Updated on: 21 July, 2022 10:52 PM IST
പാൽ ഉല്പാദനം വർദ്ധിപ്പിക്കാൻ അവയ്ക്ക് പോഷകസമ്പുഷ്ടമായ തീറ്റ നൽകിയേ തീരൂ

പശുകളുടെ പാൽ ഉല്പാദനം വർദ്ധിപ്പിക്കാൻ അവയ്ക്ക് പോഷകസമ്പുഷ്ടമായ തീറ്റ നൽകിയേ തീരൂ. എന്നാൽ കേരളത്തിൽ ക്ഷീരകർഷകർ കാലിത്തീറ്റയിൽ കൂടുതലായും ഉൾപ്പെടുത്തുന്നത് തേങ്ങാപിണ്ണാക്ക് മാത്രമാണ്. എന്നാൽ തേങ്ങാപിണ്ണാക്കിനേക്കാൾ പോഷകസമൃദ്ധമായ മറ്റു തീറ്റ മിശ്രിതകളെക്കുറിച്ച് ഇപ്പോഴും പല കർഷകർക്കും അറിയില്ല. അതുകൊണ്ട് തന്നെ പോഷകസമൃദ്ധമായ തീറ്റകൾ ഏതൊക്കെയെന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.

പോഷക സമൃദ്ധമായ തീറ്റ എന്നാൽ എന്താണ്?

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം കാലിത്തീറ്റയിൽ 10 മുതൽ 16 ശതമാനം മാംസ്യത്തിന്റെ അളവും 65% ദഹ്യ പോഷകങ്ങളും അടങ്ങിയാൽ അത് പോഷക സമൃദ്ധമായ തീറ്റ അഥവാ സമീകൃത ആഹാരം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. എന്നാൽ ഇതിൽ ഈർപ്പം 10 ശതമാനത്തിൽ കൂടരുത്. കറവ പശുവിന് ശരീരത്തിൻറെ നിലനിൽപ്പിന് രണ്ടുകിലോഗ്രാം തീറ്റയാണ് പരമാവധി വേണ്ടത്. ഇതുകൂടാതെ ഓരോ ലിറ്റർ പാലിനും 450 ഗ്രാം വീതം സമീകൃത തീറ്റയും വേണം. ആറു മാസത്തിലേറെ ഗർഭമുള്ള പശുവിന് ഒരു കിലോഗ്രാം തീറ്റ കൂടുതൽ നൽകണം.

ബന്ധപ്പെട്ട വാർത്തകൾ: പാൽ ഉൽപാദനം കൂടുവാൻ സഹായിക്കുന്ന നാടൻ രീതികൾ

പോഷകസമ്പുഷ്ടമായ തീറ്റ മിശ്രിതങ്ങൾ ഏതൊക്കെ?

1. സ്റ്റാർച്ച് വേസ്റ്റ്

കപ്പയിൽ നിന്ന് സ്റ്റാർച്ച് എടുത്ത ശേഷമുള്ള ചണ്ടിയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇത് രണ്ടുനേരവും 10 കിലോഗ്രാം അളവിൽ പശുക്കൾക്ക് നൽകിയാൽ പാലുല്പാദനം ഇരട്ടിയാകും. നല്ല നാരുകളുള്ള ഈ തീറ്റ മിശ്രിതം ആരോഗ്യം മെച്ചപ്പെടുത്താനും മികച്ചതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പാൽ ഉത്പാദനം ഇരട്ടിയാക്കാൻ ഈ തരം പശുവിനെ വാങ്ങൂ

2. കോൺഹസ്ക്

ഉരുക്കൾക്ക് നൽകാവുന്ന നാരുകളാൽ സമ്പുഷ്ടമായ ഏറ്റവും മികച്ച തീറ്റ മിശ്രിതം ആണ് ചോളതൊണ്ട്. പ്രതിദിനം 15 കിലോഗ്രാം ചോളതൊണ്ട് പശുക്കൾക്ക് നൽകിയാൽ പാലിന്റെ കൊഴുപ്പ് വർദ്ധിക്കും. ബിയർ വേസ്റ്റ്, സ്റ്റാർച്ച്, കോൺ വേസ്റ്റ് തുടങ്ങിയവ ഈ മിശ്രിതത്തിൽ ചേർത്തു നൽകിയാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാം. പക്ഷേ ഏഴു ദിവസത്തിലധികം ഇത് സൂക്ഷിക്കുമ്പോൾ പലപ്പോഴും പൂപ്പൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം തീറ്റ മിശ്രിതം നൽകിയാൽ പലവിധ രോഗങ്ങൾ പശുക്കൾക്ക് ഉണ്ടാകാം.

3.സൂര്യകാന്തി പിണ്ണാക്ക്

കേരളത്തിൽ കർഷകർ സൂര്യകാന്തി പിണ്ണാക്ക് കുറവാണ് ഉപയോഗിക്കുന്നത്. എന്നാൽ ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കൂടുതലായും പശുക്കൾക്ക് നൽകുവാൻ ഉപയോഗപ്പെടുത്തുന്നത് ഇതാണ്. പരുത്തിക്കുരു, അതിൻറെ പിണ്ണാക്ക് പുളിങ്കുരു, റബർക്കുരു, യൂറിയ കലർത്തിയ ചകിരിച്ചോറ്, നേന്ത്രക്കായയുടെ തൊണ്ട് തുടങ്ങിയവ സൂര്യകാന്തി പിണ്ണാക്കിൽ ചേർത്ത് മിശ്രിതം ഉണ്ടാക്കി പശുക്കൾക്ക് നൽകുന്നത് അവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഗുണകരമാണ്.

4.കോൺ വേസ്റ്റ്

തമിഴ്നാട്ടിലും കർണാടകയിലും ഗ്ലൂക്കോസ്, കോൺഫ്ലേക്സ് നിർമ്മാണശാലകളിലെ വേസ്റ്റ് പശുക്കൾക്ക് നൽകാറുണ്ട്. ഇത് കേരളത്തിൽ വളരെ ചെറിയ വിലയ്ക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കച്ചവടക്കാർ കർഷകർക്ക് എത്തിച്ചു വിൽപ്പന നടത്തുന്നുണ്ട്. രണ്ട് നേരമായി ആറു കിലോഗ്രാം വീതം ആണ് ഇത് പശുക്കൾക്ക് നൽകേണ്ടത്.

5.ബിയർ വേസ്റ്റ്

ബിയർ ഫാക്ടറികളിലെ പ്രധാന അവശിഷ്ടമായ മാൾട്ട് വേസ്റ്റ് പശുക്കൾക്ക് നൽകാവുന്ന മികച്ച സമീകൃത ഭക്ഷണമാണ്. അന്നജം, ജീവകങ്ങൾ, മാംസ്യം, മറ്റു ധാതുക്കൾ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന ഈ ധാതുമിശ്രിതം പെട്ടെന്ന് ദഹിക്കുന്നതിനും കൂടുതൽ പാൽ ലഭ്യമാക്കുവാനും സഹായകമാണ്. ഇത് വൈക്കോൽ ദഹനത്തിന് ഉത്തമമാണെന്ന് വിദഗ്ധർ പറയുന്നു. രണ്ടുനേരമായി 8 കിലോഗ്രാം തീറ്റയിൽ ചേർത്തു നൽകുന്നതാണ് കൂടുതൽ നല്ലത്.

മുകളിൽ പറഞ്ഞ ധാതു മിശ്രിതങ്ങൾ നൽകുന്നതോടൊപ്പം പശുക്കൾക്ക് സങ്കര നേപ്പിയർ പുല്ലും നൽകുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പശുക്കളിൽ പാലുൽപാദനവും കുറയുന്നുണ്ടോ? കാരണമിതാണ്

വളർത്തു മൃഗങ്ങളും ജല കൃഷിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Livestock & Aqua'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: These five types of feed mixtures can be fed to cows to obtain high fat milk
Published on: 21 July 2022, 05:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now