1. Livestock & Aqua

ഇറച്ചിയിൽ കേമൻ ടർക്കിക്കോഴി 

നമ്മുടെ നാട്ടില്‍ കോഴിവളര്‍ത്തല്‍ പോലെ പ്രചാരം ലഭിച്ചിട്ടില്ലാത്ത മേഖലയാണ് ടര്‍ക്കിക്കോഴി വളര്‍ത്തല്‍. എന്നാൽ ചിലയിടങ്ങളിൽ വിനോദത്തിനും, ചിലയിടങ്ങളിൽ കൃഷിയായും  ആയും ടര്‍ക്കികളെ വളർത്തുന്നവരുണ്ട് .

KJ Staff
Turkey
നമ്മുടെ നാട്ടില്‍ കോഴിവളര്‍ത്തല്‍ പോലെ പ്രചാരം ലഭിച്ചിട്ടില്ലാത്ത മേഖലയാണ് ടര്‍ക്കിക്കോഴി വളര്‍ത്തല്‍. എന്നാൽ ചിലയിടങ്ങളിൽ വിനോദത്തിനും, ചിലയിടങ്ങളിൽ കൃഷിയായും  ആയും ടര്‍ക്കികളെ വളർത്തുന്നവരുണ്ട്. കോഴിവളർത്തലിനെ അപേക്ഷിച്ചു ടർക്കി വളർത്തൽ ആദായകരമാണ് കോഴികളെ സാധാരണ ബാധിക്കുന്ന രോഗങ്ങള്‍ ടര്‍ക്കിയില്‍ കാണാറില്ല. രോഗപ്രതിരോധശേഷിയും ഇവയ്ക്കു കൂടുതലാണ്. ഏതു കാലാവസ്ഥയും അതിജീവിക്കും. 

മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടിയാണ് പ്രധാനമായും ടര്‍ക്കികളെ വളര്‍ത്തുന്നത്. ബ്രോഡ് ബ്രസ്റ്റഡ് ബ്രോണ്‍സ്, ബ്രോഡ് ബ്രസ്റ്റഡ് ലാര്‍ജ് വൈറ്റ്, ബെല്‍സ്‌വില്‍ സ്മാള്‍ വൈറ്റ്, ബ്ലാക്ക് നോര്‍ഫോക്ക്, അബേണ്‍  ബോര്‍ബണ്‍ റെഡ്, ആഴ്‌സിബഫ് എന്നിവ അംഗീകൃത ഇനങ്ങളാണ്. ടര്‍ക്കിയിറച്ചിക്ക്  കമ്പോളത്തില്‍ നല്ല വിലയുണ്ട്. ഇതര ഇറച്ചികളേക്കാള്‍ ആരോഗ്യത്തിന് വേണ്ടുന്നതിലധികം ജീവകങ്ങളും ധാതുലവണങ്ങളും ഉണ്ടെന്നതാണ്  ടര്‍ക്കിയിറച്ചിയുടെ പ്രത്യേകത. പ്രോട്ടീന്‍ കലവറയാണ് ടര്‍ക്കിയിറച്ചി; കൊഴുപ്പും കൊളസ്‌ട്രോളും കുറവ്. തൊലിയോടു ചേര്‍ന്നുള്ള കൊഴുപ്പ് വേഗം നീക്കാം.



ടര്‍ക്കിയിറച്ചിയുടെ നാരുകള്‍ ചെറുതും മയമുള്ളതും എളുപ്പം ദഹിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ടര്‍ക്കി ഇറച്ചിക്ക് മറ്റേത് പൗള്‍ട്രി ഇറച്ചിയേക്കാളും കമ്പോളത്തില്‍ വിലയുണ്ട്. ടര്‍ക്കി മുട്ടയ്ക്കും സവിശേഷതകളുണ്ട്. മുട്ടയിലെ പ്രോട്ടീന്‍ അതിവേഗം ദഹിക്കും. കൊഴുപ്പമ്ലങ്ങള്‍ നല്ലൊരു ശതമാനവും അപൂരിതങ്ങളാണ്. എളുപ്പം ദഹിക്കുമെന്നതിനാല്‍ ഇതര ഇറച്ചികളേക്കാള്‍ കൊച്ചുകുട്ടികള്‍ക്കും രോഗികള്‍ക്കുമെല്ലാം ടര്‍ക്കിയിറച്ചിയും മുട്ടയും നിര്‍ഭയം കഴിക്കാം.

വീട്ടുവളപ്പില്‍ അഴിച്ചുവിട്ടും വേലി കെട്ടിത്തിരിച്ചും കൂടുകളിലും ടര്‍ക്കി വളര്‍ത്താം. തുറ­സ്സായ സ്ഥലത്ത്‌ നല്ല വായു­സ­ഞ്ചാ­രവും അഴു­ക്കു­ചാൽ സൗക­ര്യവും ഉള്ള രീതി­യി­ലാണ്‌ ടർക്കി­കൂട്‌ പണി­യേ­ണ്ട­ത്‌. തുറന്നു വിട്ടു വളർത്തു­ക­യാ­ണെ­ങ്കിൽ സ്ഥല­സൗ­കര്യം മൂന്നി­ലൊ­ന്നായി കുറ­ക്കാം. എങ്കിലും മഴ­യിൽ നിന്നും വെയി­ലിൽനിന്നും സംര­ക്ഷണം നൽകാൻ കഴി­യുന്ന ഷെൽട്ടർ ഉണ്ടാ­വ­ണം. മുപ്പത്‌ ആഴ്ച­മു­തൽ ടർക്കി മുട്ട­യി­ട്ടു­തു­ട­ങ്ങും. മുട്ട­യി­ടുന്ന ദിവസം മുതൽ 24 ആഴ്ച­യാണ്‌ ഉത്പാ­ദ­ന­ക്ഷ­മ­ത­യു­ള്ളത്‌ . നല്ല തീറ്റ­­ക്ര­മ­വും കൃത്യ­മായി പ്രകാശം ലഭ്യ­മാ­ക്കുകയും ചെയ്താൽ വർഷ­ത്തിൽ 60­-100 മുട്ട­കൾവരെ ടർക്കി­പ്പി­ട­യിൽ നിന്നും ലഭി­ക്കും.

English Summary: turkey meat good for health and benefits

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds