1. News

കയർ ഭൂവസ്ത്രം ഉപയോഗവും സാധ്യതകളും സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും കയർ കോഴിക്കോട് പ്രൊജക്ട് ഓഫീസും സംയുക്തമായി ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. കയർ ഭൂവസ്ത്രം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തിൽ നടന്ന സെമിനാർ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു.

KJ Staff

1. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക ഇനി മുതൽ ഓൺലൈനായും അടയ്ക്കാം.
2022 ഒക്ടോബർ 20 മുതൽ  എയിംസ് പോർട്ടലിൽ ഇതിനുള്ള ഇ-payment സംവിധാനം പ്രവർത്തന ക്ഷമമാക്കിയിട്ടുണ്ട്. കർഷകർക്ക് എയിംസ് പോര്ട്ടല് മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധനകൾക്ക് ശേഷം അംഗീകരിക്കുകയും അത് പ്രകാരമുള്ള തുക  ഈപേയ്മെൻറ് നടത്തുന്നതിനായി കർഷകരുടെ ലോഗിനിൽ ലഭ്യമാകുകയും ചെയ്യും. കർഷകർക്ക് നേരിട്ടോ അക്ഷയ മുഖേനയോ പണം ഓൺലൈൻ ആയി അടക്കാവുന്നതാണ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ്, UPI തുടങ്ങിയ സംവിധാനങ്ങൾ വഴി പേയ്മെൻറ് അടക്കാവുന്നതാണ്. പേയ്മെൻറ് അടച്ച ഉടനെ തന്നെ പോളിസി എയിംസ് പോർട്ടലിൽ നിന്നും ജനറേറ്റ് ചെയ്യാവുന്നതാണ്. പ്രീമിയം അംഗീകരിച്ച് 10 ദിവസത്തിനുള്ളിൽ കർഷകർ പ്രീമിയം തുക അടക്കാത്ത  പക്ഷം അപേക്ഷകൾ ഒഴിവാക്കപ്പെടുന്നതാണ് .
 
2. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജൈവ വൈവിധ്യ കോർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നിരീക്ഷണ സംവിധാനമായിട്ടാണ് ജില്ലാതല ജൈവ വൈവിധ്യ കോർഡിനേഷൻ കമ്മിറ്റികൾ നിലവിൽവരിക. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനായിരിക്കും കമ്മിറ്റിയുടെയും അധ്യക്ഷൻ. ജില്ലാ പ്ലാനിംഗ് ഓഫീസർ കൺവീനറും ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ജോയിന്റ് കൺവീനറുമായിരിക്കും.  ജില്ലാ ആസൂത്രണ സമിതി ഗവ. നോമിനി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ/ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ജില്ലാ ഫിഷറിസ് ഓഫീസർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ, പ്രോജക്ട് ഡയറക്ടർ, ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റിൽ നിന്ന് ഇക്കണോമിക്‌സ് ആൻറ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും.
 
3. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും കയർ കോഴിക്കോട് പ്രൊജക്ട് ഓഫീസും സംയുക്തമായി ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി ഏകദിന സെമിനാർ സംഘടിപ്പിച്ചു.
കയർ ഭൂവസ്ത്രം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തിൽ നടന്ന സെമിനാർ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. തൊഴിലുറപ്പ് പദ്ധതി പ്രായോഗിക സമീപനം, കയർ ഭൂവസ്ത്ര വിതാനം സാങ്കേതികവശങ്ങൾ എന്നീ വിഷയങ്ങളിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ പ്രീതി മേനോൻ, ഫോമാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ് ടെക്നിക്കൽ കൺസൾട്ടന്റ് ആർ അശ്വൻ എന്നിവർ ക്ലാസ്സ് എടുത്തു. 
4. ക്ഷീരവികസന വകുപ്പ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്,ബ്ലോക്കിലെ ക്ഷീരസംഘങ്ങൾ സംയുക്തമായി നടത്തുന്ന  ക്ഷീരസംഗമം ഒക്ടോബർ 28 വെള്ളിയാഴ്ച മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കേരള ഫീഡ്സ്, മിൽമ എന്നിവരുടെ സഹകരണത്തോടെ മണപ്പുറം ക്ഷീരോത്പാദക സംഘത്തിന്റെ ആതിഥേയത്വത്തിൽ മണപ്പുറം -മരോട്ടിക്കൽ കയർ ഫാക്ടറി പരിസരത്താണ് ക്ഷീരസംഗമം നടക്കുക.അരൂർ എം.എൽ.എ ദലീമ ജോജോ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലപ്പുഴ എം പി എ.എം ആരിഫ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ,  ക്ഷീരവികസന വകുപ്പ് ഡയറക്ടർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ക്ഷീരവികസന സെമിനാർ, കന്നുകാലി പ്രദർശന മൽസരം, മിൽമ മൃഗസംരക്ഷണ ക്യാമ്പ് ,ക്ഷീര കർഷകരെ ആദരിക്കൽ, തീറ്റപ്പുൽ പ്രദർശനം, സ്കൂൾ കുട്ടികൾക്കുള്ള ക്വിസ്, ചിത്രരചനാ മൽസരം എന്നിവയും നടക്കും.
 
5. ശുചിത്വ മിഷനും കട്ടപ്പന നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വച്ഛത കാ ദോരംഗ് പദ്ധതിയുടെ ലോഗോ പ്രകാശനം നടത്തി. നഗരസഭാ സെക്രട്ടറി വി. പ്രകാശ് നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന് ലോഗോ നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മനോജ്‌ മുരളി അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണത്തിലെ നല്ല ശീലങ്ങൾ എല്ലാവരിലേയ്ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വ മിഷന്റെ സഹകരണത്തോടെ സ്വച്ഛതാ കാ ദോരംഗ് എന്ന പേരിൽ കട്ടപ്പന നഗരസഭ ക്യാമ്പയ്ൻ സംഘടിപ്പിക്കുന്നത്. മാലിന്യങ്ങൾ ജൈവം അജൈവം എന്ന് വേർതിരിച്ച് ജൈവമാലിന്യം ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുവാനും അജൈവമാലിന്യം തരം തിരിച്ച് ഹരിത കർമ്മസേനാഗംങ്ങൾക്ക് കൈമാറുകയും ചെയ്യുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പൈയ്ൻ വഴി ഉദ്ദേശിക്കുന്നത്. വരും ദിവസങ്ങളിലായി സ്വച്ഛദാ കാ ദോരംഗ് ക്യാമ്പെയ്ൻ വാർഡുകൾ തോറും സംഘടിപ്പിക്കുകയാണ് ലക്ഷ്യം. വാർഡ് കൗൺസിലർമാർ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
 
6. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നാളികേര കർഷകർക്കായി നടപ്പിലാക്കുന്ന സമഗ്ര നാളികേര വികസന പദ്ധതിയായ കേരഗ്രാമം പദ്ധതിയുടെ വിജയത്തിനായി ആലങ്ങാട് പഞ്ചായത്ത് 1-ാംവാർഡ് (നീറിക്കോട് വെസ്റ്റ് ) ൽ കേര സമിതി രൂപീകരിച്ചു.  നീർക്കോട് വർക്കി പൈനാടൻ മെമ്മോറിയൽ വായനശാലയിൽ   വച്ച് നടന്ന കേര സമിതി രൂപീകരണ യോഗം ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. PM മനാഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ശ്രീമതി.സുനി സജീവൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻ്റ് SK. ഷിനു പദ്ധതി വിശദ്ധീകരണം നടത്തി. ശ്രി. MA സിറാജുദീൻ  ശ്രീ. PC ഹരിഹരൻ നാളികേര കർഷകരും  പങ്കെടുത്തു. നാളികേര കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകുന്ന  പദ്ധതി ആയതിനാൽ ഈ അവസരം എല്ലാ കർഷകരും പ്രയോജനപ്പെടുത്തണമെന്ന് ഉദ്ഘാടകൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. PM മനാഫ് പറഞ്ഞു. 
7. ഉദയഗിരി ഗ്രാമ പഞ്ചായത്ത് "വർണ്ണം 2025"ശുചിത്വവും ഹരിതാഭവുമായ ഗ്രാമം ശില്ലശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു.കുമാരി അബിഷKS അദ്ധ്യക്ഷത വഹിച്ചു. ഷീജ വിനോദ് ,MC ജനാർദ്ദനൻ ,ഫാ: ജോസഫ് മമ്പള്ളിക്കുന്നേൽ, രാധാകൃഷ്ണൻ NG, NM രാജു,,ജെയ്സൺ പല്ലാട്ട് ,ബിജു കച്ചിറയിൽ,ജയലാൽ PD ,സൂര്യപ്രകാശ്എന്നിവർ സംസാരിച്ചു.തളിപ്പറമ്പ ബ്ലോക്ക് GEO -AR പ്രദീപ് പദ്ധതി വിശദീകരിച്ചു.ഹരിത കേരള മിഷൻR Pഹരിദാസൻ വി സുസ്ഥിര വികസനലക്ഷ്യങ്ങളെക്കുറിച്ചും അതിൻ്റെ പ്രാധാന്യവും വിശദീകരിച്ചു. അസി.സെക്രട്ടറി സജി സെബാസ്റ്റ്യൻ സ്വാഗതവുംVE 0 മുഹമ്മദാലി നന്ദിയും പറഞ്ഞു. സുസ്ഥിര വികസനലക്ഷ്യം സംബന്ധിച്ച പദ്ധതിക്ക് രൂപം നൽകി.മോണിറ്ററിംഗ് കമ്മറ്റിയും രൂപീകരിച്ചു.
8.  ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിനും പൊക്കാളി കൃഷി കൊയ്ത്തുത്സവവും സംഘടിപ്പിച്ച് എടവനക്കാട് കൃഷിഭവൻ. HIHSS ലെ NSS യൂണിറ്റ് പങ്കാളികളാണ് പൊക്കാളി കൃഷി കൊയ്ത്തുത്സവം നടത്തിയത്. KSSDA കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷബ്‌നസ് പടിയത്ത്, വൈപ്പിൻ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ശ്രീ കെ എ സാജിത്ത്, വാർഡ് മെമ്പർ നെഷീദ ഫൈസൽ, PTA പ്രസിഡന്റ്‌ മുല്ലക്കര സക്കറിയ, മാനേജർ Dr അബ്ദുള്ള, ടീച്ചേർസ്, വലിയ പെരിയാളി പാടത്തെ നിലം ഉടമ മുഹമ്മദ്‌ സഗീർ, കർഷകർ , കർഷക തൊഴിലാളികൾ തുടങ്ങി യവർ കുട്ടികൾക്കൊപ്പം കൊയത്തിന് ഇറങ്ങി.
കൃഷിയുടെ പ്രാധാന്യം, കൃഷി സംസ്കാരം, പൊക്കാളി എന്ന വൈപ്പിൻ കരയുടെ സ്വന്തം നെല്ല് ഇവയെ മനസ്സിലാക്കുന്നതിനു 2022 ജൂൺ 24 മുതൽ 120 ദിവസം നീണ്ടുനിന്ന ഈ അനുഭവങ്ങൾ കുട്ടികൾക്ക് സഹായകരമായി. 
9. എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഈ മാസം 26-ന് (ഒക്‌ടോബര്‍ 26) പോത്തുവളര്‍ത്തലില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളളവര്‍ 9188522708 എന്ന വാട്ട്‌സാപ്പ് നമ്പരില്‍ സന്ദേശം അയച്ചോ ഓഫീസ് സമയങ്ങളില്‍ 0484-2631355 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
 
10. സൗദിയിലെ അബഹയിൽ സൂര്യകാന്തി പൂക്കളുടെ തോട്ടം ശ്രദ്ധേയമാകുന്നു. സൂര്യകാന്തി തോട്ടം അബഹയിലെ അപൂർവ കാഴ്ചകളിൽ ഒന്നാണ്. പരീക്ഷണാടിസ്ഥാനത്തിലാണ് സൂര്യകാന്തി കൃഷി ചെയ്തത്. ദിനം പ്രതി നിരവധി സന്ദർശകർ സൂര്യകാന്തിപ്പൂക്കൾ കാണാൻ ഇവിടെ എത്തുന്നുണ്ട്. അബഹ വിമാനത്താവളത്തിന് സമീപത്തുള്ള ഈ സ്വകാര്യ തോട്ടത്തിൽ മുന്തിരിത്തോപ്പുകളും റുമാനും ഓറഞ്ചും അത്തിപ്പഴവുമെല്ലാം സുലഭമായി കൃഷി ചെയ്യുന്നുണ്ട്. ഈ പഴങ്ങളും ചെടികളും ചുരുങ്ങിയ നിരക്കിൽ സന്ദർശകർക്ക് വാങ്ങാനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
11. മധ്യ വടക്കൻ ജില്ലകളിൽ പൊതുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. തെക്കു പടിഞ്ഞാറൻ കാലവർഷ കാറ്റ് തിങ്കളാഴ്ച രാത്രിയോടെ പൂർണ്ണമായും കേരളത്തിൽ നിന്നും ഒപ്പം ദക്ഷിണേന്ത്യയിൽ നിന്നും പിൻവാങ്ങും. അടുത്ത ഇരുപത്തി നാലു മണിക്കൂറിൽ തന്നെ മധ്യ വടക്കൻ ജില്ലകളിൽ കാലവർഷ കാറ്റിൻറെ സാന്നിധ്യം അവസാനിക്കും. പുതിയ സൂചനകൾ അനുസരിച്ച് അടുത്ത ഞായറാഴ്ചയോടെ (ഒക്ടോബർ 30) കേരളത്തിൽ തുലാവർഷം (വടക്ക് കിഴക്കൻ കാലവർഷം) ആരംഭിക്കും. വരുന്ന വാരം കേരളത്തിൽ പകൽ താപനില ഉയരും.
English Summary: A seminar was organized on the use and potential of rope flooring

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds