1. നാളികേര വികസന ബോർഡിൻറെ നേര്യമംഗലം വിത്തുല്പാദന പ്രദർശന തോട്ടത്തിൽ അടുത്ത നടീൽ സീസണിലേക്ക് ആവശ്യമായ നെടിയ കുറിയ ചാവക്കാട് പച്ച, ചാവക്കാട് ഓറഞ്ച് തുടങ്ങിയ ഇനങ്ങളിൽപ്പെട്ട ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. നെടിയ ഇനം തൈകൾക്ക് 100 രൂപ നിരക്കിലും കുറിയ ഇനം തൈകൾക്ക് 110 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ -0485-2554240.
2. കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമുള്ള BV -380 ഇനത്തിലുള്ള മുട്ട കോഴികൾ വിൽപ്പനയ്ക്ക്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ -9495000919(മാള), 9495000915(തിരുവനന്തപുരം), 9495000923(കൊട്ടിയം). ഫോണിൽ ബന്ധപ്പെടുമ്പോൾ രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ വിളിക്കാവുന്നതാണ്.
3. വിതുര ജഴ്സി ഫാമിൽ സങ്കര നേപ്പിയർ, സൂപ്പർ നേപ്പിയർ തുടങ്ങി പുല്ല് ഇനങ്ങളുടെ നടീൽ വസ്തുക്കൾ വിൽപ്പനക്ക് തയ്യാറായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം-6238450852.
Quality coconut saplings of tall short Chavakkad green and Chavakkad orange varieties required for the next planting season are ready for sale at the Neryamangalam Seed Production Exhibition Garden of the Coconut Development Board.
4. കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെൻറ് ട്രെയിനിങ് സെൻററിൽ ഈ മാസം 29, 30 തീയതികളിൽ മുട്ട കോഴിവളർത്തലിൽ സൗജന്യ പരിശീലനം നൽകുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്ക് 0471-2732918 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വേനൽമഴയിലെ വിളനാശം : പച്ചക്കറി വില വർധനവിലേക്ക്
5. ഷീറ്റ് റബർ സംസ്കരണത്തിൽ റബ്ബർ ബോർഡ് ഏപ്രിൽ 27 മുതൽ 29 വരെ പരിശീലനം നൽകുന്നു. റബർ പാലിന്റെ ഘടന, ഷീറ്റ് റബർ സംസ്കരണം, തരംതിരിക്കൽ, റബർ പാലിന്റെ സാന്ദ്രീകരണം, ബ്ലോക്കുറബർ, എസ്റ്റേറ്റ് ബ്രൗൺ ക്രീപ്, പെയിൽ ലാറ്റസ് ക്രീപ്, സെനക്സ്, എഫ്ലുവെൻറ് ട്രീറ്റ്മെൻറ് തുടങ്ങിയവയാണ് കോട്ടയത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ്ങിൽ വെച്ച് നടക്കുന്ന പരിശീലനത്തിലെ വിഷയങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാവുന്നതാണ് 0481-2353127.
6. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി വിഭാഗത്തിൽ വച്ച് പഴം- പച്ചക്കറി സംസ്കരണം എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി ഈ മാസം 26ന് നടത്തുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് 20 പേർക്ക് പ്രവേശനം നൽകുന്നുണ്ട്. താല്പര്യമുള്ളവർക്ക് വിളിക്കാം-9447281300.
ബന്ധപ്പെട്ട വാർത്തകൾ: ഞങ്ങളും കൃഷിയിലേക്ക്; കോട്ടുവള്ളിയിൽ സെൽഫി മത്സരവും പച്ചക്കറിവിത്ത് വിതരണവും നടന്നു
7. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയോടനുബന്ധിച്ച് പ്രവർത്തിച്ചുവരുന്ന പരിശീലനകേന്ദ്രത്തിൽ 26, 27 തീയതികളിൽ ബ്രോയിലർ വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. താല്പര്യമുള്ളവർക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവർത്തി ദിവസങ്ങളിൽ 0479-2457778 എന്ന നമ്പറിൽ വിളിക്കാം.
8. മലപ്പുറം ജില്ലയിലെ ആതവനാട് ജില്ലാ പഞ്ചായത്ത് കോഴിവളർത്തൽ കേന്ദ്രത്തിൽനിന്ന് അഞ്ചുരൂപ നിരക്കിൽ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴികളുടെ മുട്ട വില്പനയ്ക്ക്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ വിളിക്കേണ്ട നമ്പർ-0494 2960068.
ബന്ധപ്പെട്ട വാർത്തകൾ: ഏപ്രിൽ 25 വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത