1. News

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ യിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും ഇനി 7 സ്‌കൂളുകൾ

പൊതു വിദ്യാലയ മികവുകൾ പങ്കുവെയ്ക്കുന്ന കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ തിരുവനന്തപുരം ജില്ലയിലെ 3 സ്‌കൂളുകളുടെ സംപ്രേഷണം ഇതുവരെ പൂർത്തിയായി.

Meera Sandeep
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ യിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും ഇനി 7 സ്‌കൂളുകൾ
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ യിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും ഇനി 7 സ്‌കൂളുകൾ

തിരുവനന്തപുരം:  പൊതു വിദ്യാലയ മികവുകൾ പങ്കുവെയ്ക്കുന്ന  കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ തിരുവനന്തപുരം ജില്ലയിലെ 3 സ്‌കൂളുകളുടെ സംപ്രേഷണം ഇതുവരെ പൂർത്തിയായി.

അക്കാദമിക രംഗത്തെ മികവുകൾക്കൊപ്പം കലാ-കായിക രംഗത്തെ മികവുകളും സാമൂഹ്യ മേഖലയിലെ വിദ്യാലയ ഇടപെടലുകളും എല്ലാം ഈ ഷോയിൽ അവതരിപ്പിക്കപ്പെടുകയും വിലയിരുത്തകയും ചെയ്യുന്നു. മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയാക്കാവുന്നതും പുത്തൻ ആശയങ്ങൾ നൽകുന്നതുമായ ഒട്ടനവധി അവതരണങ്ങളാണ് ഹരിത വിദ്യാലയം ഷോയിലൂടെ  കാണികളിലേയ്ക് എത്തുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പുസ്തക താളുകളിലെ കൃഷിയറിവുകൾ മണ്ണിൽ പ്രാവർത്തികമാക്കിയപ്പോൾ പൊന്നണിഞ്ഞ് മണ്ണ്

എല്ലാ ദിവസവും വൈകിട്ട് 7 നാണ് കൈറ്റ് വിക്ടേഴ്‌സിൽ ഷോയുടെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുക. സംസ്ഥാനത്തെ  ആയിരത്തിലധികം മികച്ച വിദ്യാലയങ്ങളിലെ അപേക്ഷകരിൽ നിന്നും  തെരഞ്ഞെടുത്ത 109 വിദ്യാലയങ്ങളാണ് ഷോയിൽ പങ്കെടുക്കുന്നത്.

ഹരിതവിദ്യാലയത്തിൽ ജില്ലയിൽ നിന്ന് ST.ഹെലൻസ്  ലൂർദ് പുരം, ഗവണ്മെന്റ് എച് എസ്സ് കോട്ടൺ ഹിൽ, ഗവണ്മെന്റ് ഗേൾസ് എച് എസ്സ് നെയ്യാറ്റിൻകര, സെന്റ് മേരിസ് എച് എസ്സ് എസ്സ് പട്ടം, S S P B H S S കടയ്ക്കാവൂർ, ഗവണ്മെന്റ് എൽ പി എസ്സ് അനാട്, ഗവണ്മെന്റ് വി എച്ച് എസ്സ് ഫോർ ഡെഫ് ജഗതി, ഗവണ്മെന്റ് എച്ച് എസ് എസ് നെടുവേലി, ഗവണ്മെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ എന്നീ സ്‌കൂളുകളാണ് അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്.

സെന്റ് ഹെലൻസ്  ലൂർദ് പുരം, എച്ച് എസ്സ് എസ്സ്  കോട്ടൺ ഹിൽ, ഗേൾസ് നെയ്യാറ്റിൻകര തുടങ്ങിയ സ്‌കൂളുകളുടെ ഷോയിലെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. രാജ്യത്തെ ആദ്യത്തേതും ഏറ്റവും ബൃഹത്തായതുമായ  വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ ഹരിത വിദ്യാലയത്തിന്റെ മുഴുവൻ എപ്പിസോഡുകളും www.hv.kite.kerala.gov.in ൽ ലഭ്യമാണ്.

English Summary: 7 more schools from TVM district in Haritavidyalayam education reality show

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds