നാടൻകോഴികളെ വളർത്തുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

നാടൻ കോഴികൾ
വളർത്താനുള്ള കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോളും അവയ്ക്കു നൽകുന്ന തീറ്റ കാര്യത്തിലും വളരെയേറെ ശ്രദ്ധിക്കുക. അതുപോലെ വളരെ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് കോഴികൾക്ക് അസുഖങ്ങൾ വന്നാലുള്ള ചികിത്സകള്‍. നാടൻ കോഴികൾക്ക് (Indigenious hen) നൽകാവുന്ന ചില നാടൻ ചികിത്സ നോക്കാംഃ
നാടൻ കോഴികൾക്ക് നാടൻ ചികിത്സ (Traditional treatment for hen)
1.കോഴികൾക്ക് വിരശല്യം ഉണ്ടായാൽ കച്ചോലവും വെളളുളളിയും തുളസിയിലും ചതച്ച് നീരെടുത്ത് കൊടുക്കുക.പപ്പായ ഇല കൊടുക്കുന്നതും നല്ലതാണ്.
2.കോഴികൾക്ക് വസന്തയോ ദഹനക്കേടോ വന്നാൽ ചുവന്നുള്ളി ചതച്ച നീര് എടുത്തു കൊടുക്കുക.
3.കോഴികുഞ്ഞുങ്ങൾ തമ്മിൽ കൊത്താതിരിക്കാൻ ഇറച്ചി അരിഞ്ഞ് കൊടുക്കുക. മുട്ട തൊണ്ട് പൊടിച്ചിട്ട് കൊടുകാം.
4.കോഴിയുടെ മുട്ട ഉൽപ്പാദനം കുറഞ്ഞാൽ പപ്പായയുടെ ഇല അരിഞ്ഞ് കൊടുക്കുക മുട്ടയിടീൽ മെച്ചപ്പെടും.
5.കോഴികളുടെ ചിറക് പൊന്തിച്ച് നടക്കുന്ന അസുഖത്തിന് ഉള്ളി അരിഞ്ഞിട്ട് തിറ്റിക്കുന്നത് നല്ലതാണ്.
6.കോഴികൾക്ക് ഇടയ്ക്കിടെ പുളിയരിപ്പൊടി (Tamarind seed powder) കൊടുത്താൽ അവയുടെ ശരീരത്തിൽ നെയ്യ് കെട്ടുന്നത് ഒഴിവാക്കാം.
7.കോഴിക്ക് ശരീരത്തിൽ മുറിവുണ്ടായാൽ അടുക്കളയിലെ പുകമൂലം ഉണ്ടാകുന്ന കരിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക.
8.കോഴിക് തീറ്റ തിന്നിട്ടു അത് ദഹികാതെ വന്നാൽ ഇഞ്ചി ചതച്ചു അതിന്റ നീര് കൊടുക്കുന്നത് നല്ലതാണ്.
9.ചക്കക്കുരു പുഴുങ്ങി പ്പൊടിച്ച് കൊടുത്താൽ കോഴികൾ കൂടുതൽ മുട്ടയിടും മുട്ടയുടെ വലിപ്പവും കൂടും.
10.കോഴിയുടെ തലയിലെ പുണ്ണ് രോഗത്തിന് വേപ്പിലയും പച്ചമഞ്ഞളും കല്ലുപ്പുംകൂടി അരച്ചിടുക.
11.ഉഷാറില്ലാതെ തൂങ്ങി നിൽക്കുന്ന കോഴികൾക്ക് മഞ്ഞളരച്ച് വായിലിട്ട് കൊടുക്കുക.
12.കോഴികൾ തമ്മിൽ കൊത്തിയുണ്ടാകുന്ന മുറിവ് ഉണങ്ങുന്നതിന് മഞ്ഞളും ആര്യവേപ്പിലയും അരച്ച് രണ്ട് മൂന്ന് ദിവസം കൊടുക്കുക.
13.കോഴികൾക്ക് മാസത്തിൽ രണ്ട് തവണ വീതം പാൽക്കായം കലക്കി കൊടുത്താൽ ഒരു വിധമായ രോഗങ്ങളിൽ നിന്നെല്ലാം പ്രതിരോധം ലഭിക്കും.
14.തമ്മിൽ കൊത്തി കോഴികളുടെ കണ്ണടഞ്ഞ് പോയാൽ അപ്പ മരത്തിന്റെ കറ പുരട്ടുക.
15.കോഴികളുടെ ദേഹത്തിലെ ചെള്ള് പോകുന്നതിന് പുകയില കലക്കിയ വെള്ളം ഒഴിക്കുക.
16. ചുണ്ണാമ്പ് വെള്ളത്തിന്റെ തെളിയിൽ കക്ക ചേർത്ത് കോഴികൾക്ക് കൊടുത്താൽ കാൽസ്യത്തിന്റെ കുറവ് മൂലം ഉള്ള അസുഖങ്ങൾ പരിഹരിക്കാം.
17.കോഴി വസന്ത വന്നാൽ കുടകൻ അരച്ച് വായിലിട്ട് കൊടുക്കുക
English Summary: Precautions to take when looking after indigenous hen
Share your comments