1. Farm Tips

കപ്പകൃഷിയിലെ ചില നുറുങ്ങുകൾ

1.കപ്പത്തണ്ട് ചുവടറ്റം രണ്ട് ,മൂന്നിടത്ത് വരഞ്ഞശേഷം മണ്ണിൽ അൽപ്പം ചരിച്ചു നടുക.വരഞ്ഞ ഭാഗം മണ്ണിനടിയിലാവണം കൂടുതൽ വിളവ് കിട്ടും. 2. കപ്പത്തടങ്ങളുടെ ഇടയിൽ മഞ്ഞൾ നട്ടാൽ എലി ശല്യം കുറയും 3. കപ്പ ചുവട്ടിൽ തലമുടി വിതറുക എലി വരികയില്ല. 4. കപ്പ കിഴങ്ങ് 4 ദിവസമെങ്കിലും കേടുകൂടാതെയിരിക്കാൻ കമ്പിൽ നിന്ന് കിഴങ്ങ് വെട്ടിമാറ്റാതിരിക്കുക. 5. കപ്പ കിഴങ്ങ് ചകിരിച്ചോറിൽ പുതച്ചിരുന്നാൽ 15 ദിവസം വരെ കേടുകൂടാതെയിരിക്കും വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും പറ്റുംIf the kappa tuber is wrapped in coir pith, it can be transported to distant places intact for up to 15 days.

K B Bainda
tapioca
കപ്പത്തണ്ട് ചുവടറ്റം രണ്ട് ,മൂന്നിടത്ത് വരഞ്ഞശേഷം മണ്ണിൽ അൽപ്പം ചരിച്ചു നടുക.വരഞ്ഞ ഭാഗം മണ്ണിനടിയിലാവണം കൂടുതൽ വിളവ് കിട്ടും.

കപ്പ നട്ടു വിളവെടുക്കാനായി കാത്തിരുന്നവർ കേൾക്കുന്നു കപ്പയ്‌ക്ക്‌ വല്ലാത്ത കയ്പ്പ്. കഴിഞ്ഞ തവണ നല്ല ഒന്നാം തരം കപ്പ ഉണ്ടായതിന്റെ കമ്പു മുറിച്ചു നട്ടതാണല്ലോ? പിന്നെന്തു പറ്റി , ഇതായിരുന്നു പിന്നീട് എല്ലാവരും ചിന്തിച്ചത്. പറിച്ചു രണ്ടു ദിവസം ആകുമ്പോഴേക്കും കപ്പ കറുത്തു പോകുന്നു, അങ്ങനെ കുറേ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് കപ്പയ്‌ക്ക്‌. എന്നാലും എല്ലാത്തവണയും കപ്പ കൃഷി ചെയ്യാൻ മടിയില്ല. കാരണം കുറച്ചൊന്നു ശ്രദ്ധിച്ചാൽ നല്ല വിളവ് കിട്ടും. നല്ല വിലയും കിട്ടും. എങ്കിൽ പിന്നെ എന്തിനു മടിക്കണം കപ്പ കൃഷി ചെയ്യാൻ? കപ്പയ്ക്കുണ്ടാകുന്ന കൊച്ചു കൊച്ചു പ്രശ്നങ്ങൾക്ക് എന്തൊക്കെയാണ് പ്രതിവിധി എന്ന് നോക്കാം.

1.കപ്പത്തണ്ട് ചുവടറ്റം രണ്ട് ,മൂന്നിടത്ത് വരഞ്ഞശേഷം മണ്ണിൽ അൽപ്പം ചരിച്ചു നടുക.വരഞ്ഞ ഭാഗം മണ്ണിനടിയിലാവണം കൂടുതൽ വിളവ് കിട്ടും.

tapioca
കപ്പ കമ്പിലെ കായ്കൾ നന്നായി മൂത്തു തുടങ്ങിയാൽ കപ്പ പറിക്കാനായി എന്ന് അനുമാനിക്കാം

2. കപ്പത്തടങ്ങളുടെ ഇടയിൽ മഞ്ഞൾ നട്ടാൽ എലി ശല്യം കുറയും


3. കപ്പ ചുവട്ടിൽ തലമുടി വിതറുക എലി വരികയില്ല.


4. കപ്പ കിഴങ്ങ് 4 ദിവസമെങ്കിലും കേടുകൂടാതെയിരിക്കാൻ കമ്പിൽ നിന്ന് കിഴങ്ങ് വെട്ടിമാറ്റാതിരിക്കുക.


5. കപ്പ കിഴങ്ങ് ചകിരിച്ചോറിൽ പുതച്ചിരുന്നാൽ 15 ദിവസം വരെ കേടുകൂടാതെയിരിക്കും വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും പറ്റുംIf the kappa tuber is wrapped in coir pith, it can be transported to distant places intact for up to 15 days.


6.കപ്പയ്ക്ക് പച്ച ചാണകം അരുത് കയ്പ് രസം ഉണ്ടാവും.


7.കപ്പത്തടത്തിൽ ചാരവും കല്ലുപ്പും കൊത്തിച്ചേർക്കുക നല്ല കപ്പക്കിഴങ്ങുകൾ കിട്ടും.


8. കപ്പ മൂപ്പെത്തിയാൽ കമ്പിലെ ഇലകൾ 75% കൊഴിഞ്ഞു പോകും.When the kappa matures, 75% of the leaves on the stem fall off.

9.കപ്പ കമ്പിലെ കായ്കൾ നന്നായി മൂത്തു തുടങ്ങിയാൽ കപ്പ പറിക്കാനായി എന്ന് അനുമാനിക്കാം .

tapioca
മധ്യകേരളത്തിൽ കൊള്ളി എന്നും മറ്റു ചില യിടങ്ങളിൽ മരച്ചീനി എന്നും അറിയപ്പെടുന്നു

10. കപ്പത്തടത്തിലെ മണ്ണ് അൽപ്പം നീക്കി കപ്പ കിഴങ്ങ് പെരുവിരൽ കൊണ്ട് ഒന്ന് press ചെയ്യുക തൊലി സ്ലിപ്പ് ആയി പോയാൽ പറ്റച്ചെടുക്കാനായീ എന്ന് സാരം.


11. ഉണങ്ങിയ ചാണകപ്പൊടി, കോഴി വളം, ചാരം ഇവ മതി കപ്പയുടെ നല്ല വിളവിന്.


12. ഷുഗർ കപ്പക്ക് തീരെ രുചി ഇല്ല. ആയതിനാൽ വ്യാവസായികാടിസ്ഥാനത്തിൽ ആരും കൃഷി ചെയ്യുന്നില്ല.


13.കപ്പയുടെ ശാസത്രീയ നാമം മാനി ഹോട്ട് എസ്കുലാൻറ(manihot esculanta)


14.കപ്പയുടെ ജൻമ സ്ഥലം ബ്രസീൽ ആണ്


15. ഇഗ്ലീഷിൽ Casava എന്നു പറയുമെങ്കിലും പൊടിക്ക് പറയുന്ന പേര് tapioca.എന്നാണ് കേരളത്തിൽ പ്രചുര പ്രചാരം.


16. പോർച്ചുഗീസുകാർ 17 ആം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ കപ്പ എത്തിച്ചെതെന്ന് ചരിത്ര രേഖകളിൽ കാണുന്നു.


17. ദേശീയ ഉൽപ്പാദനത്തിന്റെ 54% മാണ് കേരളത്തിന്റെ കപ്പയുടെ സംഭാവന.


18. കേരളത്തിൽ കപ്പ ജനകീയമാക്കിയത് വിശാഖം തിരുനാൾ മഹാരാജാവാണ്.


19.കപ്പയുടെ വേരാണ് കിഴങ്ങ് ആയി മാറുന്നത്


20.കേരളത്തിന്റെ പ്രധാനിയായ ഈ വിളയെ തെക്കൻ ഭാഗങ്ങളിൽ കപ്പ എന്നും, വടക്കൻ കേരളത്തിൽ പൂള എന്നും, മധ്യകേരളത്തിൽ കൊള്ളി എന്നും മറ്റു ചില യിടങ്ങളിൽ മരച്ചീനി എന്നും അറിയപ്പെടുന്നു.


 ഇല കുരുടിക്കാത്ത രണ്ട് ഇനം കപ്പകൾ തിരുവന്തപുരം കിഴങ്ങുവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നു. സ്വർണ്ണ ,രക്ഷ എന്നീ പേരുകളിൽ ഇവ അറിയപ്പെടുന്നു.

കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കപ്പകൃഷിയില്‍ നൂറുമേനിയുടെ വിജയഗാഥ

#Farmer#Agriculture#Krishi#FTB#Krishijagran

English Summary: Some tips on kappa cultivation-kjkbbsep1620

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds