1. Livestock & Aqua

ഈ രീതികൾ അവലംബിക്കുക. കോഴികളിൽ കാണുന്ന രക്താതിസാരം എന്ന രോഗം തടയാം..

കോഴി വളർത്തുന്നവർക്ക് എപ്പോഴും തലവേദന സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് കോഴികളിൽ കാണുന്ന വിവിധ രോഗങ്ങൾ. അതിൽ പ്രധാനമാണ് കോഴികളിൽ കാണുന്ന രക്താതിസാരം. ഇതിനെ ഫലപ്രദമായി നേരിടാനുള്ള വഴികൾ ആണ് ചുവടെ നൽകുന്നത്

Priyanka Menon

കോഴി വളർത്തുന്നവർക്ക് എപ്പോഴും തലവേദന സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് കോഴികളിൽ കാണുന്ന വിവിധ രോഗങ്ങൾ. അതിൽ പ്രധാനമാണ് കോഴികളിൽ കാണുന്ന രക്താതിസാരം. ഇതിനെ ഫലപ്രദമായി നേരിടാനുള്ള വഴികൾ ആണ് ചുവടെ നൽകുന്നത് രക്താതിസാരം തടയുന്നതിനായി 100 കി.ഗ്രാം തീറ്റയില്‍ 50 ഗ്രാം നിരക്കില്‍ ബൈഫുറാന്‍, എംബസിന്‍ മുതലായ മരുന്നുകള്‍ ചേര്‍ക്കേണ്ടതാണ്‌.

കോഴികള്‍ക്ക്‌ രക്താതിസാരം പിടിപെടുകയാണെങ്കില്‍ താഴെ പറയുന്ന മരുന്നുകള്‍ കൊടുക്കാവുന്നതാണ്‌.

1. ബൈഫുറാന്‍ ഗുളിക ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗുളിക എന്ന തോതില്‍ 7 ദിവസത്തേക്ക്‌.

2. എംബസിന്‍ ലായനി ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 മി.ലി. എന്ന തോതില്‍ 3 ദിവസം കൊടുക്കുക. പിന്നെ രണ്ട്‌ ദിവസം വിശ്രമം കൊടുത്തിട്ട്‌ വീണ്ടും മൂന്ന്‌ ദിവസം കൊടുക്കുക (3:2:3)

3. ആംപ്രോസോള്‍ പൊടി (20 ശതമാനം) 25 ലിറ്റര്‍ വെള്ളത്തില്‍ 30 ഗ്രാം എന്ന തോതില്‍ 5-7 ദിവസത്തേക്ക്‌

4. കോഡ്രിനല്‍ പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 4 ഗ്രാം എന്ന തോതില്‍ 2-4 ദിവസത്തേക്ക്‌.

5. സള്‍മറ്റ്‌ (സോഡിയം സള്‍ഫാ ഡൈമീതൈല്‍ പൈറിമിഡന്‍) ആദ്യത്തെ 2 ദിവസം 7.5 മി.ലി. വെള്ളത്തില്‍. പിന്നീട്‌ 3.5 മി.ലിറ്റര്‍ 1 ലിറ്റര്‍ വെള്ളത്തില്‍ 3 ദിവസം.

Various diseases seen in chickens are always a problem for poultry farmers. The most important of these is diarrhea in chickens. The following are the ways to deal with it effectively. To prevent diarrhea, add 50 gm of Bifuran and Embassin per 100 kg of feed. In case of diarrhea in chickens, the following drugs can be given.
1. Bifuran tablet at the rate of one tablet per liter of water for 7 days ദിവസ.
2. The embassy solution is diluted to 5 ml in one liter of water. Give at the rate of 3 days. Then rest for two days and then again for three days (3: 2: 3)
3. Amprosol powder (20 per cent) in 25 liters of water at the rate of 30 g for 5-7 days
4. Cardinal powder at the rate of 4 g per liter of water for 2-4 days-4
5. Sulmat‌ (sodium sulfa dimethyl pyrimidine) 7.5 ml for the first 2 days. In water. Then 3.5 ml in 1 liter of water for 3 days.

ഓരോ ദിവസത്തേക്ക്‌ വേണ്ട മരുന്നു ലായനി അതാത്‌ ദിവസംതന്നെ ഉണ്ടാക്കേണ്ടതാണ്‌. കോഴിക്കുഞ്ഞിന്‌ 7 ആഴ്‌ച പ്രായമാകുമ്പോള്‍ വിരബാധയ്‌ക്കുള്ള മരുന്ന്‌ കൊടുക്കണം. സേഫര്‍സോള്‍, വെര്‍മക്‌സ്‌, ഹെല്‍മാസിഡ്‌, വെര്‍ബല്‍, പൈപ്പാറാസിന്‍ അഡിപ്പേറ്റ്‌ മുതലായ മരുന്നുകള്‍ ഇതിനായി ഉപയോഗിക്കാം. വിരബാധയ്‌ക്ക്‌ എതിരെ ആവശ്യമായ മരുന്ന്‌ കോഴിക്കുഞ്ഞുങ്ങള്‍ 4 മണിക്കൂര്‍ സമയംകൊണ്ട്‌ കുടിച്ച്‌ തീര്‍ക്കാന്‍ കഴിയുന്നത്ര അളവ്‌ വെള്ളത്തില്‍ മാത്രമേ ചേര്‍ക്കാവൂ. മരുന്ന്‌ കലക്കിയ വെള്ളം കുടിച്ചു കഴിഞ്ഞതിനുശേഷം വേറെ വെള്ളം കൊടുക്കാം.

English Summary: Use these methods Diarrhea in chickens can be prevented Various diseases in chickens are always a headache for poultry farmers

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds