1. News

സമഗ്ര കാര്‍ഷിക സുസ്ഥിര വികസന പദ്ധതിക്കു തുടക്കം കുറിച്ച് വെച്ചൂച്ചിറ

കേരള പഞ്ചായത്ത് അസോസിയേഷന്‍, സംസ്ഥാന കൃഷിവകുപ്പ്, കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര കാര്‍ഷിക സുസ്ഥിര വികസന പരിപാടി വെച്ചൂച്ചിറ കൂത്താട്ടുകുളം കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു.

Meera Sandeep
സമഗ്ര കാര്‍ഷിക സുസ്ഥിര വികസന പദ്ധതിക്കു തുടക്കം കുറിച്ച് വെച്ചൂച്ചിറ
സമഗ്ര കാര്‍ഷിക സുസ്ഥിര വികസന പദ്ധതിക്കു തുടക്കം കുറിച്ച് വെച്ചൂച്ചിറ

പത്തനംതിട്ട: കേരള പഞ്ചായത്ത് അസോസിയേഷന്‍, സംസ്ഥാന കൃഷിവകുപ്പ്, കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര കാര്‍ഷിക സുസ്ഥിര വികസന പരിപാടി വെച്ചൂച്ചിറ കൂത്താട്ടുകുളം കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ്  ഉദ്ഘാടനം ചെയ്തു.

കര്‍ഷകത്തൊഴിലാളികള്‍, ഐ ടി വിദഗ്ദര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കൃഷിക്കൂട്ടങ്ങള്‍ രൂപീകരിക്കും.

അവയുടെ നേതൃത്ത്വത്തില്‍ കാര്‍ഷിക വസ്തുക്കളുടെ ഉപഭോഗം, ഉല്പാദനം എന്നിവയേപ്പറ്റി സമഗ്ര പഠനം നടത്തി വാര്‍ഡുതല സമഗ്ര കാര്‍ഷിക പ്ലാന്‍ രൂപീകരിക്കും. പഞ്ചായത്തുതല സമഗ്ര കാര്‍ഷിക പ്ലാന്‍ രൂപീകരിച്ച് അടുത്ത മൂന്നു വര്‍ഷം കൊണ്ട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തും.

ഇതിനായി പഞ്ചായത്തുതല സംഘാടക സമിതി രൂപകരിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ വി വര്‍ക്കി അധ്യക്ഷത വഹിച്ച ചടങ്ങില്‍, സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍ സിഎസ് നിത്യ, ബ്ലോക്ക് പഞ്ചായത്തംഗം സതീഷ് പണിക്കര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ പൊന്നമ്മ ചാക്കോ, എസ് രമാദേവി, കൃഷി പ്രമോഷന്‍ ടീം അംഗങ്ങളായ എം.ബി.സുരേഷ്, ജോണ്‍ ശാമുവേല്‍. പി.ടി. മാത്യു,  പഞ്ചായത്ത് അംഗങ്ങള്‍ ആയ ടി കെ രാജന്‍, സിറിയക് തോമസ്, എസ് പ്രസന്നകുമാരി , റെസി ജോഷി, എലിസബത്ത് തോമസ്, കൃഷി ആഫീസര്‍ സതീഷ് കുമാര്‍, ക്ഷീരകര്‍ഷക പ്രസിഡന്റ് ജോണി കൊല്ലകുന്നേല്‍ , സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീബ ജോണ്‍സണ്‍, വെണ്‍കുറിഞ്ഞി ബാങ്ക് മുന്‍ പ്രസിഡന്റ് ജേക്കബ് മാത്യൂ എന്നിവര്‍ പങ്കെടുത്തു.

English Summary: A comprehensive agricultural sustainable development plan has been launched

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds