നായ്ക്കളെപ്പോലെ പൂച്ചകളെ പൂർണ്ണമായും സസ്യഭുക്കാക്കി വളർത്താമെന്നു കരുതരുത്. മാംസത്തിൽ അടങ്ങിയിട്ടുള്ള ടോറിൻ (Torin) പോലുളള അമിനോ ആസിഡുകൾ പൂച്ചയുടെ ആരോഗ്യം നിലനിർത്തുവാൻ അത്യന്താപേക്ഷിത മാണ്. ടോറിൻ അധികമായുള്ള എലി, മീൻ തുടങ്ങിയ ആഹാരത്തോടുള്ള പൂച്ചയുടെ കമ്പം ഈ കാരണത്താൽ ആയിരിക്കാം. നമ്മുടെ നാട്ടിലെ പൂച്ചകളുടെ ഒരു പ്രധാനാഹാരം പാലാണ്.
കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചയെപ്പോലെ എന്നൊരു പ്രയോഗം പോലും നമുക്കിടയിലുണ്ട്. പാൽ പൂച്ചകൾക്ക് ഇഷ്ടമാണെങ്കിലും നാം കരുതുന്നപോലെ പാൽ പൂച്ചകളെ സംബന്ധിച്ച അത്യന്താപേക്ഷിതമൊന്നുമല്ല. പാൽ വെള്ളമൊഴിച്ചു നേർപ്പിച്ചു നല്കുന്നതാണ് ഉത്തമം.
പൂച്ച അതിന്റെ സ്വാഭാവികരീതിയിൽ ഇരയെ പിടിച്ച് പച്ചയായി തിന്നുന്നതായാണ് കാണുന്നത്. പൂച്ചയ്ക്കുളള ആഹാരം തയ്യാറാക്കുമ്പോൾ മീനോ, ഇറച്ചിയോ പച്ചയായോ, വേവിച്ചോ നല്കാവുന്ന താണ്. നമ്മുടെ നാട്ടിൽ നന്ദൻ, ചാളപോലുളള മീനുകളാണ് സാധാരണ നല്കുന്നത്. മീൻ പച്ചയായി നല്കുന്നതാണ് കൂടുതൽ അഭികാമ്യം. വേവിച്ചാൽ ചില പോഷകങ്ങൾ നഷ്ടപ്പെടാൻ ഇടയുണ്ട്. ഇറച്ചിയാണെങ്കിൽ കൊത്തിയരിഞ്ഞ് ചോറിലിട്ട് നല്കാവുന്നതാണ്.
പൂച്ചകൾക്ക് കോഴികളുടെ എല്ലോ, പച്ച മുട്ടയോ നല്കരുത്. മുട്ട പുഴുങ്ങി നല്കാവുന്നതാണ്. എന്നാൽ ഇത് ആഴ്ചയിൽ 2 എണ്ണത്തിൽ കൂടുതൽ നല്കരുത്. പൂച്ചയ്ക്കുള്ള ആഹാരം തയ്യാറാക്കുമ്പോൾ പ്രോട്ടീന്റെ ആവശ്യ ത്തിലേക്കായി ഇറച്ചിയോ, മീനോ ചേർക്കാം. കാർബോഹൈഡ്രേറ്റിനായി ചോറ്, വൈറ്റമിൻ
ലഭിക്കാനായി കാരറ്റ് തുടങ്ങിയ പച്ചക്കറികൾ അരിഞ്ഞുചേർക്കാം. മുട്ടയോ, ലിവറോ ഇടയ്ക്കു നല്കാം. വീട്ടിൽ തയ്യാറാക്കുന്ന തീറ്റ കുറഞ്ഞത് 25-50 ഗ്രാം ഒരു കിലോ ശരീരതൂക്കത്തിന് എന്ന അനുപാതത്തിൽ നല്കിയിരിക്കണം. പലപ്പോഴും ഈ അളവിന്റെ 3-4 മടങ്ങ് പൂച്ച അകത്താക്കും.
ആവശ്യമായ എല്ലാ പോഷണങ്ങളും അടങ്ങിയ ഖ രൂപത്തിലുള്ള റെഡിമെയ്ഡ് തീറ്റകൾ മാർക്കറ്റിൽ ലഭ്യമാണ്(ഉദാ: വിസ്കാസ്, ടോപ്പ് ക്യാറ്റ്). വില അല്പം കൂടുമെങ്കിലും പോഷകാഹാരപ്രദമാണ തീറ്റകൾ, ഓരോ പൂച്ചയുടെയും പ്രായത്തിനും തൂക്കത്തിനുമനുസരിച്ച് എത്ര തീറ്റ നല്കണമെന്നത് നിർമ്മാതാക്കൾ കൂടിന്റെ പുറത്ത് രേഖപ്പെടുത്തി യിട്ടുണ്ട്.
നായ്ക്കൾക്കുള്ള തീറ്റ പൂച്ചകൾക്ക് നൽകുന്നത് നല്ലതല്ല. കുടിക്കാൻ ശുദ്ധജലം കൂട്ടിൽ എപ്പോഴും ഒരുക്കി വച്ചിരിക്കണം. ഒരുമാസം കഴിഞ്ഞ് പൂച്ചക്കുട്ടികൾ കുറേശ്ശ ഖരാഹാരം കഴിച്ചുതുടങ്ങും. 2-3 മാസംവരെ 4 നേരവും 3-5 മാസംവരെ 3 നേരവും 6 മാസം മുതൽ 2 നേരവും ആഹാരം നല്കാം. വലിയ ഒരെല്ല് കടിക്കാനായി ഇട്ടുകൊടുക്കാം. പൂച്ചകൾ പലപ്പോഴും പുല്ലുതിന്നുന്നതായി കാണാം.
പുല്ലിൽനിന്നും ചില വൈറ്റമിനുകൾ ലഭിക്കുന്നതോടൊപ്പം തന്നെ ശരീരം വൃത്തിയാക്കുമ്പോൾ ഉള്ളിൽ പോകുന്ന രോമം ഉരുണ്ടുകൂടി ഉണ്ടാകുന്ന രോമപ്പന്തുകൾ(Hair Balls) ഛർദ്ദിച്ച് പുറത്തുകളയുവാനും ഇതു സഹായിക്കുന്നു. ഒരു തികഞ്ഞ മാംസഭുക്കായ പൂച്ച എലി, ചെറിയ പക്ഷികൾ, ഉരഗങ്ങൾ തുടങ്ങിയവയെ ഇരയാക്കുന്ന
ചിലപ്പോൾ പുൽച്ചാടികളെയും ചെറിയ പറവകളെയും അകത്താക്കുന്നു. കൈപ്പത്തികൊണ്ട് മീൻ പിടിക്കാനും മിടുക്കരാണ് ഇവരിൽ ചിലർ.