1. Livestock & Aqua

പാലുല്പാദനം വർദ്ധിപ്പിക്കുവാൻ കന്നുകാലികൾക്ക് നൽകാം പീലിവാക ഇലകൾ

കന്നുകാലികൾക്ക് പാലുല്പാദനം ഇരട്ടി ആകുവാൻ കർഷകർ നൽകുന്ന പയർ വർഗ്ഗത്തിൽപെട്ട പച്ചിലതീറ്റയാണ് പീലിവാക. പീലിവാകയുടെ മറ്റൊരു പേരാണ് സുബാബുൾ.

Priyanka Menon
പാലുല്പാദനം വർദ്ധിപ്പിക്കുവാൻ  പീലിവാക ഇലകൾ
പാലുല്പാദനം വർദ്ധിപ്പിക്കുവാൻ പീലിവാക ഇലകൾ

കന്നുകാലികൾക്ക് പാലുല്പാദനം ഇരട്ടി ആകുവാൻ കർഷകർ നൽകുന്ന പയർ വർഗ്ഗത്തിൽപെട്ട പച്ചിലതീറ്റയാണ് പീലിവാക. പീലിവാകയുടെ മറ്റൊരു പേരാണ് സുബാബുൾ. ഇത് ഗുണനിലവാരം കുറഞ്ഞ നാലുകിലോ പുല്ലിന് തുല്യമാണ്. പശുക്കളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും പാലുല്പാദനം ഇരട്ടി ആക്കുകയും ചെയ്യുന്ന ഏറ്റവും മികച്ച പയർ വർഗം ആണ് ഇത്.

ഇത് നൽകുകവഴി ഒരു ഉരുക്കൾക്ക് തൂക്കം കൂടുന്നു. ഒരു ഹെക്ടറിൽ നിന്ന് വർഷത്തിൽ 16 ടണ്ണോളം ഇലകളും ചെറിയ ശാഖകളും ലഭ്യമാകുന്നു. 5 ആഴ്ചയിൽ ഒരിക്കൽ ഇതു നൽകാവുന്നതാണ്. ഇതിൻറെ ഇലകളിൽ ധാരാളമായി പ്രൊ വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ നല്ല കൊഴുപ്പുള്ള പാൽ ലഭ്യമാകും.

Subabul is a green fodder provided by farmers to double the milk production of cattle. By giving this, the weight of cattle will increase rapidly.

കൊഴുപ്പിനെ മഞ്ഞനിറം നൽകുന്ന പ്രധാനപ്പെട്ട ഘടകമാണ് പ്രൊ വിറ്റാമിൻ എ. കോഴികളിൽ കൂടുതൽ മുട്ടയുത്പാദനം ലഭ്യമാക്കുവാൻ കോഴിത്തീറ്റയ്കൊപ്പം ഇവയും നൽകാവുന്നതാണ്.

ശീമക്കൊന്ന ഇലയും മികച്ചത്

പീലിവാക ഇലകൾ പോലെ തന്നെ അത്രത്തോളം പോഷകമൂല്യം ഏറിയതാണ് ശീമകൊന്ന ഇലകളും. വൈക്കോൽ, പുല്ല് തുടങ്ങിയവ നൽകുമ്പോൾ ഇതിനൊപ്പം ശീമക്കൊന്ന ഇല നൽകിയാൽ വളർച്ചാനിരക്കും കറവയും കൂടും. മൂന്നു മാസത്തിലൊരിക്കൽ കമ്പുകൾ വെട്ടിയെടുത്ത് ഉപയോഗിച്ചാൽ മതി. വേനൽക്കാലത്തു പീലിവാകയുടെ ഇലകൾ കിട്ടാനില്ലെങ്കിൽ ശീമക്കൊന്ന ഇല ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിൽ പ്രോട്ടീന്റെ അളവ് വളരെ കൂടുതലാണ്. ഇതിൻറെ ഉണങ്ങിയ ഇലയിൽ 30 ശതമാനം അസംസ്കൃത പ്രോട്ടീനും 15 ശതമാനം അസംസ്കൃത ഭക്ഷ്യ നാരുകളും അടങ്ങിയിരിക്കുന്നു. ഒരു ഹെക്ടറിൽ നിന്ന് 20 ടൺ വരെ ഇലത്തീറ്റകൾ ലഭ്യമാകും. എന്നാൽ ശീമക്കൊന്നയുടെ ഇലകളുടെ ഗന്ധം മൂലം കന്നുകാലികൾ ഇവയുടെ ഇലയോട് താല്പര്യം കാണിക്കുന്നില്ല. അതുകൊണ്ട് വെയിലിൽ ഉണക്കി കന്നുകാലികൾക്ക് നൽകുന്നതാണ് നല്ലത്. ഇവയ്ക്കൊപ്പം ശർക്കര, ഉപ്പ് തുടങ്ങിയവ ചേർത്ത് നൽകുന്നത് നല്ലതാണ്. പീലിവാകയുടെ ഇലകൾ ആണെങ്കിലും ശീമക്കൊന്നയുടെ ഇലകൾ ആണെങ്കിലും ആകെ തീറ്റയുടെ 30 ശതമാനം മാത്രമേ നൽകാവൂ. അധികമായാൽ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക.

കോഴികൾക്ക് നൽകുകയാണെങ്കിൽ 6% പീലിവാക ഇലകൾ നൽകിയാൽ മതി. പീലിവാക യുടെ ഇലകളിൽ മൈമോസിൻ എന്ന അമിനോ അമ്ലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് തുടർച്ചയായി നൽകുമ്പോൾ കന്നുകാലികളിൽ കാണപ്പെടുന്ന പ്രത്യേകതരം ബാക്ടീരിയകൾക്ക് മൈമോസിൻ കൊണ്ടുള്ള ദോഷം ഉളവാക്കുന്നു.

English Summary: Subabul leaves can be given to cattle to increase milk production

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds