1. News

ഇന്നത്തെ (31-5-2021) സർവ്വകലാശാല,കൃഷിഭവൻ ,ഓൺലൈൻ ട്രെയിനിംഗ് കാർഷിക അറിയിപ്പുകൾ

കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം ഇത്തിക്കര ബ്ലോക്കിലെ കർഷകരുമായി മെയ്‌ 31(തിങ്കൾ ) രാവിലെ 11 മുതൽ ഉച്ചക്ക് 12 വരെ ഗൂഗിൾ മീറ്റ് വഴി കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയിൽ കർഷക സുഹൃത്തുക്കൾ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Arun T

കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം ഇത്തിക്കര ബ്ലോക്കിലെ കർഷകരുമായി മെയ്‌ 31(തിങ്കൾ ) രാവിലെ 11 മുതൽ ഉച്ചക്ക് 12 വരെ ഗൂഗിൾ മീറ്റ് വഴി കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയിൽ കർഷക സുഹൃത്തുക്കൾ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

പങ്കെടുക്കുന്ന ശാസ്ത്രജ്ഞർ

1. Dr. ബിന്ദു. MR, പ്രൊഫസർ & ഹെഡ്, FSRS

2. Dr. ബിന്ദു. ബി, അസിസ്റ്റന്റ് പ്രൊഫസർ, FSRS

3. Dr. രഞ്ജൻ. ബി, അസിസ്റ്റന്റ് പ്രൊഫസർ, FSRS

4. Dr. രാധിക. NS, assistant professor, കാർഷിക കോളേജ്, പടന്നക്കാട്

5. Dr. സന്തോഷ്‌ കുമാർ, T, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി

6. Dr. വിജയശ്രീ. V, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി

https://meet.google.com/gkp-emsp-wea

ഇത്തിക്കര ബ്ലോക്കിലെ 40 മുതൽ 50 വരെ കർഷകരെ പങ്കെടുപ്പിക്കുന്നതിനു അഭ്യർത്ഥിക്കുന്നു.

കർഷകരുടെ ശ്രദ്ധക്ക്

സൗജന്യ കാലിത്തീറ്റ വിതരണം

കോവിഡ് രോഗബാധ അനുബന്ധ ക്വാറന്റൈന്‍, കാലവര്‍ഷക്കെടുതി എന്നിവ മൂലം കന്നുകാലികള്‍ക്ക് തീറ്റ നല്‍കുന്നതിന് പ്രയാസം നേരിടുന്ന ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ് ഒരു പശുവിന് പ്രതിദിനം 70  രൂപയുടെ കാലിത്തീറ്റ സൗജന്യമായി നല്‍കുന്നു. ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു ക്ഷീര കര്‍ഷകര്‍ക്ക്  ഫോണ്‍ മുഖേന  തൊട്ടടുത്തുള്ള മൃഗാശുപത്രിയില്‍ അറിയിക്കാം.  വാര്‍ഡ് മെമ്പര്‍, ആര്‍ആര്‍ടി  ടീം എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ പിന്നീട് സമര്‍പ്പിക്കണം. കുടുംബാംഗങ്ങൾ കോവിഡ് പോസിറ്റീവ് ആയിരിക്കുന്ന ക്ഷീര കര്‍ഷക കുടുംബങ്ങള്‍ക്ക് അനുകൂല്യം ലഭ്യമാക്കും.  പ്രളയത്തില്‍ പ്രയാസം നേരിട്ട കര്‍ഷകര്‍ക്ക് പശു ഒന്നിന് ഒരു ചാക്ക് വീതവും കോവിഡ് അനുബന്ധ ക്വാറന്റീന്‍ മൂലം പ്രയാസപ്പെടുന്ന കര്‍ഷകര്‍ക്ക് പശു ഒന്നിന് രണ്ടു ചാക്ക് വീതവും കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

വെറ്ററിനറി  കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

കാലവര്‍ഷക്കെടുതിയില്‍ പ്രളയ ഘട്ടത്തിലും മൃഗ സമ്പത്തിലുള്ള നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും കോവിഡ് ബാധിച്ച കര്‍ഷകര്‍ക്ക് തങ്ങളുടെ കാലികളുടെ എണ്ണം  രജിസ്റ്റർ ചെയ്യുന്നതിനും മറ്റുമായി കോഴിക്കോട് ജില്ല ചീഫ് വെറ്ററിനറി ഓഫീസറുടെ കീഴില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 2762050.

കര്‍ഷകര്‍ക്ക് ഹെല്‍പ്‌ഡെസ്‌ക്

ലോക്ക് ഡൗണ്‍, കാലവര്‍ഷം എന്നിവയുടെ പശ്ചാത്തലത്തില്‍ ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം കര്‍ഷകര്‍ക്കായി ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കുന്നു.  കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും വിത്ത്, നടീല്‍ വസ്തുക്കള്‍ എന്നിവയുടെ ലഭ്യത അറിയുന്നതിനും അതത്  നമ്പറുകളില്‍ ബന്ധപ്പെടാമെന്ന്  അഗ്രിക്കള്‍ച്ചര്‍ അസി. ഡയറക്ടര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ വൈകീട്ട് ആറ് വരെ സേവനം ലഭിക്കും.  വിഷയം, ശാസ്ത്രജ്ഞര്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍ : തെങ്ങു കൃഷിരീതികളും കാലാവസ്ഥയും -  രതീഷ് പി കെ, അസിസ്റ്റന്റ് പ്രൊഫസര്‍ - 9447704019,  കശുമാവ്, പച്ചക്കറി കൃഷിരീതികള്‍ - ഡോ. മീര മഞ്ജുഷ എ വി, അസിസ്റ്റന്റ് പ്രൊഫസര്‍ - 9895514994,  നെല്ല് കൃഷി രീതികള്‍ - സിനീഷ് എം. എസ്, അസിസ്റ്റന്റ് പ്രൊഫസര്‍ - 9447923417. വിവിധ വിളകളുടെ സസ്യ സംരക്ഷണം 

രോഗങ്ങള്‍ -  സഞ്ജു ബാലന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ - 9400108537, കീടങ്ങള്‍ -  ലീന എം. കെ, അസിസ്റ്റന്റ് പ്രൊഫസര്‍ - 8943225922, മൃഗസംരക്ഷണം - ഡോ. അനി എസ്. ദാസ്, അസോസിയേറ്റ്  പ്രൊഫസര്‍ -9447242240, വിത്ത്/ നടീല്‍ വസ്തുക്കള്‍ -  അനുപമ. എസ്., അസിസ്റ്റന്റ് പ്രൊഫസര്‍ -

9846334758.  മെയ്  27 രാത്രി 8 മണി മുതല്‍ 9 മണി വരെ കേന്ദ്രത്തിന്റെ ഫേസ്ബുക്ക് പേജില്‍ ശാസ്ത്രജ്ഞര്‍ നേരിട്ട്  കര്‍ഷകരോട് സംവദിക്കും.

നെല്‍വിത്ത് വിതരണം

സാധാരണ നെല്‍കൃഷിക്ക് ഉതകുന്ന  ജൈവ, ഏഴോം- 2, ഞവര, രക്തശാലി, ചെമ്പാവ്, വാലന്‍കുഞ്ഞി എന്നിവയുടെ വിത്ത് ആവശ്യമുള്ള കര്‍ഷകര്‍ അതത് കൃഷിഭവനില്‍ അറിയിച്ചാല്‍ വിത്ത് നേരിട്ട് കൃഷിഭവനില്‍ എത്തിച്ചു തരുമെന്ന് കൃഷി അസി. ഡയറക്ടര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ കാലയളവില്‍ മാത്രമാണ് ഈ സേവനം.

English Summary: agriculture news from kerala for farmers 31 05 2020

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds