Updated on: 12 March, 2021 6:04 AM IST

4 അടി പൊക്കമുള്ള തൂണുകൾക്ക് മേൽ 1 - 1.5 സെ.മി വിടവുള്ള പലകകൾ നിരത്തി അതിനും മീതെ വേണം കൂട് കെട്ടാൻ. വിടവിലൂടെ മൂത്രവും കാഷ്ഠവും താഴേക്ക് വീഴുന്നതിനാൽ കൂട് വൃത്തിയായി കിടക്കുവാൻ സഹായകമാകും.

4 തൂണുകൾക്കിടയിലുള്ള തറ കോൺക്രീറ്റു ചെയ്താൽ പലകകൾക്കിടയിലുടെ ആട്ടിൻ കാട്ടം താഴേക്ക് വീഴുകയും ആഴ്ചയിലൊരിക്കൽ കോരി ചാണകക്കുഴിയിലിട്ട് അതിന്റെ വിൽപനയിൽ നിന്നും ഫാമിന്റെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും.

കൂടിന്റെ തറയും മേൽക്കുരയും പ്രാദേശികമായി ലഭിക്കുന്ന മുള, പന മുതലായവ ഉപയോഗിച്ച് പണിയാവുന്നതാണ്.

കൂടിന്റെ മുൻവശത്ത്, 4 - 6 സെ.മീ. അകലത്തിൽ അഴികൾ ഉറപ്പിക്കുക അതിന് മുന്നിൽ നീളത്തിൽ ഒരു തീറ്റത്തൊട്ടി പണിയുക (15 സെ.മി പൊക്കം: 20 സെ.മി വീതി) ഒപ്പം തന്നെ രണ്ട് അഴികൾക്കിടയിലുള്ള ഒരു അഴി പൊക്കി ആടിന്റെ തല തീറ്റത്തൊട്ടിയിലേക്ക് ഇട്ടതിന് ശേഷം കണി യിലിട്ട് പൂട്ടുവാനുള്ള സംവിധാനം കൂടിചെയ്താൽ ഓരോ ആടിനും കൃത്യമായി തീറ്റ ലഭിക്കുന്നുണ്ടെന്ന് ഉറപ്പിക്കുവാൻ സാധിക്കുന്നു.

കൂടിന്റെ പിൻവശത്ത് ശുദ്ധവെള്ളത്തൊട്ടിയും (5 മീ. നീളം X 20 സെ.മി വീതി X 15 സെ.മി പൊക്കം) സിമന്റിൽ തന്നെ ചെയ്യുക.

സാധിക്കുമെങ്കിൽ automatic waterer-കുടിക്കുംതോറും നിറഞ്ഞു വരുന്ന സംവിധാനം ചെയ്യുക.
ഒരു മുതിർന്ന പെണ്ണാടിന് നിൽക്കുവാൻ 1 ചതുരശ്രമീറ്റർ സ്ഥലം ആവശ്യമാണ്. ഒരു കൂട്ടിൽ 25 ആടിനെവരെ താമസിപ്പിക്കാം.

ഓരോ കൂട്ടിലും ചെറിയൊരു സ്ഥലം (5 മീ. നീളം x 1 മീ.വീതി) കമ്പിവലയിട്ട് തിരിച്ച് കുട്ടികൾക്കുള്ള കൂടായി നിലനിർത്തുന്നത് നന്നായിരിക്കും. കുഞ്ഞുങ്ങളെ കുറച്ചുനേരം പിടിച്ച് ഇടാനോ, സുഖമില്ലാത്തതിനെ മാറ്റിയിടാനോ ഉപകരിക്കും.

കാറ്റും വെളിച്ചവും നല്ലതുപോലെ കടക്കുന്ന വിധത്തിലാവണം കൂട് പണിയാൻ. കൂട് ഒരു കാരണവശാലും നനഞ്ഞ് കിടക്കുവാൻ ഇടവരരുത്.

English Summary: when making cage for goat precautions to be taken
Published on: 12 March 2021, 05:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now