1. News

കാർഷിക വായ്പകൾ എളുപ്പത്തിൽ ലഭ്യമാകും ഈ ബാങ്കുകൾ വഴി

നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷി. അതുകൊണ്ടുതന്നെ കൃഷി കൂടുതൽ കാര്യക്ഷമമായി ചെയ്യുവാൻ തത്പരരായി മുന്നോട്ടു വരുന്ന എല്ലാവർക്കും നിരവധി സാമ്പത്തിക സഹായങ്ങൾ ഉറപ്പാക്കുന്ന ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്നു. കാർഷിക ഉപകരണങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നത് മുതൽ വലിയ ഫാം യൂണിറ്റുകൾ വരെ തുടങ്ങുവാൻ ധനസഹായങ്ങൾ ബാങ്കുകൾ വഴി ലഭ്യമാക്കുന്നുണ്ട്.

Priyanka Menon
കാർഷിക വായ്പകൾ എളുപ്പത്തിൽ ലഭ്യമാകും
കാർഷിക വായ്പകൾ എളുപ്പത്തിൽ ലഭ്യമാകും
നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷി. അതുകൊണ്ടുതന്നെ കൃഷി കൂടുതൽ കാര്യക്ഷമമായി ചെയ്യുവാൻ തത്പരരായി മുന്നോട്ടു വരുന്ന എല്ലാവർക്കും നിരവധി സാമ്പത്തിക സഹായങ്ങൾ ഉറപ്പാക്കുന്ന ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഇന്ന്  ഇന്ത്യയിൽ പ്രവർത്തിക്കുന്നു. കാർഷിക ഉപകരണങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നത് മുതൽ വലിയ ഫാം യൂണിറ്റുകൾ വരെ തുടങ്ങുവാൻ ധനസഹായങ്ങൾ ബാങ്കുകൾ വഴി ലഭ്യമാക്കുന്നുണ്ട്. 

കാർഷിക വായ്പ ലഭ്യമാക്കുന്ന ബാങ്കുകൾ

 എസ് ബി ഐ 

കർഷകർക്ക് സാമ്പത്തിക സഹായം നൽകിയ ബാങ്കുകളുടെ വിവരശേഖരണം നടത്തിയാൽ അതിൽ മുൻനിരയിലുള്ള ബാങ്കാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് എന്ന വിളിപ്പേരുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). പ്രധാനമായും രണ്ടു തരത്തിലുള്ള വായ്പ സംവിധാനങ്ങളാണ് കർഷകർക്കുവേണ്ടി എസ്ബിഐ നൽകുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കിസാൻക്രെഡിറ്റ് കാർഡ്. നാല് ശതമാനം നിരക്കിൽ ഹസ്ര്യകാല വായ്പ ഇതിലൂടെ ലഭ്യമാകുന്നു. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി വഴി കർഷകർ അപേക്ഷിക്കുമ്പോൾ സൗജന്യ എടിഎമ്മും, ഒരുലക്ഷം രൂപ വരെ വായ്പയും ലഭിക്കും. എസ്ബിഐ യുടെ മറ്റൊരു വായ്പാ സംവിധാനമാണ് സ്വർണ വായ്പ. കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി സ്വർണാഭരണങ്ങൾ ഈടു വെച്ച് വായ്പ ലഭ്യമാക്കുന്ന സംവിധാനമാണിത്. ആകർഷകമായ പലിശ നിരക്ക് ലഭ്യമാക്കുന്ന വായ്പ സംവിധാനം കൂടിയാണ് ഇത്.

അലഹബാദ് ബാങ്ക്

അക്ഷയ് കൃഷി സ്കീമിന് കീഴിൽ കിസാൻ ക്രെഡിറ്റ് കാർഡ് കർഷകർക്ക് ലഭ്യമാകുന്ന ബാങ്കാണ് അലഹബാദ്. കടക്കെണിയിൽ ആയ കർഷകരുടെ ബാധ്യതകൾ തീർക്കുന്ന ഡെറ്റ് സ്വാപ്പിംഗ്  സ്കീം അലഹബാദ് ബാങ്കിൻറെ പ്രത്യേകതയാണ്.

എച്ച്ഡിഎഫ്സി

കർഷകർക്ക് എല്ലാത്തരത്തിലുള്ള വായ്പകളും ലഭ്യമാകുന്ന ദേശസാൽകൃത ബാങ്കാണ് എച്ച്ഡിഎഫ്സി. കാർഷിക ഉപകരണങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുവാൻ വേണ്ടിയുള്ള വായ്പ പദ്ധതികൾ ആണ് എച്ച്ഡിഎഫ്സി ബാങ്കിൻറെ പ്രത്യേകത. ഏറ്റവും വേഗത്തിൽ കാർഷിക വായ്പ ലഭ്യമാക്കുന്ന ബാങ്ക് എന്ന ഖ്യാതി കൂടി എച്ച്ഡിഎഫ്സി ബാങ്കിന് ഉണ്ട്.

ബാങ്ക് ഓഫ് ബറോഡ 

കാർഷിക മേഖലയിലെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള പദ്ധതികൾ  ആവിഷ്കരിച്ച ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. ഹാച്ചറി യൂണിറ്റുകൾ, ഫാമുകൾ, സംഭരണ യൂണിറ്റുകൾ തുടങ്ങിയവ സ്ഥാപിക്കുവാൻ അഗ്രികൾച്ചർ ടേം ലോൺ ഏറ്റവും എളുപ്പത്തിൽ ബാങ്ക് ഓഫ് ബറോഡ ലഭ്യമാക്കുന്നു. കൂടാതെ കാർഷിക പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുവാൻ വാഹനവായ്പ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ബാങ്ക് ഓഫ് ബറോഡ നൽകുന്നു. നാലു ചക്ര വാഹന വായ്പകൾ പരമാവധി 5 ലക്ഷം രൂപ വരെയാണ് നൽകുന്നത്.

കാർഷിക വായ്പ പലിശ നിരക്ക്

ഇന്ത്യയിൽ കാർഷിക വായ്പയുടെ പ്രോസസ്സിംഗ് ഫീസ് വായ്പാ തുകയുടെ 0% മുതൽ 4% വരെ കുറവാണ്.
Agriculture is the backbone of our economy. That is why there are banks and other financial institutions in India today that provide a wide range of financial assistance to all those who come forward to make farming more efficient.

വിവിധ തരത്തിലുള്ള കാർഷിക വായ്പകൾ

1. കിസാൻ ക്രെഡിറ്റ് കാർഡ്
2. അഗ്രികൾച്ചർ ടേം ലോൺ
3. കാർഷിക സ്വർണ വായ്പ
4. അഗ്രികൾച്ചർ വർക്കിംഗ് ക്യാപിറ്റൽ
 ലോൺ
5. ഫാം യന്ത്രവൽക്കരണ വായ്പ
6. സംഭരണ യൂണിറ്റ് സംവിധാനങ്ങൾ ആരംഭിക്കാനുള്ള ലോൺ
7. മറ്റു പ്രവർത്തനങ്ങൾക്കുള്ള വായ്പ
English Summary: Agricultural loans are easily available through these banks

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds