Updated on: 11 July, 2022 5:48 PM IST
അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങൾക്ക് 1 കോടി: ആരോഗ്യമന്ത്രി

കേരളത്തിലെ അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഒന്നര കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിനായി 55 ലക്ഷം, കോട്ടയം മെഡിക്കൽ കോളേജിനായി 50 ലക്ഷം, കോഴിക്കോട് മെഡിക്കൽ കോളേജിനായി 45 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാർഥിനികൾക്ക് ‘ഷീ പാഡ്’; സ്ത്രീ സുരക്ഷയ്ക്കായി ‘കനൽ’

അവയവദാനങ്ങളുടെ എണ്ണം വർധിപ്പിക്കാനും മെഡിക്കൽ കോളേജുകളിൽ കൂടുതൽ അവയവദാന ശസ്ത്രക്രിയകൾ നടത്താനുമാണ് ലക്ഷ്യം. അവയവദാനത്തിലൂടെ ജീവൻ നിലനിർത്താനായി കാത്തിരിക്കുന്ന അനേകം പേർക്ക് ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷ. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ സജീവമാക്കാനാണ് മെഡിക്കൽ കോളേജുകൾക്ക് ഇത്രയും തുക അനുവദിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ, മൾട്ടിപാരമീറ്റർ മോണിറ്ററുകൾ, പോർട്ടബിൾ എബിജി അനലൈസർ മെഷീൻ, 10 ഐസിയു കിടക്കകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ, കോട്ടയം മെഡിക്കൽ കോളേജിൽ അനസ്തേഷ്യ വർക്ക്സ്റ്റേഷൻ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ട്രാൻസ്പ്ലാന്റ് ഉപകരണങ്ങൾ, ലാപ്രോസ്‌കോപ്പി സെറ്റ്, റിനൽ ട്രാൻസ്പ്ലാന്റ് ഐസിയു ഉപകരണങ്ങൾ എന്നിവ, കോഴിക്കോട് മെഡിക്കൽ കോളേജിൽ സിആർആർടി മെഷീൻ, പോർട്ടബിൾ ഡയാലിസിസ് മെഷീൻ, അൾട്രാ ലോ ടെമ്പറേച്ചർ ഫ്രീസ് എന്നിവയ്ക്കാണ് തുക വിനിയോഗിക്കുന്നത്.

കൂടുതൽ രോഗികൾക്ക് സഹായമാകാൻ കൂടുതൽ അവയവദാനം നടത്താനുള്ള വലിയ ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി മുഴുവൻ ട്രാൻസ്പ്ലാന്റ് അഡ്മിനിസ്ട്രേഷനും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് വേണ്ടി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (K-SOTTO) രൂപീകരിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ 2 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കി ചികിത്സ ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സജ്ജമാക്കാൻ ശ്രമം തുടരുകയാണ്. അതിന് പുറമെയാണ് സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ അവയവദാന സംവിധാനങ്ങൾ ശക്തമാക്കുന്നതിന് ഇത്രയും തുക അനുവദിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English Summary: 1 crore for organ donation surgery systems in Kerala: Health Minister
Published on: 06 July 2022, 09:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now