Livestock & Aqua

പശുക്കളിൽ പാലുൽപാദനവും കുറയുന്നുണ്ടോ? കാരണമിതാണ്.

Cow farm


പല സ്ഥലങ്ങളിൽ പോയി പാൽ കൂടുതൽ കിട്ടുന്ന നല്ല ഇനം പശുവിനെ നോക്കി വാങ്ങിയിട്ടും വീട്ടിൽ കൊണ്ട് വന്നു കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടുംപഴയ അളവിൽ പാൽ കിട്ടാത്തത് കണ്ടു വിഷമിക്കുന്ന നിരവധി കർഷകരെ നാം കണ്ടിട്ടുണ്ട്.എന്നാൽ അതിനു കൃത്യമായ കാരണമോ പ്രതിവിധിയോ അറിയാതെ പശു വളർത്തലിൽ വർഷങ്ങളുടെ പാരമ്പര്യം ഉള്ളവർ പോലും നട്ടം തിരിയുന്നതും കണ്ടിട്ടുണ്ട്. പശുവിന് എന്തെങ്കിലും അസുഖം പിടിപെട്ടതാവുമോ എന്നും അറിയില്ലല്ലോ. തീറ്റ കുറഞ്ഞിട്ടാവും എന്ന് കരുതി നിറയെ തീറ്റയും മുഴുവൻ സമയവും കൊടുക്കാറുമുണ്ട്. എന്നാൽ ഇവിടെയാണ് ശാസ്ത്രീയമായ ഒരു വിശകലനത്തിന് ആവശ്യകത വരുന്നത്. പശു എത്ര നേരം തീറ്റ എടുത്തുവെന്നോ, എത്ര അളവിൽ തീറ്റ കഴിച്ചുവെന്നോ എന്നൊന്നും നമ്മൾ ആലോചിക്കാറില്ല. തീറ്റയും അത് കൊടുക്കുന്ന സമയവും തമ്മിൽ വളരെ അധികം ബന്ധമുണ്ട് ഏതൊക്കെ സമയത്താണ് പശുക്കൾക്ക് തീറ്റ കൊടുക്കേണ്ടത്. എന്ന് അറിഞ്ഞിരിക്കണം.

Cow

പശുക്കള്‍ക്ക് സാന്ദ്രീകൃത തീറ്റയും വൈക്കോലും നല്‍കുന്നത് അതിരാവിലെയും വൈകുന്നേരസമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. ഇത് പശുക്കള്‍ കൂടുതല്‍ തീറ്റയെടുക്കുന്നതിനും തീറ്റയുടെ ദഹനം കാരണമായുണ്ടാകുന്ന ശരീരതാപം എളുപ്പത്തില്‍ പുറന്തള്ളാനും സഹായിക്കും. മൊത്തം തീറ്റ ഒറ്റസമയത്ത് നല്‍കുന്നതിനു പകരം വിഭജിച്ച് പല തവണകളായി നല്‍കുന്നതാണ് നല്ലത്.ജലാംശം അടങ്ങിയ പച്ചപ്പുല്ലും പച്ചിലതീറ്റകളും പകല്‍ ധാരാളം നല്‍കണം. പച്ചപ്പുല്ലിന്‍റെ ലഭ്യതക്കുറവുമൂലം ഉണ്ടാവാനിടയുള്ള ജീവകം എ- യുടെ അപര്യാപ്ത്തത പരിഹരിക്കുന്നതിനായി ജീവകം-എ അടങ്ങിയ മിശ്രിതങ്ങള്‍ പശുക്കള്‍ക്ക് (30 മില്ലിലിറ്റര്‍ വീതം മീനെണ്ണ ഇടവിട്ട ദിവസങ്ങളില്‍) നല്‍കണം.

കർഷകരുടെ വീട്ടുവളപ്പിൽ അസോള വളർത്തി അത് പശുക്കൾക്ക് കൊടുക്കാം. വാഴപ്പിണ്ടി അരിഞ്ഞിട്ടു കൊടുക്കാം. അതുപോലെ പച്ചയോല, അഗത്തിയില, ശീമക്കൊന്നയില, മുരിങ്ങയില , കമുകിന്‍ പാള, പീലിവാക, തുടങ്ങിയ വീട്ടുവളപ്പിൽ തന്നെ കിട്ടുന്ന വൃക്ഷവിളകള്‍, മറ്റു പച്ചിലകള്‍ തുടങ്ങിയ ജലാംശം കൂടിയ വിഭവങ്ങള്‍ തീറ്റയില്‍ ചേര്‍ക്കാം. Azolla can be grown in farmers' backyards and fed to cows. Bananas can be chopped and given. Similarly, home-grown tree crops such as green leafy vegetables, agathiyila, sheemakkonnayila, coriander leaves, kamukin pala, peelivaka and other green leafy vegetables can be added to the feed.

Cow

കൂടുതല്‍ ഊര്‍ജലഭ്യതയും, പോഷണവും ഉറപ്പുവരുത്തുന്നതിനായുള്ള ഭക്ഷണങ്ങൾ അതായത് കപ്പപ്പൊടി, ചോളപ്പൊടി, പുളിങ്കുരുപ്പൊടി, പരുത്തിക്കുരു, കടലപ്പിണ്ണാക്ക്, സോയാബീന്‍ പിണ്ണാക്ക് തുടങ്ങി കൂടുതല്‍ കൊഴുപ്പും, മാംസ്യവും അടങ്ങിയ സാന്ദ്രീകൃതാഹാരങ്ങള്‍ തീറ്റയില്‍ അനുവദനീയമായ അളവില്‍ തീറ്റയില്‍ ഉള്‍പ്പെടുത്താം. എന്നാൽ പെട്ടന്ന് തന്നെ തീറ്റക്രമത്തില്‍ മാറ്റം വരുത്തരുത്.

ആമാശയത്തില്‍ ഉണ്ടായേക്കാവുന്ന അസിഡിറ്റി ഒഴിവാക്കാന്‍ സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം), മഗ്നീഷ്യം ഓക്സൈഡ് എന്നിവയുടെ മിശ്രിതം 3:1 എന്ന അനുപാതത്തില്‍ ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 15 ഗ്രാം നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കാം. ഇത് പരമാവധി 50 മുതല്‍ 60 ഗ്രാം വരെയാവാം. ആമാശയത്തിലെ അമ്ല, ക്ഷാര നിലയെ തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന റൂമന്‍ ബഫറുകളും ഇതിനായി (ബുഫസോണ്‍, അസിബഫ്, ഹിമാലയന്‍ ബാറ്റിസ്റ്റ് തുടങ്ങിയവ) പ്രയോജനപ്പെടുത്താം.
തീറ്റയുടെ ദഹനവും പോഷക ആഗിരണവും കാര്യക്ഷമമാക്കുന്നതിനായി യീസ്റ്റ്, ലാക്ടോ ബാസില്ലസ് ബാക്ടീരിയകള്‍ തുടങ്ങിയ മിത്രാണുക്കള്‍ അടങ്ങിയ തീറ്റസഹായികള്‍ പശുക്കള്‍ക്ക് നല്‍കാം. ഫീഡ് അപ്പ് യീസ്റ്റ്, എക്കോറ്റാസ്, പി ബയോട്ടിക്സ് തുടങ്ങിയ പേരുകളില്‍ മിത്രാണുമിശ്രിതങ്ങള്‍ വിപണിയില്‍ സുലഭമാണ്.

ഉയര്‍ന്ന താപനില ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നതു കാരണം പശുക്കളുടെ പ്രത്യുൽപാദന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനിടയുണ്ട്. മദി ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കല്‍, മദി പ്രകടിപ്പിക്കുമെങ്കിലും ഗര്‍ഭധാരണം നടക്കാതിരിക്കല്‍ തുടങ്ങിയവ ഉഷ്ണസമ്മര്‍ദ്ദം മൂലം സംഭവിക്കാം. പശു മദി ചക്രത്തിലൂടെ കടന്നുപോകുമെങ്കിലും ഉഷ്ണസമ്മര്‍ദ്ദത്തിന്‍റെ ഫലമായി മദിയുടെ ബാഹ്യലക്ഷണങ്ങള്‍ കാണിക്കാതിരിക്കാനും സാധ്യതയുണ്ട്.

ശരീര സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുക. ഉയര്‍ന്ന പോഷക സാന്ദ്രതയുള്ള കൃത്യമായി നല്‍കണം ഫാമിലെ പശുക്കളുടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട റിക്കാര്‍ഡുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. കൃത്രിമ ബീജാധാനം തണലുള്ള ഇടങ്ങളില്‍വച്ച് നടത്തണം. കൃത്രിമ ബീജാധാനം നടത്തിയതിനു ശേഷം പശുക്കളെ തണലില്‍ പാര്‍പ്പിക്കുന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂട്ടും

cow

cow


കറവപ്പശുക്കളില്‍ പ്രസവത്തെത്തുടര്‍ന്ന് ക്ഷീരസന്നി, കീറ്റോണ്‍ രോഗം തുടങ്ങിയ ഉപാപചയ രോഗങ്ങള്‍ക്കുള്ള സാധ്യത വേനല്‍ക്കാലത്ത് ഉയര്‍ന്നതാണ്. വേനലില്‍ തീറ്റയെടുക്കല്‍ കുറയുന്നത് കാരണമായും, ശരീര സമ്മര്‍ദ്ദം മൂലവും ശരീരത്തില്‍ കാത്സ്യത്തിന്‍റെയും ഗ്ലൂക്കോസിന്‍റെയും അളവ് കുറയുന്നതാണ് ഈ രോഗങ്ങള്‍ക്കുള്ള കാരണങ്ങള്‍. തീറ്റമടുപ്പ്, പാല്‍ ഉൽപാദനം പെട്ടെന്ന് കുറയല്‍, ശരീര തളര്‍ച്ച തുടങ്ങിയ അസ്വഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്. പാലുൽപാദനം വേനലില്‍ അൽപം കുറഞ്ഞാലും പശുക്കളുടെ ആരോഗ്യസംരക്ഷണത്തിന് തന്നെയാണ് മുഖ്യ പരിഗണനയെന്ന കാര്യം മറക്കരുത്.
. .
കടപ്പാട് Brindavan
കൃഷിജാഗ്രൺ വായനക്കാരായ ക്ഷീര കർഷകർക്ക് സഹായകമാകുന്ന ഒരു പോസ്റ്റ് ഫേസ്ബുക് ഗ്രൂപ്പിൽ നിന്നും ലഭിച്ചത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പശു പരിപാലനം പശുക്കളുടെ'മെനു' ഒരുക്കുമ്പോള്‍ : പശുവിന്റെ ആഹാര നിയമങ്ങള്‍

#Cow Farm#Farmer#Agriculture#Krishi


English Summary: Is milk production declining in cows? This is the reasonkjkbbaug1420

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine