1. News

ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വർഷത്തിലേക്ക്

ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിന്റെ 75-ാം വർഷത്തിലേയ്ക്ക് കടക്കുന്നു. കേരളത്തിൻ്റെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തിൽ നിർണ്ണായകസ്വാധീനം ചെലുത്തിയ തിരുവനന്തപുരം നിലയം 1950 ഏപ്രിൽ 1 നാണ് പ്രക്ഷേപണം ആരംഭിച്ചത്. ശ്രീ ജി.പി.എസ്സ്. നായരായിരുന്നു ആദ്യത്തെ ഡയറക്ടർ.

Meera Sandeep
ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വർഷത്തിലേക്ക്
ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വർഷത്തിലേക്ക്

തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിന്റെ 75-ാം വർഷ ത്തിലേയ്ക്ക് കടക്കുന്നു. കേരളത്തിൻ്റെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ തിരുവനന്തപുരം നിലയം 1950 ഏപ്രിൽ 1 നാണ് പ്രക്ഷേപണം ആരംഭിച്ചത്. ശ്രീ ജി.പി.എസ്സ്. നായരായിരുന്നു ആദ്യത്തെ ഡയറക്ടർ.

അതിപ്രഗൽഭരായ എഴുത്തുകാരും, കലാകാരൻമാരും പ്രാരംഭം മുതലേ തിരുവനന്തപുരം നിലയത്തെ ജനപ്രിയമാക്കി. ആലപ്പുഴയിലെ 200 കിലോവാട്ട് ട്രാൻസ്മ‌ിറ്റർ തിരുവനന്തപുരം നിലയത്തെ കേരളത്തിലെമ്പാടും എത്തിച്ചു. ആലപ്പുഴ, പുനലൂർ, പത്തനംതിട്ട, കായംകുളം, ഇടുക്കി, കൽപ്പറ്റ, കാസർഗോഡ്, കവരത്തി, അനന്തപുരി എഫ്. എം. എന്നീ എഫ്.എം. നിലയങ്ങളിലൂടെയും ആകാശവാണി തിരുവനന്തപുരം കേൾക്കാൻ കഴിയും.

ഒരു വർഷം നീണ്ടു നിൽകുന്ന എഴുപത്തഞ്ചാം വാർഷിക പരിപാടികൾ ഈ വരുന്ന ഏപ്രിൽ 1 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആകാശവാണി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. ഡോ. എം. ജി. ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വരുന്ന മാസങ്ങളിൽ വിവിധപ്രദേശങ്ങളിൽ വൈവിധ്യം നിറഞ്ഞ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ശ്രീകുമാർ മുഖത്തല, മൊബൈൽ 8129999572 എന്ന നമ്പറിൽ ബന്ധപ്പെടുക.

English Summary: Akashvani Thiruvananthapuram Station turns 75

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds