Updated on: 4 December, 2020 11:19 PM IST

എസ്.ഡി.കോളേജിലെ ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ ജനോപകാരപ്രദമായ ഗവേഷണ ഫലങ്ങൾ വിപണിയിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി "ഐക്കോടെക് " എന്ന പേരിൽ ഒരു സ്റ്റാർട്ട്അപ്പ് തുടങ്ങുന്നു. ഗവേഷകനായ അനൂപ് കുമാർ. വി, സുവോളജി പൂർവ്വ വിദ്യാർത്ഥികളായ ഹരീ കൃഷ്ണ, ഐസക് ജോർജ്, ആര്യ. എസ് എന്നിവരാണ് സ്ഥാപകർ. ഡോ.ജി. നാഗേന്ദ്ര പ്രഭു മെൻ്ററായി പ്രവർത്തിക്കുന്ന ഈ സ്റ്റാർട്ടപ്പിലൂടെ കുളവാഴയിൽ നിന്നുള്ള തിരഞ്ഞെടുത്ത മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിക്കുവാൻ ഉദ്ദേശിക്കുന്നത്. കേരള സർക്കാരിൻ്റെ യുവ ഗവേഷകർക്കുള്ള മൽസരത്തിൽ വിജയിച്ച ഇവർക്ക് വരുന്ന 3 വർഷത്തേക്ക് സാമ്പത്തിക സഹായവും സാങ്കേതിക വിദഗ്ദരുടെ ഉപദേശങ്ങളും ലഭിക്കും.

Under the mentorship of g Nagendra Prabhu the students of SD college has developed value added products

The entire part of this water hyacinth can be converted into useful products such as briquettes, an alternative biofuel for traditional firewood. Unlike other fuels, briquettes are carbon neutral and does not emit harmful sulphur gas.

ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം ബഹു. ആലപ്പുഴ എം.പി. ശ്രീ.എ.എം. ആരിഫ് ലോക പരിസ്ഥിതി ദിനമായ നാളെ (05-06-2020) നിർവ്വഹിക്കുന്നു. പ്രിൻസിപ്പൽ ഡോ. പി.ആർ. ഉണ്ണികൃഷ്ണ പിള്ള, വൈസ് പ്രിൻസിപ്പൽ ഡോ. ടി. ആർ. അനിൽകുമാർ, കേരള സർവ്വകലാശാല അക്കാദമിക്ക് കവുൺസിൽ അംഗം പ്രൊഫ. ആർ. ഇന്ദു ലാൽ, സെനറ്റംഗം ഡോ.എസ്. അജയകുമാർ, ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ.മീന ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുക്കും. ബഹു . എം.പിയുടെ സൗകര്യാർത്ഥം കടപ്പുറം ഇ. എസ്. ഐ ആശുപത്രിയിൽ രാവിലെ 10.00 മണിക്കാണ് ചടങ്ങ് നടക്കുക.

Contact - 9495017901

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നിർധനരായ വിദ്യാർത്ഥകൾക്ക് സ്കോളർഷിപ്പ്

English Summary: A startup of SD college students inaugurated during World environment day
Published on: 07 June 2020, 12:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now