1. News

പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട: പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കലാണ് ലക്ഷ്യമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ചെറുകുന്നം ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും മില്‍മ പാര്‍ലറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

Meera Sandeep
പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കര്‍
പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട: പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കലാണ് ലക്ഷ്യമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ചെറുകുന്നം ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും മില്‍മ പാര്‍ലറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ക്ഷീര വികസനമേഖലയെ മികച്ച നിലയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കറി മുതല്‍ എല്ലാം പുറത്ത് നിന്ന് വാങ്ങുന്ന രീതി കേരളത്തില്‍ മാറി.

ബന്ധപ്പെട്ട വാർത്തകൾ: ലാഭം നേടുന്ന ഒരു ക്ഷീര കർഷകനാകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ താഴെ പറയുന്നവ ചെയ്തുനോക്കൂ

പച്ചക്കറി ഉത്പാദനത്തില്‍ വര്‍ധനവ് ഉണ്ടായി. പത്തനംതിട്ട ജില്ല പാല്‍ ഉത്പാദനത്തില്‍ മുന്നേറിക്കഴിഞ്ഞു. ജില്ലയിലെ പറക്കോട് ബ്ലോക്കിനാണ് പാല്‍ ഉത്പാദനത്തില്‍  രണ്ടാം സ്ഥാനം. ക്ഷീരവികസനവകുപ്പ് മന്ത്രി കേരളത്തില്‍ ഒട്ടാകെ സഞ്ചരിച്ചു കൊണ്ട് ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി. പാല്‍ കൊണ്ട് നിരവധി ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും അത് ജനങ്ങളിലേക്ക് എത്തിക്കാനും സാധിക്കണം. ഇന്ന് സഹകരണസംഘങ്ങളുടെ കീഴില്‍ സൂപ്പര്‍ ബസാറുകള്‍, ബേക്കറികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെന്നും ഡെപ്യുട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷീര കർഷകർക്ക് സമഗ്ര ഇൻഷുറൻസിൽ ചേരാം

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസിധരന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്യ വിജയന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ജെയിംസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. വിനേഷ്, ജി. പ്രമോദ്, രഞ്ജിനി കൃഷ്ണകുമാര്‍, എസ്. ശ്രീജ, ആര്‍. സുപ്രഭ, ക്ഷീരവികസന വകുപ്പ് പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു,  പത്തനംതിട്ട ഡയറി മാനേജര്‍ പി.എ. മുഹമ്മദ് അന്‍സാരി, അടൂര്‍ ക്ഷീര വികസന ഓഫീസര്‍ കെ. പ്രദീപ്കുമാര്‍, ചെറുകുന്നം കെ യൂ സി എസ് സെക്രട്ടറി സി.ആര്‍. ദിന്‍രാജ്,

ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി കൃഷിയിൽ ഈ ടിപ്സ് ചെയ്ത് നോക്കൂ.

ടി ആര്‍ സി എം പി യൂ ബോര്‍ഡ് മെമ്പര്‍ മുണ്ടപ്പള്ളി തോമസ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം എം. മധു, പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ് ജയന്‍ ബി തെങ്ങമം, കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ സഹകരണസംഘം പ്രസിഡന്റ് തോട്ടുവ പി. മുരളി, മില്‍മ അസിസ്റ്റന്റ് മാനേജര്‍ ഡി. ജീവന്‍, മില്‍മ പ്രോഡക്റ്റ് അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എസ്. സുരേഷ്‌കുമാര്‍, അടൂര്‍ ഡയറി ഫാം ഇന്‍സ്ട്രക്റ്റര്‍ സജി പി. വിജയന്‍ സിപിഐ തെങ്ങമം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബിനു വെള്ളച്ചിറ, സിപിഐഎം തെങ്ങമം ലോക്കല്‍ കമ്മിറ്റി അംഗം അനു സി. തെങ്ങമം, ഡിസിസി മെമ്പര്‍ ആര്‍. അശോകന്‍, ചെറുകുന്നം ബോര്‍ഡ് മെമ്പര്‍മാരായ കെ. പശുപാലന്‍, സി. മണിയമ്മ, ആര്‍. ജയകുമാരി, എല്‍. ഉഷാകുമാരി, സി. ഗിരിജാകുമാരി, ചെറുകുന്നം കെ യൂ സി എസ് വൈസ്പ്രസിഡന്റ് കെ. സദാശിവന്‍പിള്ള എന്നിവര്‍ പങ്കെടുത്തു. ചെറുകുന്നം കെ യൂ സി എസ് പ്രസിഡന്റ് ബി രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

English Summary: Aim for self-sufficiency in milk production: Deputy Speaker

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds