Updated on: 13 March, 2021 2:04 AM IST

കന്നുകാലികളുടെ എണ്ണം കാലക്രമേണ വർധിച്ചു വരികയും സ്വാഭാവികമായ പുൽമേടുകളും തീറ്റയും കുറഞ്ഞു വരുകയും ചെയ്തപ്പോൾ മനുഷ്യൻ പല വഴികളും കണ്ടെത്തി, അങ്ങനെ പല ആഹാര വസ്തുക്കളുടെയും byproducts കാലി തീറ്റയായി ഉപയോഗിക്കാൻ തുടങ്ങി. ഇങ്ങനെ ഉള്ളവയെ unconventional feeds എന്ന ഗണത്തിൽ പെടുത്തി. സാധാരണയായി ഉള്ള തീറ്റയിൽ കുറവ് വരുന്ന പ്രോട്ടീൻ, എനർജി മുതലായവയെ നികത്താൻ ഇങ്ങനെ ഉള്ളവ സഹായിച്ചു. അതിൽ പ്രധാനമായ ഊർജ സ്രോതസാണ് പുളിങ്കുരു.

കേരളത്തിൽ ദശാബ്ദങ്ങൾ മുന്നേ ഉപയോഗിച്ച് കൊണ്ടിരുന്ന ഒരു കാലിതീറ്റ ആണ് പുളിങ്കുരു. പ്രധാനമായും മുൻകാലങ്ങളിൽ വണ്ടി വലിക്കുന്ന കന്നുകൾക്കും നിലം പൂട്ടുന്ന കന്നുകൾക്കും അധിക ആരോഗ്യത്തിനായി പുളിഅരി കഞ്ഞി കൊടുത്തിരുന്നു.

1. എന്താണ് പുളി അരി പൊടി ?

വാളൻ പുളിയുടെ (Tamarindus Indica) കുരു തൊണ്ടു കളഞ്ഞു നുറുക്കയും പൊടിയും എടുക്കുന്നതാണ് പുളി അരി പൊടി.

2. എങ്ങനെയാണ് പുളി അരി ഉപയോഗിക്കുന്നത്?

സാധാരണയായി ഏതൊരു പുല്ല് അല്ലെങ്കിൽ പുല്ലുമായി ബന്ധം ഇല്ലാത്ത അസംസ്‌കൃത തീറ്റകൾ വേവിച്ചു നൽകുന്നതാണ് ദഹനത്തിനും അതിൽ നിന്നും വേണ്ടതൊക്കെ ഉപയോഗിക്കാനും ഉപകാരപ്പെടു.

പുളി അരി സാധാരണ കഞ്ഞി വാക്കുമ്പോലെ വെള്ളം കുറച്ചു പേസ്റ്റ് രൂപത്തിൽ വേവിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ കൂടെ പഴയ ചോറോ ഗോതമ്പോ, അറിയോ ഇട്ടു വേവിക്കാവുന്നതാണ്.

3. എത്ര അളവ് കൊടുക്കാം?

100 കിലോ ഉള്ള പോത്തിന് വേറെ കുടി ഉണ്ടെങ്കിൽ 200 gm ദിവസവും, വളർച്ച എത്തിയ പോത്തിന് 1 കിലോയും കൊടുക്കാം.

20-28 രൂപ വരെ കിലോയ്ക്ക് വില വ്യത്യാസം വരുന്നുണ്ട്.

4. എങ്ങനെ നല്ല പുളി അരി തിരഞ്ഞെടുക്കാം?

വലിയ നുറുക്കുകൾ ഉള്ള വെളുത്ത നിറമുള്ള പൊടി വാങ്ങുക. തൊലി കൂടുതൽ ഉള്ളവക്ക് ചുവപ്പ് നിറം കൂടും. കഴിവതും തൊലി കുറവുള്ളത് വാങ്ങുക. വലിയ നുറുക്കുകൾ തിരഞെടുത്തൽ മായം(വില കുറഞ്ഞ മറ്റു മിശ്രിതം ) ഇല്ലാത്തവ എന്ന് ഉറപ്പു വരുത്താം.

5. പുളി അരിയുടെ ഉപയോഗം.

ആവശ്യമായ എനർജി (64% TDN) Protien ( 12% CP) എന്നിവ ഉള്ളതിനാൽ ഇറച്ചിക്കായി വളർത്തുന്ന കന്നുകാലികളിൽ വളരെ ഉപയോഗം ചെയ്യും. മഴക്കാലത്ത് ഉചിതമായ തീറ്റ.

6. ദോഷ വശങ്ങൾ

സാധാരണയായി പുളിയരി കഞ്ഞി ചൂടായ ആഹാര പദാർത്ഥം ആയതിനാൽ കഴിവതും ഗർഭ ധാരണത്തിൽ ഉള്ള പശുക്കൾക്ക് അളവ് വളരെ കുറക്കുക. പോത്തുകൾക്കു കൊടുക്കുമ്പോൾ സ്ഥിരമായി കുളിപ്പിക്കുകയോ വെള്ളത്തിൽ ഇടുകയോ ചെയ്യുന്നത് നല്ലതായിരിക്കും.

Tannin 12-14% അടങ്ങിയ ഒന്നാണ് പുളിങ്കുരു. ഇത് ശരീരത്തിന് ദോഷകരം ആണ്. അതിനാൽ കഴിവതും തൊണ്ടു കുറവുള്ള പൊടി വാങ്ങുക.

എന്നിരുന്നാലും പുളിയരി കഞ്ഞിയുടെ കൂടെ മറ്റു കുടികളും ചേർത്ത് നൽകുന്നത് പോത്ത് വളർത്തുകാർക്കു ഉപകാരം ചെയ്യും. അളവ് നിങ്ങളുടെ നാട്ടിലെ വിലയുമായി താരതമ്യം ചെയ്തു മാറ്റുക.

English Summary: WHEN SELECTING PULLI SEED FOR BUFFALO AND OTHER CATTLES
Published on: 13 March 2021, 02:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now