1. News

കാര്‍ഷിക ആപ്പുമായി കേന്ദ്ര കൃഷിമന്ത്രാലയം 

കേന്ദ്ര കൃഷിമന്ത്രാലയം കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍, കൃഷി വിവരങ്ങള്‍, മണ്ണ്, വിപണി, സര്‍ക്കാര്‍ സേവനങ്ങള്‍, കാര്‍ഷിക സാങ്കേതിക ജ്ഞാനം എന്നിവയെല്ലാം ഏകോപിപ്പിച്ച് കിസാന്‍ സുവിധ ആപ്പ് പുറത്തിറക്കി.

KJ Staff
mobile app
കേന്ദ്ര കൃഷിമന്ത്രാലയം  കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍, കൃഷി വിവരങ്ങള്‍,  മണ്ണ്, വിപണി, സര്‍ക്കാര്‍ സേവനങ്ങള്‍, കാര്‍ഷിക സാങ്കേതിക ജ്ഞാനം എന്നിവയെല്ലാം ഏകോപിപ്പിച്ച് കിസാന്‍ സുവിധ ആപ്പ് പുറത്തിറക്കി. വളരെ  പെട്ടെന്ന് വരുന്ന  കാലാവസ്ഥ മാറ്റങ്ങള്‍ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക്. വളരെ പ്രയോജനപ്രദമാണ്. വിവിധ കാലാവസ്ഥാ പഠന കേന്ദ്രങ്ങളെ ഏകോപിപ്പിച്ചുള്ള ഈ ആപ്പ്‌' കര്‍ഷകര്‍ക്ക് വളരെ ലളിതമായി കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്.

ഈ ആപ്പ് വഴി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള മണ്ണ് ഗവേഷണ കേന്ദ്രങ്ങളുടെ കൂടി സേവനം ലഭ്യമാക്കാനും കഴിയും. താഴെ കാണുന്ന ലിങ്ക് വഴി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. https://farmer.gov.in/. sc (https://farmech.dac.gov.in/);  Mission for Integrated Development of Horticulture (https://midh.gov.in/); Pradhan Mantri Krishi Sinchayee Yojana (https://pmksy.gov.in/); Pradhan Mantri Fasal Bima Yojana (https://pmfby.gov.in/); Soil Health Card Scheme (https://soilhealth.dac.gov.in/); National Mission on Oilseeds and Oil Palm (https://nmoop.gov.in/); Agriculture and Rural Development;  (https://www.nabard.org/content.aspx?id=602); National Mission For Sustainable Agriculture (https://nmsa.dac.gov.in/);.

കൃഷി മേഖലയിലെ മൂല്യവര്‍ദ്ധനവ്, മത്സ്യ മേഖല, വളര്‍ത്തു മൃഗ സംരക്ഷണ മേഖല എന്നിവയുടെ സാങ്കേതിക ജ്ഞാനത്തിനായി രാജ്യത്തെ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുമായി കേന്ദ്രങ്ങളുമായി കൃഷി സുവിധാന്‍ ആപ്പ് ലിങ്ക് ചെയ്യാന്‍ സാധിക്കും. കേരളമടക്കം വിവിധ സംസ്ഥാനങ്ങളും വിവിധ കര്‍ഷക സഹായ അഗ്രി ആപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
English Summary: Agriculture App

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds