ആലപ്പുഴ: ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 22,23,24, 45 മുതല്‍ 52 വരെ വാര്‍ഡുകളിലെ എല്ലാവിധ ഭക്ഷ്യ ഉത്പാദന, സംഭരണ, വിതരണ, വില്‍പ്പന സ്ഥാപനങ്ങള്‍ക്കുംവേണ്ടി ഫെബ്രുവരി 19ന് വെള്ളിയാഴ്ച്ച ആലപ്പുഴ നഗരചത്വരത്തിലെ ഹാളില്‍ വെച്ച് രാവിലെ 10 മണി മുതല്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് / രജിസ്ട്രേഷന്‍ മേള സംഘടിപ്പിക്കുന്നു.
വഴിയോര പഴം, പച്ചക്കറി, മത്സ്യ കച്ചവടക്കാര്‍, തട്ട് കടകള്‍, കാറ്ററിംഗ്, പാചകതൊഴിലാളികള്‍, ഭക്ഷ്യ ബിസിനസ് നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍, വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ചെറുകിട ഭക്ഷ്യ ബിസിനസുകള്‍, പൊടിമില്ലുകള്‍, ഭക്ഷണം വിതരണം ചെയ്യുന്ന വാഹനങ്ങള്‍, അംഗനവാടികള്‍, കാന്റീന്‍, ഹോസ്റ്റല്‍ മെസ്, ഹോം സ്റ്റേ, ആരാധനാലയങ്ങള്‍ എന്നിവരും ഭക്ഷ്യ സുരക്ഷാ നിയമം 2006 അനുശാസിക്കുന്ന ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/ രജിസ്ട്രേഷന്‍ എടുക്കേണ്ടതാണ്.
Alappuzha: The District Food Security Department is organizing a Food Security License / Registration Fair for all food production, procurement, distribution and sales establishments in wards 22, 23, 24, 45 and 52 of the Alappuzha Municipality on Friday, February 19 at the Hall, Alappuzha Town Square from 10 am. . Food law covers roadside fruit, vegetable and fishmongers, butcher shops, catering and cooks, Kudumbasree units running food businesses, home-based small food businesses, powder mills, food delivery vehicles, anganwadis, canteens, messes, home stays and places of worship. Food Safety License / Registration as per 2006 is required.
If the license / registration is not taken, you will face legal action and you should make the most of the opportunity. Phone: 8943346536.
ലൈസന്‍സ്/രജിസ്ട്രേഷന്‍ എടുക്കാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നതിനാല്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ഫോണ്‍: 8943346536.