ആഹാരം സമീകൃതവും എളുപ്പത്തിൽ ദഹിക്കുന്നവയും പോഷകപ്രദവും രുചി പ്രദവുമായിരിക്കണം.
പച്ചമാംസം (കശാപ്പുശാലയിലേതോ, വനത്തിൽ നിന്നും ലഭിക്കുന്നതോ) കൊടുക്കരുത്.
പരാദങ്ങളോ അവയുടെ ശൈശവദശയോ (Larvae) കണ്ടേക്കാം. മുട്ടയുടെ വെള്ളക്കരു പച്ചയ്ക്കു നൽകരുത്. അതിൽ അടങ്ങിയിട്ടുള്ള 'എവിഡിൻ' എന്ന വസ്തമൂലം ജീവകം "ബി' നശിക്കാനിടയാകും. പാചകം ചെയ്യുന്നതിലൂടെ എവിഡിൻ നിരുപദ്രവകരമാകും.
മുഷിപ്പൊഴിവാക്കാൻ ആഹാരത്തിലെ ഘടക വസ്തുക്കളിൽ വ്യതിയാനം വരുത്താം. പോഷകമൂല്യത്തിൽ കുറവു വരരുതെന്നുമാത്രം.
വെറ്റിനറി ഡോക്ടറുടെ ഉപദേശപ്രകാരം ക്രമേണ മാത്രം വ്യതിയാനം വരുത്തുക.
വൃത്തിയുള്ള പാത്രത്തിൽ ശുചിയായി വേണം തീറ്റ നൽകേണ്ടത്. തണുത്ത ആഹാരം ഒഴിവാക്കുക. ചെറുചൂടോടെ നൽകുന്നതാണ് ഉത്തമം.
നല്ല ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുകയും വേണം. ടിന്നിലടച്ച ഭക്ഷ്യവസ്തുക്കളാണെങ്കിൽ ഏതു തീയതി വരെ ഉപയോഗിക്കാം എന്നുള്ളത് ഉറപ്പുവരുത്തണം.