ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു മാറ്റിവയ്ക്കാവുന്നതും 5-6 കോഴികളെ മുതൽ 10-12 കോഴികളെ വരെ വളർത്താൻ പറ്റിയതുമായ ഹൈടെക് കൂടുകൾ വിപണിയിൽ ലഭ്യമാണ്.
കുടിവെള്ളം കിട്ടാൻ നിപ്പിൾ ഘടിപ്പിച്ചിട്ടുള്ള ഓട്ടമാറ്റിക് ഡിങ്കർ സംവിധാനം, തീറ്റ സൗകര്യമായി ഇട്ടു കൊടുക്കാനുള്ള ഫീഡർ, മുട്ട ഇടുന്ന മുറയ്ക്കു ശേഖരിക്കാനുള്ള സൗകര്യം, കോഴിക്കാഷ്ഠം ശേഖരിക്കപ്പെടാൻ പ്രത്യേക ട്രേ എന്നിവയുള്ള കേജുകൾ വിപണിയിൽ ലഭ്യമാണ്.
കേജ് വാങ്ങുമ്പോൾ അതിന്റേത് കരുത്തും ഗുണമേന്മയുമുള്ള കമ്പി മെഷ് ആണെന്ന് ഉറപ്പാക്കണം. കൂടുകൾ ഉറപ്പിച്ചിരിക്കുന്ന ആംഗിൾ അയേൺ കാലുകൾക്ക് നല്ല ഉറപ്പും സൗകര്യപ്രദമായ ഉയരവും ഉണ്ടായിരിക്കണം. എറണാകുളം ആലുവയ്ക്കടുത്ത് അത്താണിയിൽ സർക്കാർ സ്ഥാപനമായ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ യൂണിറ്റ് ഹൈടെക് കോഴിക്കൂട്നിർമിച്ചു വിതരണം ചെയ്യുന്നുണ്ട്.