1. Livestock & Aqua

തിലാപ്പിയയിലെ വൈറസ് ബാധ 

മികച്ച പ്രത്യുത്പാദനശേഷിയുള്ളതും, അതിവേഗം വളരുന്ന വളര്ത്തുമത്സ്യമാണ് തിലാപ്പിയ.ഇരുന്നൂറു മുതൽ ആയിരം കുഞ്ഞുങ്ങള് വരെ ഒറ്റ പ്രജനനത്തിൽ ഉണ്ടാവാറുണ്ട്.

KJ Staff
മികച്ച പ്രത്യുത്പാദനശേഷിയുള്ളതും, അതിവേഗം വളരുന്ന വളര്ത്തുമത്സ്യമാണ് തിലാപ്പിയ.ഇരുന്നൂറു മുതൽ  ആയിരം കുഞ്ഞുങ്ങള് വരെ ഒറ്റ പ്രജനനത്തിൽ  ഉണ്ടാവാറുണ്ട്. മത്സ്യ ഉൽപാദനത്തിൽ ലോകത്തു രണ്ടാം സ്ഥാനമുള്ള  തിലാപ്പിയയുടെ ഉൽപാദനം പ്രതിവർഷം 40–60 ടൺ ആണ്. തിലോപ്പിയയെ  ബാധിക്കുന്ന പ്രധാന രോഗമാണ് 'തിലാപ്പിയ ലേക്ക് വൈറസ്’. ഇസ്രയേൽ, ഇക്വഡോർ എന്നീ രാജ്യങ്ങളിൽ 2014–ൽ അതിസാന്ദ്രതാരീതിയിൽ മത്സ്യക്കൃഷി നടത്തിയ കുളങ്ങളിൽ ഈ രോഗബാധമൂലം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി.

ഓർത്തോമിക്സോ വിറിഡേ എന്ന വിഭാഗത്തിൽ പെടുന്ന ഈ വൈറസ് ബാധിച്ചാൽ അധികം വൈകാതെതന്നെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.ചെറിയ മത്സ്യങ്ങളെ വളരെവേഗം രോഗം ബാധിക്കും.

രോഗലക്ഷണങ്ങൾ 

വൈറസ് ബാധിച്ച മത്സ്യങ്ങളുടെ കണ്ണുകൾ തിമിരം ബാധിച്ചതുപോലെ വെളുത്ത നിറത്തിൽ കാണപ്പെടുന്നു. അസുഖം കൂടുന്ന സമയത്ത് കണ്ണുകൾ വീർക്കുകയും ദേഹത്ത് വ്രണങ്ങൾ ഉണ്ടാകുകയും അതിലൂടെ രക്തം വരികയും  ചെയ്യും.രോഗം ബാധിച്ച  മത്സ്യങ്ങൾ തീറ്റയെടുക്കുന്നതു കുറയും. കുളങ്ങളുടെ അരികിലൂടെ വളരെ സാവധാനത്തിലാകും നീന്തൽ.വേനൽക്കാലത്ത് /ചൂട് കൂടുന്ന സമയത്ത് രോഗബാധയ്ക്കു സാധ്യതയേറുന്നു. രോഗം സ്ഥിരീകരിക്കൽ റിവേഴ്സ് ട്രാൻസ്ക്രിപ്റ്റെസ്സ് പിസിആർ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ്.

പ്രതിരോധം 

വൈറസ് രോഗമായതിനാൽ ചികിത്സയില്ല,  രോഗം വരാതെ നോക്കുകയാണ് ഉത്തമം.
ഇതിനായി കൃഷിചെയ്യുന്ന കുളങ്ങളിലെതാപനില ക്രമാതീതമായി ഉയരാതെ നോക്കണം.വിപണിയിൽ ലഭ്യമായ പച്ചനിറത്തിലുള്ള തണൽ വല (80 ശതമാനം) ഉപയോഗിക്കാം.കുളത്തിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അമോണിയ പോലുള്ള വിഷലിപ്ത പദാർഥങ്ങൾ ഉണ്ടാകാതെ നോക്കണം.
ഇതിന് കൃത്രിമ തീറ്റ ആവശ്യാനുസരണം മാത്രം നൽകി അവശിഷ്ടങ്ങൾ ദിവസവും മാറ്റുന്നതിനുള്ള സൗകര്യം ഒരുക്കണം.

കൂടാതെ, കുളത്തിലെ ഓക്സിജന്റെ അളവ് 5 പിപിഎ യിൽ കുറയാതെ നോക്കണം. ഇതിനായി എയറേറ്റർപോലുള്ള സംവിധാനം ഉപയോഗിക്കണം.കൂടാതെ, ഏതെങ്കിലും മത്സ്യത്തിന് രോഗലക്ഷണം കണ്ടുകഴിഞ്ഞാൽ അതിനെ എത്രയും പെട്ടെന്ന് കൂട്ടത്തിൽനിന്നു  മാറ്റണം. ഈ മത്സ്യങ്ങളിൽനിന്ന് വേഗം മറ്റുള്ളവയിലേക്കു രോഗം പടരും.ഗുണമേന്മ ഉറപ്പു വരുത്തുന്ന സ്ഥലങ്ങളിൽനിന്നു മാത്രം കുഞ്ഞുങ്ങളെ വാങ്ങുക. കുഞ്ഞുങ്ങളെ കുളത്തിൽ മുൻപ് രോഗം ഒഴിവാക്കാൻ വേണ്ടത്ര തിലാപ്പിയയിലെ വൈറസ് ബാധ മുൻകരുതലെടുക്കുക. ഇതിനായി കൃഷിയിടത്തിന്റെ ശുചിത്വം, കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനം, വെള്ളത്തിന്റെ ഗുണനിലവാരം എന്നിവ ഉറപ്പു വരുത്തണം.
English Summary: Virus in Tilappio

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds