN T H ) സ്പ്രേ ചെയ്യുക.

10. രോഗം വന്നു ചാവുന്ന കോഴികളെ വളരെ വേഗം തന്നെ ഫാമിൽ നിന്നു നീക്കം ചെയ്യുകയെയും ശെരിയായ രീതിയിൽ അടക്കം ചെയ്യുകയും ചെയ്യുക.

11.തൊട്ടടുത്ത ഫാമുകളിൽ എന്തെങ്കിലും രോഗങ്ങൾ വരുന്നുണ്ടോ എന്ന് ശ്രെദ്ധിക്കുകയും അതിനനുസരിച്ചു സ്വന്തം ഫാമിൽ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക.

12.കോഴികൾക്ക് കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ സ്ഥിരം ആയി വാട്ടർ സാനിറ്റയ്സർ SOKRENA ഉപയോഗിക്കുക.

 

6.PREVENTION IS BETTER THAN CURE.
രോഗം വന്നു ചികില്സിക്കുന്നതിനെക്കാൾ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത്.


7.ഫാമുകളിൽ ബയോ സെക്യൂരിറ്റി (Bio Security ) ഉറപ്പു വരുത്തി രോഗം വരാതെ തടയുന്നതിനും രോഗ വ്യാപനം തടയുന്നതിനും VIRBAC ANIMAL HEALTH (വിർബാക് ആനിമൽ ഹെൽത്ത്‌ ) കർഷകരെ എങ്ങനെയെല്ലാം സഹായിക്കുന്നു?

1.CLINAR (ക്ലിനാർ )

ഓരോ ബാച്ച് പിടിച്ചതിനുശേഷവും ഷെഡിൽ ഉള്ള എട്ടുകാലി, ഈച്ച, ചെള്ള് മുതലായവയെ നശിപ്പിക്കാനായി ക്ലിനാർ (CLINAR ) 10 മില്ലി ഒരു ലിറ്റർ വെള്ളത്തിലേക്ക് എന്ന അളവിൽ ചേർത്ത് എട്ടുകാലി, ഈച്ച, ചെള്ള് മുതലായവ ഉള്ളിടത്തു അവയുടെ ദേഹത്ത് വീഴത്തക്ക വിധത്തിൽ സന്ധ്യ നേരത്തോ, നേരം ഇരുട്ടി തുടങ്ങുമ്പോഴോ തളിക്കാവുന്നതാണ്.

2.KOHRSOLIN T H (കോർസൊലിന് ടി എഛ് )

ഓരോ ബാച്ച് പിടിച്ചതിനു ശേഷവും ഫാമിലെ ലിറ്റർ മാറ്റി, വെള്ളം ഒഴിച്ച് ഫാം നല്ലതുപോലെ കഴുകിയതിനു ശേഷം ഫാമിലുള്ള എല്ലാത്തരം ബാക്ടീരിയ, ഫങ്കസ്, വൈറസുകളെ നശിപ്പിക്കുന്നതിനായി കോർസൊലിന് ടി എഛ് ( KOHRSOLIN T H ) 30 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ ചേർത്ത് തറയിലും, സൈഡിലുള്ള നെറ്റിലും നല്ലതുപോലെ നനച്ചു സ്പ്രേ ചെയ്യുക. അതിനുശേഷം ചിക്സ് ഇറങ്ങി 14ആം ദിവസം മുതൽ ആഴചയിൽ ഒരിക്കൽ കോർസൊലിന് TH 10മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ ചേർത്ത്, കോഴികളുടെ മുകളിൽകൂടിയും ഫാമിൽ മുഴുവനും സ്പ്രേ ചെയ്യുന്നത് രോഗാണുക്കളെ നശിപ്പിച്ചു രോഗം വരാതെയും, രോഗം പടരാതെയും ഇരിക്കാൻ സഹായിക്കുന്നു.

ഫാമിൽ എന്തെങ്കിലും ബാക്റ്റീരിയ രോഗങ്ങളായ E.Coli ( ഇ. കോളി),SALMONELLA ( സാൽമൊണേല്ല ), C.R.D മുതലായ രോഗങ്ങൾ വരുമ്പോൾ കോർസൊലിന് T H 30മില്ലി ഒരു ലിറ്റർ വെള്ളത്തിലേക്ക് എന്ന അളവിൽ എടുത്തു കോഴികളുടെ മുകളിലൂടെയും ഫാമിൽ മുഴുവനായും സ്പ്രേ ചെയ്യുന്നത് രോഗം പടരുന്നത് തടയും.

ഫാമിൽ വൈറസ് രോഗങ്ങളായ R.D വരുമ്പോൾ കോർസൊലിന് T H, 10മില്ലി ഒരു ലിറ്റർ വെള്ളത്തിലേക്ക് എന്ന അളവിലും, I.B.D. വരുമ്പോൾ കോർസൊലിന് T H 30 മില്ലി ഒരു ലിറ്റർ വെള്ളത്തിലേക്ക് എന്ന അളവിൽ എടുത്തു കോഴികളുടെ മുകളിലൂടെയും, ഫാമിൽ മുഴുവനായും മൂന്നോ നാലോ ദിവസത്തേക്ക് സ്പ്രേ ചെയ്യുന്നത് രോഗം പടരുന്നത് തടയും.

ഓരോ ബാച്ച് പിടിച്ചതിനു ശേഷവും ഫാമിൽ ഉപയോഗിച്ച വെള്ള പാത്രങ്ങളും തീറ്റ പാത്രങ്ങളും കഴുകി അണുനശീകരണം വരുത്തുന്നതിനായി കോർസൊലിന് T H, 30 മില്ലി ഒരു ലിറ്റർ വെള്ളത്തിലേക്ക് എന്ന അളവിൽ എടുത്തു പാത്രങ്ങൾ കഴുകി വൃത്തിയാക്കുക.

ഫുട് ബാത്ത് ഉള്ള ഫാമുകളിൽ കോർസൊലിന് T H 30 മില്ലി ഒരു ലിറ്റർ വെള്ളത്തിലേക്ക് എന്ന അളവിൽ ഉപയോഗിക്കുന്നത് ഫാമിലേക്കു ഓരോ തവണ പ്രേവേശിക്കുമ്പോഴും കാലുകളിലൂടെ രോഗാണുക്കൾ പ്രേവേശിക്കുന്നതു തടയും.

3.SOKRENA WATER SANITIZER ( സോക്കറിന വാട്ടർ സാനിറ്റയ്‌സർ )

കോഴികൾക്കു കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിലൂടെ വരുന്ന ബാക്ടീരിയ രോഗമായ E. COLI വരാതെ തടയുന്നതിനും, വെള്ളത്തിൽ കൂടെ ബാക്റ്റീരിയ, ഫങ്കസ്, വൈറസ് രോഗം പടരുന്നത് തടയുന്നതിനുമായി കോഴികൾക്ക് 24 മണിക്കൂറും കുടിക്കുന്ന വെള്ളത്തിൽ, SOKRENA ( സോക്കറിന) ഒരു മില്ലി 10 ലിറ്റർ വെള്ളത്തിലേക്ക് എന്ന അളവിൽ ചേർത്ത് വെള്ളം ശുദ്ധീകരിച്ചു ഒന്നാമത്തെ ദിവസം മുതൽ കോഴികളെ പിടിക്കുന്നതു വരെ കൊടുക്കുക്ക. കോഴികൾക്ക് വാക്‌സിനേഷൻ കൊടുക്കുന്ന ദിവസങ്ങളിൽ മുഴുവൻ സമയവും SOKRENA (സോക്കറിന) കുടിവെള്ളത്തിൽ ചേർക്കുന്നത് ഒഴിവാക്കുക.


ഒന്നാമത്തെ ദിവസം മുതൽ 14 ആം ദിവസം വരെ കുഞ്ഞുങ്ങൾക്ക് രോഗം വരാതെ പ്രേത്യേകം സംരക്ഷിക്കുന്നതിനായി SOKRENA ( സോക്കറിന) 2മില്ലി ഒരു ലിറ്റർ വെള്ളത്തിലേക്ക് എന്ന അളവിൽ 24 മണിക്കൂറും കുടിക്കുന്ന വെള്ളത്തിൽ നൽകുക.

ഫാമിൽ E. COLI, സാൽമൊണേല്ല, RD, IBD പോലുള്ള രോഗം വരുമ്പോൾ, രോഗ വ്യാപനം തടയുന്നതിനും ചികിത്സയെ സപ്പോർട്ട് ചെയ്യാനുമായി SOKRENA 2 മുതൽ 3 മില്ലി ഒരു ലിറ്റർ വെള്ളത്തിലേക്ക് എന്ന അളവിൽ 24 മണിക്കൂറും കുടിക്കുന്ന വെള്ളത്തിൽ മൂന്നു മുതൽ അഞ്ചു ദിവസത്തേക്ക് നൽകുക.

4. OLKLIN SURFACE ( ഓലക്കലിന് സർഫസ് )


ലിറ്ററിലെ ബാക്ടീരിയ, ഫങ്കസ്, വൈറസുകളെ നശിപ്പിക്കുന്നതിനും അവ മൂലം വരുന്ന രോഗങ്ങൾ വരാതെ തടയുന്നതിനും Olklin Surface 200 ഗ്രാം 1000 സ്‌ക്വർ ഫീറ്റ് ഏരിയ എന്ന അളവിൽ ആഴ്ചയിൽ ഒരിക്കലോ, രണ്ടു തവണയോ ലിറ്ററിൽ വിതറുക.

ലിറ്ററിലെ അധിക ജലാംശം വലിച്ചെടുത്തു ലിറ്റർ ഡ്രൈ ആകാൻ OLKLIN SURFACE 200 ഗ്രാം 1000 സ്‌ക്വർ ഫീറ്റ് ഏരിയ എന്ന അളവിൽ ആഴ്ചയിൽ ഒരിക്കലോ, രണ്ടു തവണയോ ലിറ്ററിൽ വിതറുക.

ലിറ്ററിൽ അമോണിയ ഗ്യാസ് ഉണ്ടാകാതെ തടയാനും, ലിറ്ററിൽ ഈച്ച വന്നു മുട്ടയിട്ടു വിരിയുന്നത് തടയാനും OLKLIN SURFACE 200 ഗ്രാം 1000 സ്‌ക്വർ ഫീറ്റ് ഏരിയ എന്ന അളവിൽ ആഴ്ചയിൽ ഒരിക്കലോ, രണ്ടു തവണയോ ലിറ്ററിൽ വിതറുക.

 

English Summary: Chicken biosecurity measures

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds