1. News

അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം (ARISE) – പരിശീലന പരിപാടിയിൽ പങ്കെടുക്കാം

കൊച്ചി: കാര്‍ഷിക ഭക്ഷ്യസംസ്‌കരണ / മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരഭകര്‍ക്കോ സംരഭകര്‍ ആകാന്‍ താല്പര്യമുള്ളവര്‍ക്കോ ഇതില്‍ പങ്കെടുക്കാം.

K B Bainda
ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് പങ്കെടുക്കാo
ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് പങ്കെടുക്കാo

കൊച്ചി: ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സര്‍ക്കാ രിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഭക്ഷ്യസംസ്‌കരണ / മൂല്യവര്‍ ദ്ധിത ഉത്പന്നങ്ങളിൾ ഉണ്ടാക്കാൻ പരിശീലനം

കാര്‍ഷിക ഭക്ഷ്യസംസ്‌കരണ / മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളിൽ പ്രവര്‍ത്തിക്കുന്ന സംരഭകര്‍ ക്കോ സംരഭകര്‍ ആകാന്‍ താല്പര്യമുള്ളവര്‍ക്കോ ഇതില്‍ പങ്കെടുക്കാം.

കാര്‍ഷിക ഭക്ഷ്യസംസ്‌കരണ / മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളിലെ വിവിധ സംരംഭകത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മൂല്യവര്‍ദ്ധന ഉത്പന്നങ്ങളുടെ അഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച പദ്ധതിയാണിത് .

ഈ പദ്ധതിയുടെ ഭാഗമായി അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റെനബിള്‍ എന്റര്‍പ്രണ ര്‍ഷിപ് പ്രോഗ്രാമിന്റെ ആദ്യ ഘട്ടമായ ഇന്‍സ്പിരേഷന്‍ ട്രെയിനിങ് Opportunities and Value-added products in Agro and food business in Kerala എന്ന വിഷയത്തെ ആധാരമാക്കി എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്റില്‍ (KIED) ഫെബ്രുവരി 23 -ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പരിശീലനം .

ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇതില്‍ പങ്കെടുക്കാവുന്നതാണ്. ഈ സൗജന്യ ട്രെയിനിങ് പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടുക – 04842550322, 2532890, 8606158277.

English Summary: Agro Incubation for Sustainable Entrepreneurship Program (ARISE) - Participate in the training program

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds