1. News

സാന്ത്വന സ്പർശം വിവിധ വേദികളിലായി നടത്തപ്പെടും

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം ജില്ലാതല പരാതിപരിഹാര അദാലത്ത് മൂന്ന് വേദികളിലായി സംഘടിപ്പിക്കാൻ ജില്ലാ കളക്ടർ എസ്.സുഹാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

Priyanka Menon
സാന്ത്വന സ്പർശം ജില്ലാതല പരാതിപരിഹാര അദാലത്ത്
സാന്ത്വന സ്പർശം ജില്ലാതല പരാതിപരിഹാര അദാലത്ത്

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം ജില്ലാതല പരാതിപരിഹാര അദാലത്ത് മൂന്ന് വേദികളിലായി സംഘടിപ്പിക്കാൻ ജില്ലാ കളക്ടർ എസ്.സുഹാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

A high-level meeting chaired by District Collector S. Suhas decided to hold a consolation touch at the district level grievance tribunal in three venues on the instructions of the Chief Minister. The Adalat will begin on February 15 at the Ernakulam Town Hall. Ministers VS Sunilkumar, EP Jayarajan and K Sudhakaran, people's representatives and district level officials will participate in the competition.

ഫെബ്രുവരി 15ന് എറണാകുളം ടൗൺഹാളിൽ ആണ് അദാലത്തിന്റെ തുടക്കം. മന്ത്രിമാരായ വി എസ് സുനിൽകുമാർ, ഇ പി ജയരാജൻ, കെ സുധാകരൻ എന്നിവരും ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും മത്സരത്തിൽ പങ്കെടുക്കും.

അപേക്ഷകൾ ഫെബ്രുവരി 3 മുതൽ 9 വരെ എല്ലാ കേന്ദ്രങ്ങളിലും സ്വീകരിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ജില്ലാ കളക്ടർ സുഹാസിന്റെ നിർദ്ദേശപ്രകാരം നേരിട്ട് റവന്യൂ ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. കളക്ടറേറ്റിലെ താലൂക്ക് ഓഫീസുകളിലും അപേക്ഷകൾ സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു.

അദാലത്ത് തുടങ്ങുന്ന ദിവസം മന്ത്രിമാർക്ക് നേരിട്ടും അപേക്ഷകൾ സമർപ്പിക്കാം. ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുന്നത്. പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിക്കാം. അപേക്ഷാ ഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെൻറെറുക്കുള്ള ഫീസ് സർക്കാർ നൽകും.

പരാതികൾ പരിശോധിക്കുന്നതിന് അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ നിയോഗിച്ചു. കൃഷി, റവന്യൂ, സിവിൽ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹിക നീതി എന്നീ അഞ്ച് വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ഈ ടീമിൽ ഉണ്ടാവുക. ലഭിക്കുമ്പോൾ തന്നെ ജില്ലാതലത്തിൽ പരിഹരിക്കപ്പെടുന്നതും സംസ്ഥാനതലത്തിൽ പരിഹരിക്കാവുന്നതുമായി രണ്ടായി ഈ ടീം തരം തിരിക്കും.

ആദിവാസി മേഖലകളിൽ കഴിയുന്നവർക്ക് അപേക്ഷ നൽകുന്നതിന് അക്ഷയ സെൻററുകൾ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. സാന്ത്വന സ്പർശമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണണം. ലഭിക്കുന്ന പരാതികളിൽ നിയമഭേദഗതി വഴിയോ ചട്ടത്തിൽ മാറ്റം വരുത്തിയോ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും.

പ്രശ്നങ്ങൾ കളക്ടർമാർ ഏകീകരിച്ച സർക്കാറിന് റിപ്പോർട്ട് നൽകും. പരാതി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരിഹാരത്തിന് എത്ര സമയമെടുക്കും എന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥനെ വിവരങ്ങളും മറുപടിയിൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

English Summary: A high-level meeting chaired by District Collector S. Suhas decided to hold a consolation touch at the district level grievance tribunal in three venues on the instructions of the Chief Minister

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds