1. News

കാർഷിക വാർത്തകൾ

കാർഷിക വാർത്തകൾ തൊഴിലുറപ്പ് പദ്ധതി വഴി സൗജന്യമായി കാലിത്തൊഴുത്ത് നിര്‍മാണം, കിണര്‍ റീചാര്‍ജിങ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ചെറുതന , കാര്‍ത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ, വീയപുരം ഗ്രാമപഞ്ചായത്തുകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സൗജന്യമായി കാലിത്തൊഴുത്ത് ,ആട്ടിന്‍കൂട്, കോഴിക്കൂട്, കിണര്‍ റിച്ചാർജിങ്, കിണർ നിർമ്മാണം തുടങ്ങിയ വ്യക്തിഗത ആസ്തികള്‍ നിര്‍മിച്ച് നൽകുന്നതിലേയ്ക്കായി ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ അർഹരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Priyanka Menon
കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തൊഴിലുറപ്പ് പദ്ധതി വഴി സൗജന്യമായി കാലിത്തൊഴുത്ത് നിര്‍മാണം, കിണര്‍ റീചാര്‍ജിങ്

 
 ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ചെറുതന , കാര്‍ത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ, വീയപുരം ഗ്രാമപഞ്ചായത്തുകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സൗജന്യമായി കാലിത്തൊഴുത്ത് ,ആട്ടിന്‍കൂട്, കോഴിക്കൂട്, കിണര്‍ റിച്ചാർജിങ്, കിണർ നിർമ്മാണം തുടങ്ങിയ വ്യക്തിഗത ആസ്തികള്‍ നിര്‍മിച്ച് നൽകുന്നതിലേയ്ക്കായി ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ അർഹരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അർഹരായ ഗുണഭോക്താക്കൾ അപേക്ഷയും ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്, ആധാർ കാർഡ്, തൊഴിൽ കാർഡ് എന്നിവയുടെ കോപ്പികൾ സഹിതം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിലെ എം.ജി.എന്‍.ആര്‍.ഇ.എസ് വിഭാഗത്തിലോ, ബ്ലോക്ക് പഞ്ചായത്തിലെ എം..ജി.എൻ.ആർ.ഇ.ജി.എസ് വിഭാഗത്തിലോ 30ന് 5 മണിക്ക് മുമ്പായി നല്‍കണം. കൂടാതെ സാമ്പത്തിക പരിധി ഭേദമന്യേ കമ്പോസ്റ്റ് പിറ്റ് , സോക്ക് പീറ്റ് , അസോള ടാങ്ക് എന്നിവ വീടുകളിൽ സ്ഥാപിച്ച് കിട്ടുന്നതിനുള്ള അപേക്ഷകളും ഈ തീയതിക്കുള്ളില്‍ നല്‍കാവുന്നതാണ്.

കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 
കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൃഷിഭവനുകള്‍ വഴി നടപ്പിലാക്കുന്ന വിവിധ കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പച്ചക്കറി വികസന പദ്ധതി പ്രകാരം രണ്ടര സെന്റ് സ്ഥലത്ത് മഴമറകള്‍ പണിയുന്നതിന് അമ്പതിനായിരം രൂപയും സര്‍ക്കാര്‍, സ്വകാര്യതലത്തിലുള്ള സ്‌കൂളുകള്‍, കോളേജുകള്‍, പൊതു- സാമൂഹ്യ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവയില്‍ 50 സെന്റ് പച്ചക്കറി തോട്ടമൊരുക്കുന്നതിന് ഒരു ലക്ഷം രൂപ വരെയും സഹായം ലഭിക്കും. പ്രൊജക്റ്റുകള്‍ സപ്തംബര്‍ 10 നു മുമ്പായി കൃഷിഭവനുകളില്‍ സമര്‍പ്പിക്കണം.
 
വാണിജ്യ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് ഇരുപതിനായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെ സബ്സിഡിയുണ്ട്. തരിശുഭൂമികളില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് നാല്‍പതിനായിരം രൂപയാണ് സഹായം. വയനാട് പാക്കേജ് പദ്ധതിയില്‍ പുതിയ കുരുമുളക് തോട്ടം വെച്ചു പിടിപ്പിക്കല്‍, കുരുമുളക് കൃഷി പുനരുദ്ധാരണം, പുതിയകാപ്പി തോട്ടം വെച്ചു പിടിപ്പിക്കല്‍, കാപ്പി കൃഷി പുനരുദ്ധരണം, ഇടവിള കൃഷി തുടങ്ങിയവക്കും സഹായധനം ലഭിക്കും. വിശദവിവരങ്ങള്‍ കൃഷിഭവനുകളില്‍ ലഭ്യമാണ്.
 
ഹോര്‍ട്ടിക്കള്‍ച്ചറല്‍ മിഷന്‍ പദ്ധതികളായ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന കാടുവെട്ടിയന്ത്രം, ചെയിന്‍ സോ, കുരുമുളക് മെതിയന്ത്രം ഗാര്‍ഡന്‍ ടില്ലറുകള്‍ തുടങ്ങിയവക്ക് വിലയുടെ 50 ശതമാനവും ഒരു ലക്ഷം രൂപ മുതല്‍ മുടക്കുള്ള ആന്തൂറിയം, ഓര്‍ക്കിഡ് തുടങ്ങിയ പുഷ്പ കൃഷി യൂണിറ്റിന് 40000 രൂപയും ലഭിക്കും. സസ്യസംരക്ഷണ ഉപകരണങ്ങള്‍-സ്പ്രേയറുകള്‍ക്കുമുള്ള സബ്സിഡിക്കും അപേക്ഷിക്കാവുന്നതാണ്. ജലസേചന കുളത്തിന് 1200 ക്യുബിക്ക് മീറ്ററിന് 90000 രൂപയുടെ ധനസഹായവും ലഭ്യമാണ്. പ്ളാസ്റ്റിക്ക് പുതയിടീല്‍ ഹെക്ടറിന് 18400 രൂപ സഹായത്തിനും അതാത് കൃഷിഭവനുകളില്‍ സപ്തംബര്‍ 10 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
 

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായും ലഭ്യമാകും

 
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു വാങ്ങാം. ഓണ്‍ലൈന്‍ വിപണനമേള ‘കുടുംബശ്രീ ഉത്സവിന് ' ജില്ലയില്‍ തുടക്കമായി. ഒരു വീട്ടില്‍ ഒരു കുടുംബശ്രീ ഉല്‍പ്പന്നം എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ വിപണി പ്രോത്സാഹിപ്പിക്കുകയാണ് മേളയിലൂടെ. www.kudumbashreebazar.com വെബ്സൈറ്റിലൂടെ സംസ്ഥാനത്തെ 350 ഓളം കുടുംബശ്രീ സംരംഭകരുടെ ആയിരത്തോളം ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഓഗസ്റ്റ് 31 വരെയാണ് മേള. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ട്. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ പോസ്റ്റ് ഓഫീസ് വഴി ലഭ്യമാക്കും. നാടന്‍ ഉല്പന്നങ്ങളായ തേന്‍, മുളകുപൊടി, പയറുപൊടി, മഞ്ഞപ്പൊടി തുടങ്ങിയവയും കരകൗശല ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, അച്ചാറുകള്‍, കുടകള്‍, സ്‌ക്വാഷ്, ആദിവാസി വിഭാഗക്കാരുടെ വനവിഭവങ്ങള്‍ എന്നിവയും ലഭ്യമാകും.

ജൈവകൃഷി പ്രോത്സാഹിപ്പിച്ച് ഭരണിക്കാവ് ബ്ലോക്ക്‌

 
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പാക്കുന്ന സുഭിക്ഷം സുരക്ഷം പദ്ധതി -ഭാരതീയ പ്രകൃതി കൃഷി പദ്ധതി ഭരണിക്കാവ് ബ്ലോക്കിൽ ഊർജിതം. പദ്ധതി വഴി പാലമേൽ, വള്ളികുന്നം, താമരക്കുളം, ഭരണിക്കാവ് കൃഷി ഭാവനുകളിലായി 100 ഹെക്ടർ വീതം സ്ഥലത്തും, ചുനക്കര, നൂറനാട് കൃഷിഭവനുകാളിലുമായി 50 ഹെക്ടർ സ്ഥലങ്ങളിലുമായി ബ്ലോക്കിലാകെ 500 ഹെക്ടറിലാണ് ജൈവ കൃഷി വ്യാപിപ്പിക്കുന്നത്.
 
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നതിനൊപ്പം തന്നെ, പരമ്പരാഗത വിളകളുടെ സംരക്ഷണം, പരമ്പരാഗത കൃഷിരീതി പ്രോത്സാഹിപ്പിക്കുക, ജൈവവളങ്ങളും ജൈവകീടനാശിനികളും കർഷകരെ പ്രാപ്തരാക്കുക എന്നതാണ് മറ്റു ലക്ഷ്യങ്ങൾ.50 ഹെക്ടർ വീതമുള്ള മൈക്രോ ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രവത്തനങ്ങൾ നടക്കുന്നത്. ഒരു ക്ലസ്റ്ററിന് കീഴിൽ 2 ഫാർമർ ഇൻട്രെസ്റ്റ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. ഇവയിൽ ഒരു ഗ്രൂപ്പ്‌ വള നിർമ്മാണത്തിലും മറ്റ് ഗ്രൂപ്പ്‌ ഇതുമായി ബന്ധപ്പെട്ട മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും പ്രവർത്തിക്കുന്നു. ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
 
പരമ്പരാഗത രീതിയിൽ കൃഷി ചെയ്യുന്നവർ,പരമ്പരാഗതരീതിയിലുള്ള വളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നവർ, അന്യം നിന്നു പോകുന്ന വിളകൾ കൃഷി ചെയ്യുന്നവർ തുടങ്ങിയവരെ കണ്ടെത്തി പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകുന്നു.
UM
English Summary: agricultural news

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds