അകിടുവീക്കം നിയന്ത്രണത്തിനായി ഇനിപ്പറയുന്ന മാർഗങ്ങൾ സ്വീകരിക്കാം :
- അകിടിലുണ്ടാകുന്ന എത്ര നിസ്സാരമായ മുറിവുകളും വണങ്ങളും ചികിത്സിച്ചു ഭേദമാക്കണം.
ശാസ്ത്രീയ കറവരീതി പ്രാവർത്തികമാക്കണം. - കറവക്കാരൻ നഖം മുറിച്ച് വൃത്തിയാക്കിയിരിക്കണം. രോഗിയായിരിക്കരുത്. പ്രത്യേകിച്ച് ക്ഷയം പോലുള്ള ശ്വാസകോശ രോഗങ്ങൾ ബാധിച്ചയാളാകരുത്.
- കറവ ആരംഭിക്കുന്നതിനു മുമ്പ് കറവക്കാരൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകി വൃത്തിയാക്കിയിരിക്കണം.
- ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കത്തെക്ക വിധത്തിൽ തൊഴുത്തു നിർമിക്കണം. മൂത്രം ഒഴുകിപ്പോകാൻ സൗകര്യം വേണം. തറയിൽ ഈർപ്പം ഉണ്ടായിരിക്കരുത്.
- ചാണകം എടുത്തുമാറ്റാൻ സൗകര്യപ്രദമായ രീതിയിൽ നിലം നിർമിക്കണം. ദിവസവും തൊഴുത്ത് ശുചിയാക്കണം.
- കറവയ്ക്കു മുൻപ് അകിട് പൊട്ടാസിയം പെർമാംഗനേറ്റ് പോലുള്ള ഏതെങ്കിലും വീര്യം കുറഞ്ഞ അണുനാശിനി ഉപയോഗിച്ചു കഴുകിയ ശേഷം വീണ്ടും ശുദ്ധജലം ഉപയോഗിച്ചു കഴുകുക. പിന്നീട് വൃത്തിയുള്ള ടവ്വൽകൊണ്ട് വെള്ളം ഒപ്പിയെടുക്കണം.
- കറവയ്ക്കുശേഷം ഒരുകപ്പ് വെള്ളത്തിൽ 5-8 തുള്ളി ബിറ്റാഡിൻ (പോവിഡോൺ അയഡിൻ) ചേർത്ത ലായനിയിൽ മുലക്കാമ്പുകൾ 1-2 മിനിട്ട് മുക്കുന്നത് മുലക്കാമ്പിലൂടെയുള്ള രോഗാണുസംകമണത്തെ നിയന്ത്രിക്കും. ഇതാണ് ടീറ്റ് ഡിപ്പിംഗ് (teat dipping).
- കറവ നിർത്തുമ്പോൾ അവസാനത്തെ കറവയിൽ മുഴുവൻ പാലും കറന്നെടുത്തശേഷം, പ്രവർത്തനശേഷി കുറച്ചുകാലം നീണ്ടു നിൽക്കുന്ന ആന്റിബയോട്ടിക്ക് മരുന്നുകൾ മൂന്നാഴ്ച ഇടവിട്ട് മുലക്കാമ്പിലേക്കു കയറ്റണം. തുടർന്ന് അകിടും മുലക്കാമ്പുകളും നന്നായി തടവുന്നത് മരുന്ന് അതിവേഗം ആഗിരണം ചെയ്യപ്പെടാൻ സഹായിക്കും.
- വറ്റുകാലചികിത്സ (dry low therapy) എന്ന ഈ രീതി അനുവർത്തിക്കുന്നതുമൂലം പ്രസവാനന്തരമുള്ള അകിടുവീക്കം തടഞ്ഞുനിർത്താൻ സാധിക്കും.