സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ തീരദേശ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന നൂതന മത്സ്യോത്പാദന വിപണനശൃ൦ഖലയുടെ ഭാഗമാകാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പച്ചമത്സ്യവും വിവിധ മൽസ്യോത്പന്നങ്ങളും ഹൈടെക് ക്ലാസ് ചെയിനിന്റെ സഹായത്തോടെ കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ കോർപ റേഷൻ ഡിവിഷൻ, മുനിസിപ്പൽ പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ ഓൺലൈൻ മാർക്ക റ്റിങ് വഴി വിതരണം ചെയ്യുന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഇതിലൂടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പരിവർത്തനം പദ്ധതി വിഭാവനം ചെയ്യുന്ന വിവിധ ക്ഷേമ പ്രവർത്ത നങ്ങളിലും പങ്കാളിയാകാം.
മൽസ്യ വിതരണം ചെയ്യുന്ന സ്ത്രീകൾക്ക് അല്ലെങ്കിൽ അവരുടെ കുടുംബങ്ങൾക്കും മൽസ്യ ബന്ധന വിതരണ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അപേക്ഷിക്കാം.
അഭ്യസ്ത വിദ്യരായ, തൊഴിൽ രഹിതരായ ചെറുപ്പക്കാർക്കും കോവിഡ് മുഖാന്തിരം ജോലി നഷ്ടപ്പെട്ടവർക്കും മുൻഗണന. മാർച്ച് 10 ന് മുൻപ് www.parivarthanam.org/എന്ന വെബ്സൈറ്റി ലൂടെ അപേക്ഷകൾ സമർപ്പിക്കുക. കൂടുതൽ വിവിയരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ:9383454647