1. News

അമ്പലവയലിൽ നെല്ലിനങ്ങളുടെ ജനിതക കലവറ

കാര്‍ഷിക സര്‍വകലാശാലയുടെ വയനാട് അമ്പലവയലിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പരമ്പരാഗത നെല്ലിനങ്ങളും സുഗഡ നെല്ലിനങ്ങളടക്കമുള്ള നെല്ലിനങ്ങളുടെ ജനിതക കലവറ ഒരുക്കിരിക്കിയിരിക്കുകയാണ്.

Asha Sadasiv
paddy

കാര്‍ഷിക സര്‍വകലാശാലയുടെ വയനാട് അമ്പലവയലിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പരമ്പരാഗത നെല്ലിനങ്ങളും സുഗഡ നെല്ലിനങ്ങളടക്കമുള്ള നെല്ലിനങ്ങളുടെ ജനിതക കലവറ ഒരുക്കിരിക്കിയിരിക്കുകയാണ് .വംശനാശം വന്നുകൊണ്ടിരിക്കുന്ന പാരമ്പര്യ നെല്ലിനങ്ങള്‍ക്കൊപ്പം അപൂര്‍വമായ നെല്ലിനങ്ങളാണ് തയ്യാറായിരിക്കുന്നത്. ഞവര, പാല്‍ തൊണ്ടി, വലിച്ചൂരി കുള്ളന്‍, ബ്ലാക്ക് പാഡി, രക്തശാലി, ഗന്ധകശാല, ജീരകശാല, കാക്കിശാല തുടങ്ങി എഴുപത്തഞ്ചോളം നെല്‍വിത്തുകള്‍ ഈ നെല്‍ ജനിതക കലവറയിലുണ്ട്..പോഷക-ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കാവുന്ന വിത്തുകളുടെ ജനിതക ശേഖരത്തില്‍ നിന്നാണ് പുതിയ നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുക്കുക.

കരയിലും വയലിലും മഞ്ഞിലും വേനലിലും വിളയുന്ന വിത്തുകള്‍, വൈക്കോല്‍ കൂടുതലും കുറവും കിട്ടുന്ന വിത്തിനങ്ങള്‍, വിളവ് കുറവാണെങ്കിലും ആരോഗ്യ പോഷകഗുണങ്ങള്‍ ഉള്ള വിത്തുകള്‍ എന്നിവ ഈ ജനിതക കലവറയിലുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നെല്‍ക്കൃഷി മേഖലയില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെ പ്രതിരോധിക്കാവുന്ന വിത്തുകളുടെ സാധ്യതാപഠനവും ഈ വിത്തുകളില്‍ നിന്ന്.സാധ്യമായേക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണകേന്ദ്രം മേധാവി ഡോ. ശ്രീജ, ഡോ. അപര്‍ണ രാധാകൃഷ്ണന്‍, അര്‍ച്ചന ഉണ്ണികൃഷ്ണന്‍, കെ. ശ്രീലജ എന്നിവരാണ് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. കെ. അജിത്കുമാറിന്റെ നേതൃത്വത്തില്‍ പഠനവും കൈപുസ്തകവും തയ്യാറാക്കിയിരിക്കുന്നത്.   

വിവരങ്ങള്‍ക്ക്: 9447086979.

English Summary: Agriculture University at Ambalavayal

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds