Updated on: 24 December, 2021 10:41 AM IST
കോഴി കൃഷി

കൃഷിയിലേക്ക് തൽപ്പരരായി ഇറങ്ങുന്ന ഏതൊരു തുടക്കക്കാരനും പരീക്ഷിക്കാവുന്നതാണ് കോഴി വളർത്തൽ. കൃത്യമായ പരിചരണം നൽകിയാൽ മികച്ച ആദായം സ്വന്തമാക്കാനാകും. എന്നാൽ കോഴി വളർത്തലിൽ ഇറങ്ങുന്നതിന് മുൻപ്, ഈ കൃഷിയിൽ വ്യക്തമായ പരിജ്ഞാനം നേടിയിരിക്കണം.
ബ്രോയിലർ, മുട്ടകോഴി വളർത്തലിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന്
പരിശോധിക്കാം.

  • കോഴി കൃഷിയ്ക്ക് ആവശ്യമായ സ്ഥലം

എത്ര കോഴികളെയാണ് വളർത്തുന്നത് എന്നത് അനുസരിച്ചാണ് ഇത്
തെരഞ്ഞെടുക്കേണ്ടത്. 1000 കോഴികളെ വളർത്തി ഫാം തുടങ്ങാൻ
ആഗ്രഹിക്കുന്നവർ ചുരുങ്ങിയത് 1250 സ്‌ക്വയര്‍ ഫീറ്റ് തെരഞ്ഞെടുത്തിരിക്കണം.
കോഴിത്തീറ്റ സംഭരിക്കുന്നതിനും പ്രത്യേകം സ്ഥലം ആവശ്യമാണ്.

കോഴി വളർത്തലിന്റെ പരിസരത്ത് 100 മീറ്ററിന് ചുറ്റളവില്‍ വീടുകള്‍ ഉണ്ടെങ്കില്‍ കൃഷി ചെയ്യുന്നതിന് പഞ്ചായത്ത് ലൈസന്‍സും നിർബന്ധമാണ്.

  • ജലം, വൈദ്യുതി, ഗതാഗതം

ശുദ്ധജല ലഭ്യത, വൈദ്യുതി, വാഹന സൗകര്യം എന്നിവ ഉറപ്പു വരുത്തിയിരിക്കണം.
അതായത്, തീറ്റ ഇറക്കുന്നതിനായാലും, കോഴി- മുട്ട എന്നിവയുടെ വിനിമയത്തിന്
ആയാലും സ്റ്റോർ റൂമിന് അടുത്ത് വരെ വാഹനം എത്തുന്ന രീതിയിൽ സൗകര്യം
ഒരുക്കണം.

  • വിപണി

ഉൽപാദനത്തേക്കാൾ ഒരു പടി മുന്നിലാണ് ആദായത്തിൽ വിപണിയുടെ സ്വാധീനം.
ഉൽപാദനം മികച്ചതായാലും വിപണിയും മാർക്കറ്റിങ്ങും പരാജയപ്പെട്ടാൽ കൃഷി
നഷ്ടമാകും. അതിനാൽ തന്നെ മാർക്കറ്റിങ് രംഗത്തെ അറിവില്ലായ്മ, ശ്രദ്ധകുറവ്
എന്നിവ സാമ്പത്തിക നഷ്ടത്തിന് വഴിവയ്ക്കും.

ഫാം നിർമാണത്തിനും ഹൈ ടെക് കൂട് ഫിറ്റ് ചെയ്യാനും ചെലവഴിക്കുന്ന സമയം
എങ്ങനെ വിപണി കണ്ടെത്താമെന്നും, മാർക്കറ്റ് ചെയ്യാമെന്നതിലും
വിനിയോഗിക്കേണ്ടത് അത്യാവശ്യമാണ്. അതിന് അനുസരിച്ചാണ് എത്ര കോഴികളെ,
ഏത് ഇനങ്ങളെ വളർത്തണമെന്നത് പരിശോധിക്കേണ്ടത്. തുടർന്ന് പതിയെ
പടിപടിയായി വികസിപ്പിക്കുന്നതാണ് ഉത്തമം.

ബന്ധപ്പെട്ട വാർത്തകൾ:നാടൻകോഴികളെ വളർത്തുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വിപണനത്തിന്റെ റിസ്ക് കുറയ്ക്കുന്നതിനായി ബ്രോയിലർ കോഴികൾക്ക്
അഭികാമ്യം ഇന്റഗ്രെഷൻ രീതിയാണ്. മുട്ടകോഴി കൃഷിയിലാവട്ടെ, തുറന്നു വിട്ടു
വളർത്തുന്ന ഇനങ്ങളും ഹൈ ടെക് കൂടുകളിൽ വളർത്തുന്ന ഇനങ്ങളും
തെരഞ്ഞെടുക്കാം.

വീട്ടുമുറ്റത്ത് വളർത്തുന്നതിൽ മികച്ച കോഴിയിനങ്ങൾ ഗ്രാമശ്രീ, ഗ്രാമപ്രിയ, കൈരളി, ഗ്രാമലക്ഷ്മി, കരിം കോഴി, നാടൻ എന്നിവയാണ്.
നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങുന്ന സങ്കരഇനം കോഴികളും ഇതിൽ ഉൾപ്പെടും.
ഹൈ ടെക് കൂടുകളിൽ വളർത്തുന്നവയിലും മികച്ച ഇനങ്ങളെ കുറിച്ച് വിശകലനം
നടത്തേണ്ടത് അനിവാര്യമാണ്.

ബിവി380, ഹൈ ലൈൻ സിൽവർ, ഹൈ ലൈൻ ബ്രൗൺ, അതുല്യ മുതലായ ഹൈ ബ്രീഡ് ഇനങ്ങൾ തെരഞ്ഞെടുക്കേണ്ടതാണ്. കാലാവസ്ഥയിലും പരിചരണത്തിലും രോഗപ്രതിരോധശേഷിയിലുമെല്ലാം ശ്രദ്ധ നൽകണം.

English Summary: Tips for beginners for earning good in poultry farming
Published on: 24 December 2021, 10:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now