1. News

പൊൻമുടിയിൽ നിന്നും അത്യപൂർവ്വ വൃക്ഷത്തെ കണ്ടെത്തി; കൂടുതൽ കൃഷി വാർത്തകൾ

പൊൻമുടിയിൽ നിന്നും അത്യപൂർവ്വ വൃക്ഷത്തെ കണ്ടെത്തി ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ. പൊൻമുടിയിലെ നിത്യഹരിതവനങ്ങളിൽ നടത്തിയ സർവേയിലാണ് ഹംബോൾഷിയ ജനുസിൽപ്പെട്ട പുതിയ സസ്യത്തെ കണ്ടെത്തിയത്.ഫേബസിയെ സസ്യ കുടുംബത്തിൽ പെട്ട പുതിയ സസ്യത്തിന് ഹംബോൾഷിയ പൊൻമുടിയാന എന്നാണ് ശാസ്ത്രീയമായ നാമകരണം ചെയ്തത്. ന്യൂസിലാന്റിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫൈറ്റോ ടാക്സ എന്ന ഓൺലൈൻ ജേർണലിലാണ് പുതിയ കണ്ടെത്തൽ സംബന്ധിച്ച ലേഖനമുള്ളത്.

Saranya Sasidharan

1.    കുതിച്ചുയർന്ന് കേരളത്തിലെ അരി വില. ഒരു മാസത്തിനിടെ കൂടിയത് ആറ് മുതൽ 15 രൂപ വരെ. കേന്ദ്ര സർക്കാരിന്റെ   കയറ്റുമതി നയത്തിൽ വന്ന മാറ്റവും, കേരളത്തിലേക്ക്‌ അരി എത്തുന്ന സംസ്ഥാനങ്ങളിലെ ലഭ്യതക്കുറവുമാണ്  പൊതു വിപണിയിലെ അരിവില കൂടാൻ കാരണം. ആന്ധ്രയിലും കർണാടകയിലും നെല്ലുൽപ്പാദനം കുത്തനെ കുറഞ്ഞതും പ്രതിസന്ധിക്ക്‌ കാരണമായിട്ടുണ്ട്. അതേ സമയം കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ല്‌ സർക്കാർ സംഭരിച്ച്‌ പൊതുവിതരണ സംവിധാനം വഴി ജനങ്ങളിൽ എത്തിക്കുന്നുണ്ട്.
 
2.    പൊൻമുടിയിൽ നിന്നും അത്യപൂർവ്വ വൃക്ഷത്തെ കണ്ടെത്തി ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ. പൊൻമുടിയിലെ നിത്യഹരിതവനങ്ങളിൽ നടത്തിയ സർവേയിലാണ് ഹംബോൾഷിയ ജനുസിൽപ്പെട്ട പുതിയ സസ്യത്തെ കണ്ടെത്തിയത്.ഫേബസിയെ സസ്യ കുടുംബത്തിൽ പെട്ട പുതിയ സസ്യത്തിന് ഹംബോൾഷിയ പൊൻമുടിയാന എന്നാണ് ശാസ്ത്രീയമായ നാമകരണം ചെയ്തത്. ന്യൂസിലാന്റിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫൈറ്റോ ടാക്സ എന്ന ഓൺലൈൻ ജേർണലിലാണ് പുതിയ കണ്ടെത്തൽ സംബന്ധിച്ച ലേഖനമുള്ളത്.
 
3.    എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകൾ മുഖേനയുള്ള വിവിധ സ്വയം തൊഴിൽ വായ്പ്പാ പദ്ധതികളിലേക്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 10 ലക്ഷം വരെ പരമാവധി വായ്പ്പ ലഭിക്കുന്ന വിവിധ പദ്ധതികൾക്ക് 20% മുതൽ 50% വരെ സബ്സിഡി ലഭിക്കും. അപേക്ഷാ ഫോമുകൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സേഞ്ചുകളിൽ നിന്നോ അല്ലെങ്കിൽ www.employment.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഓൺലൈനായും ലഭിക്കും. ഇതിൻ്റെ ഭാഗമായി എറണാകുളം മൂവാറ്റുപുഴയിൽ വച്ച് 26ാം തിയതി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സ്വയം തൊഴിൽ ശിൽപ്പശാല സംഘടിപ്പിച്ചിട്ടുണ്ട്. 
4.    കേര വികസന പദ്ധതി 22- 23 പ്രാകാരം കോട്ടപ്പടി കൃഷി ഭവനിൽ വച്ച് കേര രക്ഷാ വാരം ആചരിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ്. പ്രസിഡൻറ് മെറ്റിൻ മാത്യൂ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ,ബ്ലോക്ക് മെമ്പർമാർ,പഞ്ചായത്ത് മെമ്പർമാർ,കാർഷിക വികസന സമിതി അംഗങ്ങൾ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കർഷകർക്ക് തെങ്ങിന് പച്ചില വളം ലഭിക്കുന്നതിനായി പയർ വിത്ത്, ശീമ കൊന്ന യുടെ കമ്പ് എന്നിവ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതാണെന്ന് പഞ്ചായത്ത് അറിയിച്ചു.
 
5.    സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ മികച്ച പ്രകടനം നടത്തിയ സർക്കാർ ആശുപത്രികളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കൂടുതൽ രോഗികൾക്ക് മെഡിസെപ്പിലൂടെ ചികിത്സ നൽകിയ സ്ഥാപനങ്ങളെ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അനുമോദന പത്രിക നൽകി ആദരിച്ചിരുന്നു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, കോട്ടയം മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, കണ്ണൂർ മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവയാണ് സർക്കാർ ആശുപത്രികളുടെ വിഭാഗത്തിൽ ആദ്യ അഞ്ചിൽ വന്നത്.
 
6.    തെളിമയുള്ള തൈക്കാട്ടുശേരി പദ്ധതി വഴി പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. അജൈവ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെയും ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍, പ്ലാസ്റ്റിക് വലിച്ചെറിയല്‍ മുക്തപ്രതിജ്ഞ, ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് പദ്ധതി വഴിയുള്ള മാലിന്യ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടത്തുന്നത്.സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണുമായി സഹകരിച്ചാണ് പഞ്ചായത്തില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ പദ്ധതി നടപ്പാക്കിയത്. നിലവില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ക്യു.ആര്‍ കോഡ് പതിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 
7.    പത്തനംതിട്ട ജില്ലയില്‍ 2022-23 വര്‍ഷം  പ്രധാനമന്ത്രി അനുശുചിത്വ ജാതി അഭ്യുദയ യോജന മത്സ്യകൃഷി പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പൂര്‍ണമായും  വായ്പാധിഷ്ഠിതമായ പദ്ധതിക്ക് പരമാവധി 50,000 രൂപ വരെയുള്ള ബാങ്ക് വായ്പയുള്ള ഗുണഭോക്താക്കള്‍ക്ക് പദ്ധതി പ്രകാരം തുല്യവിഹിതം സബ്സിഡിയിനത്തില്‍ ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 30. അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കാം.  കൂടുതൽ വിവരങ്ങൾക്ക് 0 4 6 8 - 2 2 2 3 1 3 4 എന്ന നമ്പറിൽ വിളിക്കാം. 
 
8.    എംഎസ് സ്വാമിനാഥൻ സ്‌കൂൾ ഓഫ് അഗ്രികൾച്ചർ, സ്‌കൂൾ ഓഫ് ഫാർമസി ഓഫ് സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ ഒഡീഷയിൽ കൃഷി ജാഗരൺ രണ്ട് ദിവസത്തെ കൃഷി ഉന്നതി മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 17, 18 തീയതികളിലായി രായഗഡയിലെ സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെൻ്റ് പിതാമഹലിലെ സ്കൂൾ ഓഫ് ഫാർമസി ഗ്രൌണ്ടിൽ വച്ചാണ് മേള സംഘടിപ്പിച്ചത്. 3000 കർഷകരും ഏകദേശം പത്ത് എൻജിഒകളും പങ്കെടുക്കുന്ന കാർഷിക മേളയാണിത്.
 
9.    ആരോഗ്യരംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഔഷധവ്യവസായ രംഗത്തെ അനുഭവങ്ങൾ അറിയുന്നതിനും വേണ്ടി ബഹ്റൈൻ ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ ഈജിപ്തിലെ ഔഷധ നഗരമായ 'ജിപ്‌റ്റോ ഫാർമ' സന്ദർശിച്ചു. ചെയർമാൻ ഡോ. അമ്രെ മംദൂഹിനൊപ്പം മന്ത്രി പര്യടനം നടത്തി. 1,80,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഔഷധ നഗരം മിഡിൽ ഈസ്റ്റേൺ മേഖലയിലെ ഏറ്റവും വലിയ ഫാർമ സിറ്റിയും ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയുമാണ്.
 

10.    കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 9 ജില്ലകളിൽ ഇന്ന് yellow alert പ്രഖ്യാപിച്ചു. ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമാകും. ചൊവ്വാഴ്ച്ചയോടെ ബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാനും ശക്തി പ്രാപിക്കാനും സാധ്യത, അനന്തരഫലമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ കനക്കുമെന്ന് റിപ്പോർട്ടുകൾ. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. 

ബന്ധപ്പെട്ട വാർത്തകൾ: 2030-ഓടെ എണ്ണ ആവശ്യത്തിന്റെ 25% ഇന്ത്യയ്ക്ക് സ്വന്തമായി ഉത്പാദിപ്പിക്കാനാകുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് പുരി

English Summary: A very rare tree was found in Ponmudi

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds